വ്യക്തിഗത വായ്പകളെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണിപാളും!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്ന് കുറച്ച് പണത്തിനായി ആവശ്യം വരുമ്പോള്‍ ഒരു വ്യക്തിഗത വായ്പ എടുത്താലോ എന്ന് ആലോചിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ എടുത്തു ചാടി വായ്പയ്ക്കായി അപേക്ഷിക്കും മുമ്പ് അതിനേക്കുറിച്ച് വിശദമായ ഒരു അന്വേഷണം നടത്തുന്നത് നല്ലതായിരിക്കും.

 
വ്യക്തിഗത വായ്പകളെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണിപാളും!

ഇന്നത്തെക്കാലത്ത് ഒരു വായ്പ കിട്ടുക എന്നത് പ്രയാസമുള്ള കാര്യമേ അല്ല. അര്‍ഹതയുള്ള എല്ലാ വ്യക്തികള്‍ക്കും ബാങ്കില്‍ നിന്നും വായ്പ ലഭിക്കും. എന്നാല്‍ എപ്പോഴും വായ്പ എടുക്കും മുമ്പ് നിങ്ങളുടെ പോക്കറ്റിലേക്ക് കൂടി ഒന്നു നോക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതായത് ഒരു വ്യക്തിഗത വായ്പയ്ക്കായി അപേക്ഷിയ്ക്കും മുമ്പ് ശ്രദ്ധിയ്‌ക്കേണ്ട മുഖ്യമായ ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്നല്ലേ? പറയാം.

മാസം 1,000 രൂപ വീതം ഈ ഗവണ്‍മെന്റ് പദ്ധതികളില്‍ നിക്ഷേപിക്കൂ; നേടാം 25 ലക്ഷം രൂപയിലേറെ!

എന്തിന് വേണ്ടിയാണ് നിങ്ങളീ വായ്പ എടുക്കുന്നത്?

വായ്പ എടുക്കുവാന്‍ ഓരോ വ്യക്തിയ്ക്കും ഓരോ കാരണങ്ങള്‍ കാണും. എന്നാല്‍ നിങ്ങള്‍ക്ക് ഒഴിവാക്കാന്‍ സാധിക്കാത്ത ആവശ്യങ്ങള്‍ക്ക് മാത്രമേ വായ്പ എടുക്കുവാന്‍ പാടുള്ളൂ എന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കൂടാതെ വ്യക്തിഗത വായ്പകളെ ആശ്രയിക്കുന്നത് പരമാവധി ഒഴിവാക്കുകയും വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വായ്പ എവിടുന്ന് എടുക്കാം?

നിങ്ങള്‍ക്ക്് നിലവില്‍ അക്കൗണ്ട് ഉള്ള ബാങ്കില്‍ തന്നെ വായ്പയ്ക്ക് അപേക്ഷിക്കണമെന്ന് എപ്പോഴും നിര്‍ബന്ധമില്ല. നിങ്ങള്‍ക്ക് അനുയോജ്യമായ എവിടെ നിന്നും വായ്പ എടുക്കാവുന്നതാണ്. ബാങ്കുകള്‍ മാത്രമല്ല, ഡിജിറ്റല്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും വ്യക്തിഗത വായ്പകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ വായ്പ ലഭിക്കുന്നതിനായി നിങ്ങള്‍ക്ക് മികച്ച ക്രെഡിറ്റ് സ്‌കോര്‍ ആവശ്യമാണ്.

എല്‍ഐസി സ്‌കീം; ചെറിയ തുക ഓരോ മാസവും നിക്ഷേപിക്കൂ, നേടാം 70 ലക്ഷം രൂപ!

വായ്പയ്‌ക്കൊപ്പം വാഗ്ദാനം ചെയ്യുന്ന മറ്റ് സേവനങ്ങള്‍

നിങ്ങള്‍ വ്യക്തിഗത വായ്പ എടുക്കുവാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ ചില കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കേണ്ടതുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്, ആ വായ്പ എടുക്കുവാന്‍ നിങ്ങള്‍ക്ക് എത്ര തുക ചിലവ് വരും എന്നതാണ്. അതിന് പുറമേ, മറ്റെന്തൊക്കെ സേവനങ്ങളാണ് നിങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് പരിശോധിക്കാം. ഒപ്പം കസ്റ്റമര്‍ കെയര്‍ സേവനത്തേയും വിലയിരുത്താം.

1 രൂപ നല്‍കിയാല്‍ പകരം 25 ലക്ഷം രൂപ നേടാം

വായ്പാ ചിലവ്

വായ്പയുടെ പലിശ നിരക്ക് മാത്രമല്ല, അതു കൂടാതെ തിരിച്ചടവ് ചാര്‍ജുകള്‍, മറ്റ് ചാര്‍ജുകള്‍ തുടങ്ങിയവയെല്ലാം പരിഗണിക്കേണ്ടതുണ്ട്. ഈ ചാര്‍ജുകളെല്ലാം വ്യക്തിഗത വായ്പകളോട് അനുബന്ധമായി വരുന്നവയാണ്. അതിനാല്‍ വായ്പ എടുക്കുമ്പോള്‍ ഇവ പരിശോധിച്ച് പരമാവധി കുറഞ്ഞ് ചെലവുള്ള വായ്പ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാം.

Read more about: personal loan
English summary

personal loans; these are the important things to consider before applying for a personal loan | വ്യക്തിഗത വായ്പകളെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണിപാളും!

personal loans; these are the important things to consider before applying for a personal loan
Story first published: Monday, June 14, 2021, 13:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X