പിഎം പെന്‍ഷന്‍ യോജന; ഈ പദ്ധതിയിലൂടെ നേടാം വര്‍ഷം 1,11,000 രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിഎം വയ വന്ദന യോജനയിലൂടെ 60 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിവര്‍ഷം 1,11,000 രൂപ വീതം ലഭിക്കും. വാര്‍ധക്യകാല പെന്‍ഷന്‍ പദ്ധതിയാണ്. ഇന്ത്യന്‍ പൗരന്മാരായ വ്യക്തികള്‍ക്ക് മാത്രമാണ് പദ്ധതിയ്ക്കായി അപേക്ഷിക്കുവാന്‍ സാധിക്കുക. ഇന്ത്യന്‍ സര്‍ക്കാറിന്റെ ഈ പെന്‍ഷന്‍ പദ്ധതി 60 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമായാണ് തയ്യാറാക്കിയിരിക്കുന്നത്.

 
പിഎം പെന്‍ഷന്‍ യോജന; ഈ പദ്ധതിയിലൂടെ നേടാം വര്‍ഷം 1,11,000 രൂപ

നേരത്തെ 2017 മെയ് 4 മുതല്‍ 2020 മാര്‍ച്ച് 31 വരെ മാത്രമായിരുന്നു ഉപയോക്താക്കള്‍ക്ക് പിഎം വയ വന്ദന യോജന പദ്ധതിയുടെ ആനൂകൂല്യങ്ങള്‍ ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത് 2023 മാര്‍ച്ച് വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമായ വാര്‍ധക്യ കാലത്ത് വ്യക്തികള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഈ പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ കുറഞ്ഞ സമയത്തില്‍ നിങ്ങളുടെ പണം ഇരട്ടിയാക്കാം

പദ്ധതിയുടെ നടത്തിപ്പ് ചുമതല ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി)യ്ക്കാണ്. പദ്ധതയില്‍ നിന്നും പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുന്നതിനായി ഒരു നിശ്ചിത തുക നിക്ഷേപം നടത്തുകയാണ് ഉപയോക്താക്കള്‍ ചെയ്യേണ്ടത്. മാസത്തിലോ, പാദത്തിലോ, അര്‍ധ വാര്‍ഷികമായോ, വാര്‍ഷികമായോ പെന്‍ഷന്‍ രീതി ഉപയോക്താവിന് തന്നെ തിരഞ്ഞെടുക്കാം.

ഒലെ ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നത് 10 നിറങ്ങളില്‍

ഒരു വ്യക്തിയ്ക്ക് പരമാവധി 15 ലക്ഷം രൂപ വരെയാണ് പദ്ധതിയില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുക. പ്രതിമാസം 1,000 രൂപ പെന്‍ഷന്‍ ലഭിക്കുന്നതിനായി 1.62 ലക്ഷം രൂപയാണ് നിക്ഷേപിക്കേണ്ടത്. പിഎം വയ വന്ദന്‍ യോജന പദ്ധതി പ്രകാരം ഉപയോക്താവിന് ലഭിക്കുന്ന പരമാവധി പ്രതിമാസ പെന്‍ഷന്‍ തുക 9,250 രൂപയാണ്. പാദ വാര്‍ഷികമായി പരമാവധി 27,750 രൂപയും, അര്‍ധ വാര്‍ഷികമായി ലഭിക്കുന്ന പരമാവധി പെന്‍ഷന്‍ തുക 55,500 രൂപയും വാര്‍ഷികമായി ലഭിക്കുന്ന പരമാവധി പെന്‍ഷന്‍ തുക 1,11,000 രൂപയുമാണ്.

സ്വര്‍ണപ്പണയ വായ്പയിലും ഇനി രക്ഷയില്ല; സാധാരണക്കാര്‍ക്ക് ആര്‍ബിഐയുടെ ഇരുട്ടടി

പോളിസി കാലയളവില്‍ നിക്ഷേപകന്‍ മരണപ്പെടുകയാണെങ്കില്‍ അയാളുടെ നോമിനിയ്ക്ക് നിക്ഷേപം നടത്തിയിട്ടുള്ള മുഴുവന്‍ തുകയും ലഭിക്കും. പദ്ധതിയില്‍ ചേരുന്ന വ്യക്തികള്‍ക്ക് നികുതി കിഴിവ് ജിഎസ്ടി കിഴിവ് എന്നീ നേട്ടങ്ങളും ലഭിക്കും. നിക്ഷേപം നടത്തിയിരിക്കുന്ന വ്യക്തിയ്‌ക്കോ പങ്കാളിയ്‌ക്കോ ഗുരുതരമായ രോഗ ബാധയുണ്ടായാല്‍ നിക്ഷേപ തുക കാലാവധിയെത്തും മുമ്പ് പിന്‍വലിക്കുവാനും അനുവദിക്കും.

സംയുക്ത ഭവന വായ്പ എല്ലാ അപേക്ഷകര്‍ക്കും ഗുണകരമാകുന്നതെങ്ങനെ?

02267819281, 02267819290 , 1800227717 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ പിഎം വയ വന്ദന്‍ യോജനയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭ്യമാകുന്നതാണ്.

Read more about: pension
English summary

PM Vaya Vandana Yojana; get rs 1,11,000 pension per year by investing 15 lack in this government pension scheme | പിഎം പെന്‍ഷന്‍ യോജന; ഈ പദ്ധതിയിലൂടെ നേടാം വര്‍ഷം 1,11,000 രൂപ

PM Vaya Vandana Yojana; get rs 1,11,000 pension per year by investing 15 lack in this government pension scheme
Story first published: Friday, July 23, 2021, 9:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X