കോളേജ് വിദ്യാർത്ഥികളുടെ പോക്കറ്റ് കാലിയാകാതിരിക്കാൻ ചില ചില്ലറക്കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോളേജ് ജീവിതം ആരംഭിക്കുമ്പോഴോ വീട്ടിൽ നിന്ന് മാറി ഹോസ്റ്റലിൽ നിന്ന് പഠിക്കുമ്പോഴോ ഒക്കെയാകാം പലരും സ്വന്തമായി കാശ് ചെലവാക്കാനും പണമിടപാടുകൾ നടത്താനും ആരംഭിക്കുന്നത്. കോളേജ് ജീവിതത്തിന്റെ ആദ്യ വർഷങ്ങളിൽ വലിയ വിഭാഗം വിദ്യാർത്ഥികൾക്കും അവരുടെ പ്രതിമാസ ബജറ്റുകൾ കണക്കു കൂട്ടുന്നതിനേക്കാൾ കവിയാൻ സാധ്യതയുണ്ട്. തുടർന്ന് മാതാപിതാക്കളിൽ നിന്നോ മുതിർന്ന സഹോദരങ്ങളിൽ നിന്നോ അല്ലെങ്കിൽ കൂട്ടുകാരിൽ നിന്നോ ഒക്കെ പണം കടം വാങ്ങേണ്ടിയും വന്നേക്കാം.

പ്രശ്നം ഗുരുതരമാകുന്നത് എപ്പോൾ
 

പ്രശ്നം ഗുരുതരമാകുന്നത് എപ്പോൾ

കോളേജ് പഠന കാലത്ത് പ്രതിമാസ ബജറ്റ് കവിയുന്നത് അപൂർവമായാണ് സംഭവിക്കുന്നതെങ്കിൽ അത് ഒരു തെറ്റായ കാര്യമല്ല. എന്നാൽ വിദ്യാർത്ഥികൾ അവരുടെ ബജറ്റിനപ്പുറം ആവർത്തിച്ച് ചെലവഴിക്കുമ്പോൾ പ്രശ്നങ്ങൾ കൂടി വരും. കോളേജ് വിദ്യാർത്ഥികൾക്കായി ചില ധനകാര്യ ടിപ്പുകൾ ഇതാ..

യുവാക്കൾ തീർച്ചയായും അറിയണം ഇക്കാര്യങ്ങൾ, ഇല്ലെങ്കിൽ ഭാവിയിൽ നിങ്ങൾ ദരിദ്രരാകും

ബജറ്റിനുള്ളിൽ നിൽക്കുക

ബജറ്റിനുള്ളിൽ നിൽക്കുക

ഏറ്റവും പ്രധാനപ്പെട്ട കാര്യം ഓരോ മാസവും ബജറ്റിന് അനുസരിച്ച് ചെലവഴിക്കാൻ ശ്രമിക്കുക എന്നതാണ്. ഹോസ്റ്റലിലാണ് നിൽക്കുന്നതെങ്കിൽ വീട്ടിൽ നിന്ന് അയച്ചു തരുന്ന പണത്തിന് ഓരോ മാസവും ഉപയോഗിക്കുന്നതിന് നിശ്ചിത കണക്ക് പാലിക്കണം. നിങ്ങൾ അനാവശ്യമായി എന്തിനാണ് പണം ചെലവഴിക്കുന്നതെന്ന് കണ്ടെത്തി അത് ഒഴിവാക്കാൻ ശ്രമിക്കുക.

വയസ്സ് ഇരുപത് കഴിഞ്ഞോ? സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾ​ക്ക് പറ്റാവുന്ന അബദ്ധങ്ങൾ

അമിതമായ ചെലവഴിക്കലുകൾ

അമിതമായ ചെലവഴിക്കലുകൾ

അമിതമായി ചെലവഴിക്കുന്ന രീതികളും ശീലങ്ങളും വിദ്യാർത്ഥികൾ തുടക്കം മുതൽ ഒഴിവാക്കുക. അതായത് പ്രതിമാസ ബജറ്റുകളിൽ അധിക ബാധ്യത വരുത്തുന്ന കാര്യങ്ങൾ പൂർണമായും ഒഴിവാക്കാൻ ശ്രമിക്കണം.

ചെറുപ്പക്കാരുടെ ശ്രദ്ധയ്ക്ക്, മാസം 2000 രൂപ മാറ്റി വയ്ക്കാനുണ്ടോ? നിങ്ങൾക്കും കോടീശ്വരന്മാരാകാം

കടം വാങ്ങലുകൾ

കടം വാങ്ങലുകൾ

വിദ്യാർത്ഥികൾ‌ ഒരിയ്ക്കലും താൽ‌ക്കാലിക ആവശ്യകതകൾ‌ വേഗത്തിൽ‌ പരിഹരിക്കാൻ‌ കഴിയുന്ന മറ്റ് പണ സ്രോതസുകളെ ആശ്രയിക്കരുത്. അതായത് കൂട്ടുകാരിൽ നിന്നുള്ള കടം വാങ്ങലുകൾ. സുഹൃത്തുക്കൾ പരസ്പരം സാമ്പത്തികമായി സഹായിക്കുന്ന നിരവധി സന്ദർഭങ്ങൾ കോളേജ് പഠന കാലത്ത് ഉണ്ടായേക്കാം. എന്നാൽ ഒരു സുഹൃത്തിൽ നിന്ന് ഉയർന്ന തുക കടമായി വാങ്ങരുത്. അത് പിന്നീട് സൗഹൃദം തന്നെ ഇല്ലാതാകാൻ കാരണമായേക്കാം.

പുസ്തകങ്ങൾ വാങ്ങൽ

പുസ്തകങ്ങൾ വാങ്ങൽ

ബോർഡുകളോ സർവ്വകലാശാലകളോ നിർദ്ദേശിക്കുന്ന ഉയർന്ന വിലയുള്ള വായനാ സാമഗ്രികളും മറ്റും സ്വന്തമായി വാങ്ങാൻ ചില വിദ്യാർത്ഥികൾക്ക് താത്പര്യമുണ്ടാകും. ഇത്തരത്തിൽ അമിതമായി പുസ്തകങ്ങളും മറ്റും വാങ്ങുന്നത് പ്രതിമാസ ബജറ്റുകളെ ബാധിച്ചേക്കാം, മാത്രമല്ല വിദ്യാർത്ഥികൾക്ക് പണം നൽകുന്ന ​​രക്ഷിതാക്കൾക്കും ഇത് ​​കൂടുതൽ സമ്മർദ്ദം ചെലുത്തും. കൂടുതൽ പുസ്തകങ്ങൾ വാങ്ങുന്നതിനുപകരം, വിദ്യാർത്ഥികൾ പുസ്തകങ്ങളുടെ സോഫ്റ്റ് കോപ്പികൾ, ലൈബ്രറി വായന തുടങ്ങിയ മറ്റ് ബദൽ മാർഗങ്ങൾ തേടണം.

English summary

കോളേജ് വിദ്യാർത്ഥികളുടെ പോക്കറ്റ് കാലിയാകാതിരിക്കാൻ ചില ചില്ലറക്കാര്യങ്ങൾ

It is not a bad thing to exceed the monthly budget during the study period, which is rare. But when students spend repeatedly beyond their budget, then problems come up. Read in malayalam.
Story first published: Saturday, November 16, 2019, 16:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X