അറിയാമോ പിഎം ശ്രം യോഗി മന്ധന്‍ യോജനയെപ്പറ്റി? 55 രൂപ പ്രതിമാസ വിഹിതത്തില്‍ 3,000 രൂപ വരെ പെന്‍ഷന്‍ നേടാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസംഘടിത മേഖലയില്‍ തൊഴിലെടുത്ത് ജീവിക്കുന്നവര്‍ക്ക് എപ്പോഴും ആശങ്കയുണ്ടാക്കുന്ന കാര്യമാണ് പ്രായമായി തൊഴിലെടുക്കാന്‍ സാധിക്കാത്ത ഒരവസ്ഥ വരുമ്പോള്‍ എങ്ങനെ വരുമാനമില്ലാതെ ജീവിക്കാന്‍ സാധിക്കുമെന്ന്. എന്നാല്‍ അത്തരം ആശങ്കകളെ ഇനി ധൈര്യമായി മറക്കാം. അസംഘടിതമേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് പെന്‍ഷന്‍ വരുമാനം ഉറപ്പാക്കുന്ന പിഎം ശ്രം യോഗി മന്ധന്‍ യോജന പദ്ധതിയില്‍ യില്‍ അംഗമായാല്‍ 60 വയസ്സിന് ശേഷവും ആശങ്കകളില്ലാതെ ജീവിക്കാം. വളരെ ചെറിയ തുക വിഹിതമായടച്ചാല്‍ 60 വയസാകുമ്പോള്‍ 3,000 രൂപ വരെ പെന്‍ഷനായി ലഭിക്കുന്ന പദ്ധതിയാണിത്.

 
അറിയാമോ പിഎം ശ്രം യോഗി മന്ധന്‍ യോജനയെപ്പറ്റി? 55 രൂപ പ്രതിമാസ വിഹിതത്തില്‍ 3,000 രൂപ വരെ പെന്‍ഷന്‍ ന

2019 ല്‍ ആരംഭിച്ച ഈ പദ്ധതി പ്രകാരം നമ്മള്‍ മാസം നിക്ഷേപിക്കുന്ന 55 രൂപ വിഹിതത്തോടൊപ്പം അത്ര തന്നെ തുക കേന്ദ്ര സര്‍ക്കാരും നിങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും. 15,000 രൂപയില്‍ താഴെ മാസശമ്പളം വാങ്ങുന്ന 18 മുതല്‍ 40 വയസ്സ് വരെ പ്രായമുള്ള അസംഘടിത മേഖലയിലെ ജീവനക്കാര്‍ക്കാണ് പദ്ധതിയില്‍ ചേരാന്‍ സാധിക്കുക. അപേക്ഷകര്‍ ആദായ നികുതി അടയ്ക്കുന്നവരോ എന്‍പിഎസ്, ഇഎസ്‌ഐ പോലുള്ള സ്‌കീമുകളില്‍ അംഗങ്ങളായിരിക്കുകയോ ചെയ്യരുത്. 60 വയസ് കഴിയുമ്പോഴാണ് പെന്‍ഷന്‍ ലഭിക്കുക. അപേക്ഷകന്‍ മരിച്ചാല്‍ പങ്കാളിക്ക് മുഴുവന്‍ പെന്‍ഷനും ലഭിക്കും.

തൊട്ടടുത്തുള്ള സേവാ കേന്ദ്രത്തില്‍ ചെന്ന് പദ്ധതിയില്‍ ചേരാം. സേവിങ്‌സ് ബാങ്ക് അക്കൗണ്ട്, ആധാര്‍ കാര്‍ഡ് എന്നിവയാണ് പദ്ധതിയില്‍ ചേരുന്നതിനായി ആവശ്യമുള്ള രേഖകള്‍. അടയ്‌ക്കേണ്ട വിഹിതം നിശ്ചയിക്കുന്നത് അപേക്ഷകന്റെ പ്രായത്തിനനുസരിച്ചാണ്. 18 വയസുള്ള വ്യക്തി അടയ്‌ക്കേണ്ട മാസ വിഹിതം 55 രൂപയാണ്. ഇത്രയും തന്നെ തുക കേന്ദ്രസര്‍ക്കാരും നിക്ഷേപിക്കും. വ്യക്തിയുടെ പ്രായം വര്‍ധിക്കുന്നതിന് വിഹിതവും കൂടും. ആദ്യ ഗഡു പണമായിട്ടടയ്ക്കണം. അതിന് രസീത് ലഭിക്കും. കൂടാതെ അംഗങ്ങള്‍ക്ക് പ്രത്യേക നമ്പറോടെ കാര്‍ഡും നല്‍കും.

കാലാവധിയെത്തും മുമ്പ് നിക്ഷേപം പിന്‍വലിക്കാനും സാധിക്കും. പത്ത് വര്‍ഷത്തിനുള്ളിലാണ് പിന്‍വലിക്കുന്നതെങ്കില്‍ അതുവരെ അടച്ച തുകയും സേവിങ്‌സ് ബാങ്ക് പലിശയുമാണ് ലഭിക്കുക.

Read more about: pension
English summary

pay a minimal amount and get pension under this new scheme

pay a minimal amount and get pension under this new scheme
Story first published: Monday, March 29, 2021, 19:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X