പിഎം കിസ്സാന്‍ യോജന; ഈ തീയ്യതിയ്ക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്യൂ, നേടാം 4,000 രൂപ!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ കര്‍ഷകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത എത്തിയിട്ടുണ്ട്. പിഎം കിസ്സാന്‍ യോജനയില്‍ ഇതുവരെയും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത കര്‍ഷകര്‍ക്ക് അതിനുള്ള സുവര്‍ണാവസരമാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

 
പിഎം കിസ്സാന്‍ യോജന; ഈ തീയ്യതിയ്ക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്യൂ, നേടാം 4,000 രൂപ!

ഇതുവരെ എട്ടു ഗഢുക്കളിലായി 16,000 രൂപയാണ് പിഎം കിസ്സാന്‍ യോജന വഴി കര്‍ഷകര്‍ക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് എട്ടാം ഗഢു പ്രധാന മന്ത്രി നരേന്ദ്ര മോഡി കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്. രാജ്യത്തെ 9.5 കോടി കര്‍ഷകര്‍ക്കായി ആകെ 20,000 കോടി രൂപയാണ് ഇതിനകം വിതരണം ചെയ്തു കഴിഞ്ഞിട്ടുള്ളത്.

ദീര്‍ഘകാല നിക്ഷേപമാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? എങ്കില്‍ ഏറ്റവും മികച്ച 5 ദീര്‍ഘകാല നിക്ഷപപദ്ധതികളിതാ!

പിഎം കിസ്സാന്‍ യോജനയുടെ ഗുണഭോക്താവ് ആകാന്‍ അര്‍ഹതയുള്ള കര്‍ഷകനാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ വീട്ടിലിരുന്നുകൊണ്ട് തന്നെ നിങ്ങള്‍ക്ക് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പദ്ധതിയുടെ നേട്ടങ്ങള്‍ ലഭിക്കണമെങ്കില്‍ ജൂണ്‍ 30-നുള്ളില്‍ കര്‍ഷകന്‍ രജിസ്റ്റര്‍ ചെയ്തിരിക്കേണ്ടതുണ്ട്. https://pmkisan.gov.in/ എന്ന വെബ്‌സൈറ്റിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

ജൂണ്‍ 30ന് മുമ്പ് കര്‍ഷകന്‍ രജിസ്റ്റര്‍ ചെയ്താല്‍ പദ്ധതിയുടെ രണ്ട് ഗഢുക്കളുടെ നേട്ടമാണ് ഒറ്റയടിക്ക് കര്‍ഷകന് ലഭിക്കുക. ജൂണില്‍ രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകന് ആദ്യ ഗഡുവായി ജൂലൈ മാസത്തില്‍ 2,000 രൂപ ലഭിക്കും.

മ്യൂച്വല്‍ഫണ്ടില്‍ എപ്പോള്‍ നിക്ഷേപിക്കാം?ഇരുപതുകളില്‍ തന്നെ നിക്ഷേപം ആരംഭിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങള്‍

പിഎം കിസ്സാന്‍ യോജനയുടെ എട്ടാം ഗഢു ഏപ്രില്‍ - ജൂലൈ കാലയളവിലാണ് വിതരണം ചെയ്യുന്നത്. അതിന് ശേഷം 9ാം ഗഡുവിന്റെ വിതരണം ആഗസ്ത് മാസത്തില്‍ ആരംഭിക്കും.

നിങ്ങളുടെ എസ്ബിഐ എടിഎം കാര്‍ഡ് നഷ്ടപ്പെട്ടോ? എങ്ങനെ കാര്‍ഡ് ബ്ലോക്ക് ചെയ്യാമെന്നറിയേണ്ടേ?

അതായത് ഈ സാഹചര്യത്തില്‍ ജൂണ്‍ 30ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകന് ആദ്യ ഗഡു ജൂലൈ മാസത്തിലും രണ്ടാം ഗഢു ആഗസ്ത് മാസത്തിലും ലഭിക്കും. ഇങ്ങനെ രജിസ്റ്റര്‍ ചെയ്ത ഉടനെ 4,000 രൂപയാണ് കര്‍ഷകന് ലഭിക്കുക.

Read more about: finance
English summary

pm kissan yojana - register before june 30 and get double benefit; know how?|പിഎം കിസ്സാന്‍ യോജന; ഈ തീയ്യതിയ്ക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്യൂ, നേടാം 4,000 രൂപ!

pm kissan yojana - register before june 30 and get double benefit; know how?
Story first published: Sunday, June 13, 2021, 20:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X