ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ എങ്ങനെ വ്യക്തിഗത വായ്പയെടുക്കാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈടില്ലാതെ നിങ്ങള്‍ക്ക് ലഭിക്കുന്ന വായ്പകളാണ് വ്യക്തിഗത വായപകള്‍. അതുകൊണ്ടു തന്ന നിങ്ങള്‍ക്ക് വ്യക്തിഗത വായ്പ അനുവദിച്ചു തന്ന ബാങ്ക് അവരുടെ റിസ്‌ക് കുറയ്ക്കുന്നതിയാണ് ഉയര്‍ന്ന പലിശ നിരക്ക് വായ്പയ്ക്ക് മേല്‍ ഈടാക്കുന്നതും. ബാങ്കുകളിലും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലും സ്വര്‍ണ വായ്പകളെക്കാളും, ഭവന വായ്പകളേക്കാളും കൂടുതല്‍ പലിശ നിരക്കാണ് വ്യക്തിഗത വായ്പകള്‍ക്ക് ഈടാക്കുന്നത്.

 
ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ എങ്ങനെ വ്യക്തിഗത വായ്പയെടുക്കാം?

പെട്ടെന്ന് എന്തെങ്കിലും ആവശ്യം വന്നാല്‍ തത്സമയ വ്യക്തിഗത വായ്പ ഏറെ പ്രയോജനകരമാണ്. താരതമ്യേന കാലതാമസമില്ലാതെ ലഭിക്കുന്നവയാണ് വ്യക്തിഗത വായ്പകള്‍. വ്യക്തിഗത വായ്പകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

15,000 രൂപ പ്രതിമാസ നിക്ഷേപത്താല്‍ 20 കോടി രൂപ എങ്ങനെ സ്വന്തമാക്കാം?

വ്യക്തിഗത വായ്പകള്‍ എടുക്കും മുമ്പായി വായ്പ എവിടെ നിന്നാണ് എടുക്കുക എന്നതിനെ പറ്റി ഒരു തീരുമാനത്തിലെത്തേണ്ടതുണ്ട്. ബാങ്ക്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പുറമേ പേസെന്‍സ് പോലുള്ള ഡിജിറ്റല്‍ വായ്പാ ദാതാക്കളും വ്യക്തിഗത വായ്പകള്‍ നല്‍കാറുണ്ട്. വായ്പാ ദാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് ഫിക്‌സഡ് റേറ്റ് ആണോ ഫ്‌ളോട്ടിംഗ് റേറ്റ് ആണോ എന്നും പരിശോധിക്കാം.

വ്യക്തിഗത വായപകളില്‍ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ തുകയും ഏറ്റവും ഉയര്‍ന്ന തുകയും വായ്പദാതാക്കള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. 75,000 രൂപ മുതല്‍ 25 ലക്ഷം രൂപ വരെയാണ് മിക്ക ബാങ്കുകളും വ്യക്തിഗത വായ്പയായി നല്‍കിയിരിക്കുന്നത്. സാധാരണഗതിയില്‍ ശമ്പള വേതനക്കാരായ വ്യക്തികള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തിയ്ക്ക് ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന തുക വ്യക്തിഗത വായ്പയായി ബാങ്കുകള്‍ നല്‍കാറുണ്ട്.

മ്യൂച്വല്‍ ഫണ്ട് വേണോ അതോ സ്ഥിര നിക്ഷേപമോ? ഏതാണ് നിങ്ങള്‍ക്ക് വലിയ ആദായം നേടിത്തരിക എന്ന് പരിശോധിക്കാം

പരമാവധി 5 വര്‍ഷത്തേക്കാണ് വ്യക്തിഗത വായ്പകള്‍ അനുവദിക്കാറുള്ളത്. ഓരോ വായ്പാ ദാതാവിനുമനുസരിച്ച് വായ്പാ കാലാവധിയിലും വ്യത്യാസമുണ്ടാകും. വ്യക്തിഗത വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമെല്ലാം ചില ചാര്‍ജുകള്‍ അപേക്ഷകരില്‍ നിന്നും ഈടാക്കാറുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി തുടങ്ങിയവ അതില്‍ ഉള്‍പ്പെടും. ഇത് ഓരോ വായ്പാ ദാതാവിനും അനുസരിച്ച് വ്യത്യസ്ത നിരക്കായിരിക്കും. അതിനാല്‍ തന്നെ വായ്പ എടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആകും മുമ്പ് ഇത്തരം ചാര്‍ജുകളെപ്പറ്റിയും പരിശോധിക്കാം.

വായ്പയ്ക്ക് അപേക്ഷിക്കുവാനുള്ള അപേക്ഷകന്റെ യോഗ്യതയും ഓരോ ബാങ്കിനും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ചുരുങ്ങിയത് 15,000 രൂപയെങ്കിലും വരുമാനം ഉള്ളവര്‍ക്കാണ് വ്യക്തിഗത വായ്പകള്‍ അനുവദിക്കുക. അപേക്ഷന്റെ ക്രെഡിറ്റ് സ്‌കോറും ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന നിരക്കില്‍ ആയിരിക്കണം. വ്യക്തിഗത വായ്പകള്‍ അനുവദിച്ചു കിട്ടുന്നതിലും, അതിന്റെ പലിശ നിരക്ക് നിശ്ചയിക്കുന്നതിലും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിന് വലിയ പങ്കാണുള്ളത്.

50 പൈസ കോയിന്‍ കയ്യിലുണ്ടെങ്കില്‍ നേടാം 1 ലക്ഷം രൂപ!

നിങ്ങളുടെ വരുമാന പരിധിയില്‍ നിന്നു കൊണ്ടുള്ള തുകയായിരിക്കണം വ്യക്തിഗത വായ്പയായി അപേക്ഷിക്കേണ്ടത്. വലിയ തകയ്ക്കാണ് അപേക്ഷിക്കുന്നത് എങ്കില്‍ വായ്പ അപേക്ഷ തള്ളിക്കളയുവാനുള്ള സാധ്യതകള്‍ ഏറെയാണ്. കൂടാതെ ഒരേ സമയം പല ബാങ്കുകളില്‍ വായ്പയ്ക്കായി അപേക്ഷിക്കുന്നതും ശരിയായ രീതിയല്ല. അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ മോശമായി ബാധിക്കും.

Read more about: personal loan
English summary

personal loan; how to get a personal loan with low interest rate? here is the shortcut | ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ എങ്ങനെ വ്യക്തിഗത വായ്പയെടുക്കാം?

personal loan; how to get a personal loan with low interest rate? here is the shortcut
Story first published: Tuesday, July 6, 2021, 14:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X