പിഎം കിസ്സാന്‍ സമ്മാന്‍ നിധി യോജനയുടെ ഗുണഭോക്താക്കളായിട്ടുള്ള രാജ്യത്തെ കര്‍ഷകര്‍ പദ്ധതിയ്ക്ക് കീഴില്‍ ലഭിക്കുന്ന ധന സഹായത്തിന്റെ 9ാം ഗഢു ലഭിക്കുന്നതിനുള്ള കാത്തിരിപ്പിലാണ് ഇപ്പോഴുള്ളത്. ഇതിനോടകം എട്ട് ഗഢുക്കളും അര്‍ഹരായ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സര്‍ക്കാരില്‍ നിന്നും നേരിട്ട് എത്തിക്കഴിഞ്ഞിരിക്കുന്നത്.
Also Read : മാസം ഈ തുക എസ്ഐപി നിക്ഷേപം നടത്തിയാല്‍ 25 വര്‍ഷത്തില്‍ നേടാം 10 കോടി രൂപ

പിഎം കിസ്സാന്‍ സമ്മാന്‍ നിധി യോജന
ഈ പദ്ധതി പ്രകാരം പ്രതിവര്‍ഷം 2,000 രൂപ വീതമുള്ള മൂന്ന് ഗഢുക്കളായാണ് കര്‍ഷകര്‍ക്കുള്ള സര്‍ക്കാറിന്റെ ധനസഹായം ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കുക. കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുന്നതിനും സാമ്പത്തീകമായി അവര്‍ക്ക് സഹായം ഉറപ്പാക്കുന്നതിനുമാണ് കേന്ദ്ര സര്‍ക്കാര്‍ പിഎം കിസ്സാന്‍ സമ്മാന്‍ നിധി യോജന രൂപകല്‍പ്പന ചെയ്ത് നടപ്പിലാക്കുന്നത്.
Also Read: എടിഎം പണം പിന്‍വലിക്കലുകളിലെ മാറ്റങ്ങള്‍; നിങ്ങളെ എങ്ങനെ ബാധിക്കുമെന്നറിയാം

ഇത്തവണ സാമ്പത്തീക സഹായം ചില കര്‍ഷകര്‍ക്ക് ലഭിക്കുകയില്ല
എന്നാല്‍ ഇത്തവണ പദ്ധതിയ്ക്ക് കീഴില്‍ ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തീക സഹായം ചില കര്‍ഷകര്‍ക്ക് ലഭിക്കുകയില്ല. 2021 ജൂലൈ 12 വരയെുള്ള കണക്കുകള്‍ പ്രകാരം ആകെ 12.30 കോടി ജനങ്ങളുടെ അപേക്ഷകളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ 2.77 കോടി കര്‍ഷകര്‍ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകളില്‍ പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. 27.50 ലക്ഷം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നടത്തിയ ഇടപാടുകള്‍ പരാജയപ്പെട്ടു. ആകെ 31.63 ലക്ഷം കര്‍ഷകരുടെ അപേക്ഷകള്‍ ഇതിനോടകം തന്നെ തള്ളിക്കളയുകയും ചെയതു.
Also Read : ബിസിനസ് വളര്‍ത്താം സോഷ്യല്‍ മീഡിയയിലൂടെ!

അപേക്ഷാ ഫോറം പൂരിപ്പിക്കുമ്പോള്‍ പിഴവുകള്‍ വരുത്താതിരിക്കാം
പിഎം കിസ്സാന്‍ സമ്മാന്‍ നിധി യോജന പദ്ധതിയുടെ അപേക്ഷാ ഫോറം പൂരിപ്പിക്കുന്ന സമയത്ത് പിഴവുകള്‍ സംഭവിക്കാതിരിക്കാന്‍ അപേക്ഷകന് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. അപേക്ഷകന്റെ പേര് ഇംഗ്ലീഷിലാണ് പൂരിപ്പിക്കേണ്ടത്. അപേക്ഷയില്‍ ഹിന്ദിയില്‍ പേരുള്ള കര്‍ഷകര്‍ നിര്‍ബന്ധമായും അത് ഇംഗ്ലീഷിലേക്ക് മാറ്റേണ്ടതുണ്ട്. അപേക്ഷാ ഫോറത്തിലെ പേരും അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലെ പേരും വ്യത്യസ്തമാണെങ്കില്‍ പണം അക്കൗണ്ടിലേക്കെത്താതെ തടസ്സപ്പെട്ടേക്കാം.

ശരിയായ ബാങ്ക് അക്കൗണ്ട്
ഇതിന് പുറമേ, ബാങ്കിന്റെ ഐഎഫ്എസ്സി കോഡ് പൂരിപ്പിച്ചതിലോ, നല്‍കിയിരിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പറിലോ, നിങ്ങളുടെ പ്രദേശത്തിന്റെ പേരിലോ പിഴവുകള്‍ സംഭവിച്ചാലും നിങ്ങളുടെ ഗഢു തുക അക്കൗണ്ടില്‍ ക്രെഡിറ്റ് ആവുകയില്ല. അടുത്തിടെ ചില ബാങ്കുകളുടെ സംയോജനവും ഏറ്റടുക്കല്‍ പ്രക്രിയകളുമൊക്കെ പൂര്‍ത്തിയായതിനാല്‍ അത്തരം പല ബാങ്ക് ശാഖകളുടേയും ഐഎഫ്എസ്സി കോഡില്‍ വ്യത്യാസം വന്നിട്ടുണ്ട്. അതിനാല്‍ പുതുക്കിയ ശരിയായ ഐഎഫ്എസ്സി കോഡ് തന്നെയാണ് അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കര്ഷകന് ഉറപ്പു വരുത്തേണ്ടതുണ്ട്.
Also Read : സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കെത്തുവാന്‍ ഇതാ 8 കാര്യങ്ങള്‍

പിഴവുകള്‍ എങ്ങനെ തിരുത്താം?
അപേക്ഷയില്‍ സംഭവിച്ച പിഴവുകള്‍ എങ്ങനെയാണ് തിരുത്തുന്നതെന്ന് നമുക്ക് നോക്കാം. രജിസ്ട്രേഷന് സമയത്ത് സംഭവിച്ചു പോയിട്ടുള്ള തെറ്റുകള്‍ തിരുത്തുന്നതിനായി ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് pmkisan.gov.in എന്ന വെബ്സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യുകയാണ്. വെബ്സൈറ്റിലെ ഫാര്‍മേഴ്സ് കോര്‍ണര്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യാം. അതിന് ശേഷം ആധാര്‍ എഡിറ്റ് എന്നൊരു ഓപ്ഷന് നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും. അവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ ആധാര്‍ നമ്പര്‍ നല്‍കിയതില്‍ എന്തെങ്കിലും പിഴവ് സംഭവിച്ചിട്ടുണ്ട് എങ്കില്‍ അത് തിരുത്തി നല്കുവാന് സാധിക്കും.
ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയതിലാണ് പിഴവ് സംഭവിച്ചത് എങ്കില്‍ അത് തിരുത്തുന്നതിനായി നിങ്ങള്‍ക്ക് കാര്‍ഷിക വകുപ്പിന്റെ ഓഫീസുമായി ബന്ധപ്പെടേണ്ടി വരും.