10 രൂപയ്ക്ക് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ വാങ്ങിക്കാം!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്‍പിജി ഗ്യാസ് സിലിണ്ടര്‍ ഉപയോക്താക്കള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. നിങ്ങള്‍ക്കായി പേടിഎം ഒരു കിടിലന്‍ ഓഫറാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് പേടിഎം അപ്ലിക്കേഷനില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ 10 രൂപയ്ക്ക് എല്‍പിജി സിലിണ്ടര്‍ ഓഫറില്‍ ലഭിക്കും.

 

10 രൂപയ്ക്ക് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ വാങ്ങിക്കാം!

എച്ച്പി ഗ്യാസ്, ഭാരത് ഗ്യാസ്, ഇന്‍ഡേന്‍ ഗ്യാസ് എല്‍പിജി റീഫില്‍ എന്നീവ ബുക്ക് ചെയ്യാന്‍ പേടിഎം ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കള്‍ക്ക് സാധിക്കും. ഇതിലൂടെയാണ് 800 രൂപയ്ക്ക് മുകളിലുള്ള എല്‍പിജി സിലിണ്ടര്‍ വെറും 10 രൂപയ്ക്ക് സ്വന്തമാക്കുവാനുള്ള അവസരവും ഉപയോക്താക്കള്‍ക്ക് കൈവരുന്നത്. ഇതിനായി ജൂണ്‍ 30ന് മുമ്പായി നിങ്ങള്‍ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യേണ്ടതുണ്ട്.

മാസം 500 രൂപ മാറ്റി വയ്ക്കാന്‍ തയ്യാറുണ്ടോ? നേടാം 1 ലക്ഷം രൂപയിലേറെ!

ജൂണ്‍ മാസത്തില്‍ 14.2 ലിറ്ററിന്റെ പാചക വാതക സിലിണ്ടറിന്റെ വില 809 രൂപയ്ക്ക് അടുത്തായാണുള്ളത്. എന്നാല്‍ പേടിഎം അപ്ലിക്കേഷനിലൂടെ ഗ്യാസ് ബുക്ക് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക്് ഓഫര്‍ ഉപയോഗപ്പെടുത്താം. പ്രമോ കോഡ് വഴിയാണ് ഗ്യാസ് ബുക്കിംഗിനുള്ള ഈ ഓഫര്‍ പേടിഎം ഉപയോക്താക്കള്‍ക്കായി നല്‍കിയിരിക്കുന്നത്. FIRSTLPG എന്നതാണ് പേടിഎം ഗ്യാസ് ബുക്കിംഗിനായുള്ള പ്രമോ കോഡ്.

ഈ കോഡ് പേടിഎം ആപ്ലിക്കേഷനിലെ പ്രമോ കോഡ് സെക്ഷനില്‍ നല്‍കിയാല്‍ അതുവഴി നിങ്ങള്‍ക്ക് ലഭിക്കുന്നത് 800 രൂപയുടെ ക്യാഷ് ബാക്ക്് ആയിരിക്കും. 14.2 കിലോ ഗ്രാമിന്റെ എച്ച്പി ഗ്യാസ്, ഭാരത് ഗ്യാസ്, ഇന്‍ഡേന്‍ ഗ്യാസ് റീഫില്‍ എന്നിവ പേടിഎം വഴി ബുക്ക് ചെയ്യുമ്പോള്‍ ആണ് ഈ ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുക.

95 രൂപ ദിവസവും നിക്ഷേപിക്കാന്‍ തയ്യാറാണോ? എങ്കില്‍ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയിലൂടെ നേടാം 14 ലക്ഷം!

800 രൂപ ക്യാഷ് ലഭിക്കുക എന്ന് വച്ചാല് ഒരു ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിന് നിങ്ങള്‍ നല്‍കേണ്ടുന്ന തുക വെറും 9 രൂപയാണെന്നര്‍ഥം. അതായത് നിങ്ങളുടെ കാലിയായ ഗ്യാസ് കുറ്റി വീണ്ടും നിറയ്ക്കുവാന്‍ വെറും രൂപ മാത്രം നിങ്ങള്‍ ചിലവഴിച്ചാല്‍ മതി. എച്ച്പി ഗ്യാസ് ബുക്കിംഗിനായി നേരത്തേയും പേടിഎം വിവിധ ഓഫറുകള്‍ നല്‍കിവന്നിരുന്നു.

ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ്, പേടിഎം വാലറ്റ്, യുപിഐ എന്നിങ്ങനെ ഏത് രീതിയിലും ഗ്യാസ് ബുക്കിംഗിനുള്ള തുക ഉപയോക്താവിന് നല്‍കാവുന്നതാണ്.

ഇനി റിസ്‌ക് ഇല്ലാതെ നിക്ഷേപിക്കാം ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങളില്‍!

പേടിഎമ്മിലൂടെ എങ്ങനെ ഗ്യാസ് ബുക്ക് ചെയ്യാം

  • പേടിഎമ്മിലെ ഗ്യാസ് ബുക്കിംഗ് പേജില്‍ ചെല്ലുക.
  • ബുക്ക് എ സിലിണ്ടര്‍ തെരഞ്ഞടുത്ത് നിങ്ങളുടെ ഓപ്പറേറ്ററേയും തെരഞ്ഞടുക്കുക.
  • നിങ്ങളുടെ കണ്‍സ്യൂമര്‍ നമ്പറോ, ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറോ നല്‍കുക.
  • ഗ്യാസ് ഏജന്‍സി തെരഞ്ഞടുക്കുക
  • പ്രൊസീഡ് ക്ലിക്ക് ചെയ്യുക
  • ബുക്കിംഗ് തുക എത്രയെന്ന് നല്‍കുക
  • ഏത് പെയ്‌മെന്റ് രീതിയിലാണോ പണമടക്കുന്നത് അത് തിരഞ്ഞെടുക്കുക
  • പണമടയ്ക്കുക
  • ബുക്കിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞു.

Read more about: paytm lpg
English summary

Paytm Offer: How To Get LPG cylinder for Just Rs 10 | 10 രൂപയ്ക്ക് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ വാങ്ങിക്കാം!

Paytm Offer: How To Get LPG cylinder for Just Rs 10
Story first published: Friday, June 18, 2021, 15:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X