പ്രധാനമന്ത്രി ജൻ ധൻ അക്കൗണ്ട്: നിങ്ങൾക്കും നേടാം 30,000 രൂപയുടെ ഇൻഷുറൻസ് പരിരക്ഷ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും കുറഞ്ഞ വരുമാനക്കാർക്കും അടിസ്ഥാന സേവിംഗ്സ് ബാങ്ക് അക്കൌണ്ട് ഉറപ്പാക്കൽ, ആവശ്യം അടിസ്ഥാനമാക്കിയുള്ള ക്രെഡിറ്റ്, പണമയയ്ക്കൽ, ഇൻഷുറൻസ്, പെൻഷൻ തുടങ്ങി വിവിധ ധനകാര്യ സേവനങ്ങൾ ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജൻ ധൻ യോജന. നഗര, ഗ്രാമപ്രദേശങ്ങളിലും മറ്റും താമസിക്കുന്ന ആളുകൾക്ക് ഒരു വീട്ടിൽ കുറഞ്ഞത് ഒരു അക്കൌണ്ട് എങ്കിലും എന്നതാണ് ജൻ ധൻ യോജന വാഗ്ദാനം ചെയ്യുന്നത്.

 

ജൻ ധൻ അക്കൗണ്ട്

ജൻ ധൻ അക്കൗണ്ട്

ജൻ ധൻ അക്കൗണ്ട് തുറക്കുന്ന ആളുകൾക്ക് ഒരു ഡെബിറ്റ് കാർഡ് (റുപേ കാർഡ്) ലഭിക്കും. ഈ അക്കൌണ്ട് ഏതെങ്കിലും ബാങ്ക് ബ്രാഞ്ചിൽ സീറോ ബാലൻസിൽ തുറക്കാവുന്നതാണ്. കൂടാതെ സൌജന്യ ആക്സിഡന്റ് ഇൻഷുറൻസും ഈ അക്കൗണ്ടുകൾക്ക് ഒപ്പം ലഭിക്കും. ആധാർ ലിങ്കുചെയ്ത അക്കൗണ്ടുകൾക്കായി 5,000 രൂപ ഓവർ ഡ്രാഫ്റ്റ് സൗകര്യവും ഇൻബിൽറ്റ് ഒരു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയുമാണ് അക്കൌണ്ടിന്രെ പ്രധാന സവിശേഷത.

ലൈഫ് ഇൻഷുറൻസ് പരിരക്ഷ

ലൈഫ് ഇൻഷുറൻസ് പരിരക്ഷ

കൂടാതെ, 2014 ഓഗസ്റ്റ് 15 നും 2015 ജനുവരി 26 നും ഇടയിൽ ആരംഭിച്ച അക്കൗണ്ടുകൾക്ക് അർഹരായ ഗുണഭോക്താക്കൾക്ക് 30,000 രൂപ ലൈഫ് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. ഈ അക്കൗണ്ടിന്റെ മറ്റൊരു പ്രധാന സവിശേഷത, നിങ്ങളുടെ ജൻ ധൻ അക്കൗണ്ട് ആറുമാസത്തേക്ക് സജീവമാണെങ്കിൽ, അക്കൌണ്ട് ഉടമ 5,000 രൂപ വരെ ഓവർ ഡ്രാഫ്റ്റും ലഭിക്കും.

പ്രധാനമന്ത്രി ജന്‍ധന്‍ യോജന പ്രകാരം എക്കൗണ്ട് തുറന്നാലുള്ള എട്ടു മെച്ചങ്ങള്‍

പരിരക്ഷ ലഭിക്കുന്നത് ആർക്ക്?

പരിരക്ഷ ലഭിക്കുന്നത് ആർക്ക്?

30,000 രൂപ ലൈഫ് ഇൻഷുറൻസ് പരിരക്ഷ, അക്കൌണ്ട് ഉടമയുടെ മരണശേഷം, മരണപ്പെട്ടയാളുടെ കുടുംബത്തിനാണ് നൽകുക. നേരിട്ട് ഇൻഷുറൻസ് എടുക്കാൻ കഴിയാത്ത കുടുംബങ്ങൾക്കും ഏതെങ്കിലും സാമൂഹിക സുരക്ഷാ പദ്ധതിയുടെ പരിധിയിൽ വരാത്തവർക്കും സുരക്ഷ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഒന്നിലധികം ബാങ്ക് അക്കൗണ്ടുള്ളവ‍ർക്ക് പണി കിട്ടുന്നത് ഇങ്ങനെ, അക്കൗണ്ട് വേ​ഗം ക്ലോസ് ചെയ്തോളൂ

പദ്ധതിയുടെ ലക്ഷ്യം

പദ്ധതിയുടെ ലക്ഷ്യം

പ്രധാൻ മന്ത്രി ജൻ ധൻ യോജന വെബ്‌സൈറ്റ്- pmindia.gov.in ൽ നൽകിയിരിക്കുന്നത് അനുസരിച്ച്, ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം സാമ്പത്തിക സാക്ഷരതാ പദ്ധതി പ്രകാരം സാമ്പത്തിക സാക്ഷരത ഗ്രാമതലത്തിലേക്ക് എത്തിക്കുകയെന്നതാണ്. സ്വീകർത്താക്കളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി വിവിധ സർക്കാർ പദ്ധതികൾക്ക് കീഴിൽ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) ലഭ്യമാക്കാനും ജൻ ധൻ അക്കൗണ്ടുകൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

താമസം മാറിയോ? നിങ്ങളുടെ എസ്‌ബി‌ഐ അക്കൗണ്ട് ഓൺ‌ലൈനായി എങ്ങനെ മറ്റൊരു ശാഖയിലേയ്ക്ക് മാറ്റാം?

English summary

പ്രധാനമന്ത്രി ജൻ ധൻ അക്കൗണ്ട്: നിങ്ങൾക്കും നേടാം 30,000 രൂപയുടെ ഇൻഷുറൻസ് പരിരക്ഷ

pradhan mantri Jan Dhan Yojana is a scheme initiated by the central government to ensure basic savings bank account, demand based credit, remittances, insurance and pension to various low income people. Read in malayalam.
Story first published: Tuesday, December 17, 2019, 15:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X