ഭവന വായ്പയ്ക്കായി തയ്യാറെടുക്കുകയാണോ? മികച്ച പലിശ നിരക്ക് ഏത് ബാങ്കിലാണെന്നറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു വ്യക്തി എടുക്കുന്ന ഏറ്റവും വലിയ വായ്പ മിക്കവാറും ഭവനവായ്പയായിരിക്കും. അത് എടുക്കുന്ന വായ്പാ തുകയുടെ കാര്യത്തില്‍ മാത്രമല്ല, തിരിച്ചടവിന്റെ കാര്യത്തിലും അതങ്ങനെ തന്നെയാണ്. 15 വര്‍ഷമോ അതില്‍ കൂടുതലണോ ആക്ക് ഭവനവായ്പ്പകളുടെ കാലാവധി. പലിശയടക്കം അടച്ചു തീര്‍ക്കുമ്പോഴേക്കും വാങ്ങിയ തുകയുടെ ഇരട്ടിയോളം ആകാറുമുണ്ട്.

 

ഭവന വായ്പയ്ക്കായി തയ്യാറെടുക്കുകയാണോ? മികച്ച പലിശ നിരക്ക് ഏത് ബാങ്കിലാണെന്നറിയാം

എങ്കിലും ഏറ്റവും ചിലവ് കുറഞ്ഞ വായ്പ്പയാണ് ഭവനവായ്പ്പ. ഒരു പക്ഷേ പലര്‍ക്കും സ്വന്തമായൊരു വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നതിനുള്ള ഒരേ ഒരു വഴിയും.

രാജ്യത്തെ പ്രധാന ബാങ്കുകളിലെ ഭവന വായ്പാ പലിശ നിരക്കുകള്‍ നമുക്കൊന്ന് പരിശോധിക്കാം.

  • കൊഡാക് മഹീന്ദ്ര ബാങ്ക് നല്‍കുന്ന ഭവന വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്ക് 6.65 ശതമാനം മുതല്‍ 7.30 ശതമാനം വരെയാണ്.
  • എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഭവന വായ്പാ പലിശ നിരക്ക് 6.70 മുതല്‍ 7.20 വരെയാണ്.
  • ഐസിഐസിഐ ബാങ്ക് ഭവനവായ്പയ്ക്കായി ഈടാക്കുന്നത് 6.70 മുതല്‍ 8.05 ശതമാനം വരെ പലിശ നിരക്കാണ്.
  • 6.75 മുതല്‍ 8.20 ശതമാനം വരെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഭവന വായ്പയിലെ പലിശ നിരക്ക്.
  • പഞ്ചാബ് നാഷണല്‍ ബാങ്ക് 6.80 മുതല്‍ 8.90 വരെയാണ് ഭവന വായ്പയുടെ പലിശയായി ഈടാക്കുന്നത്.
  • 6.80 മുതല്‍ 8.40 വരെയാണ് യൂണിയന്‍ ബാങ്ക് ഈടാക്കുന്ന ഭവനവായ്പാ പലിശ നിരക്ക്.
  • ബാങ്ക് ഓഫ് ബറോഡയില്‍ 6.85 മുതല്‍ 8.70 ശതമാനം വരെയാണ് പലിശ നിരക്ക്.
  • സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഈടാക്കുന്നത് 6.85 മുതല്‍ 9.05 ശതമാനം വരെയാണ്.
  • 6.90 മുതല്‍ 8.90 ശതമാനം വരെയാണ് കാനറ ബാങ്കിലെ ഭവന വായ്പാ പലിശ നിരക്ക്.
  • ഐഡിബിഐ ബാങ്ക് 6.90 മുതല്‍ 9.90 ശതമാനം വരെ പലിശ ഈടാക്കുന്നു.
  • 6.9 ശതമാനമാണ് യൂകോ ബാങ്കിലെ പലിശ നിരക്ക്.
  • ആക്‌സിസ് ബാങ്കില്‍ 6.90 മുതല്‍ 8.40 ശതമാനം വരെയാണ് ഭവനവായ്പയ്ക്കായി ഈടാക്കുന്നത്.
  • ആക്‌സിസ് ബാങ്കില്‍ 6.90 മുതല്‍ 8.40 ശതമാനം വരെയാണ് ഭവനവായ്പാ പലിശ.
  • ബാങ്ക് ഓഫ് ഇന്ത്യയില്‍ 6.95 മുതല്‍ 8.85 ശതമാനം വരെയാണ് പലിശ ഈടാക്കുന്നത്.

Read more about: home loan
English summary

planning to go for home loan? know the interest rates of major banks

planning to go for home loan? know the interest rates of major banks
Story first published: Monday, March 29, 2021, 16:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X