ഭവന വായ്പയിലും സേവിംഗ്‌സ് നേട്ടങ്ങളോ! പിഎന്‍ബിയുടെ മാക്‌സ് സേവര്‍ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട് വാങ്ങാന്‍ ആഗ്രഹിച്ച്, കോവിഡ് കാലത്തെ സാമ്പത്തീക ഞെരുക്കങ്ങള്‍ കാരണം ആ ആഗ്രഹം തത്ക്കാലത്തേക്കെങ്കിലും മാറ്റി വച്ചിരിക്കുകയാണ് നിങ്ങള്‍. ശരിയാണ് കോവിഡ് വ്യാപനം നമ്മുടെയെല്ലാം പ്രതീക്ഷകളെയും സ്വപ്‌നങ്ങളെയും തകിടം മറിച്ചു കൊണ്ടാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ സാമ്പത്തീക പ്രയാസം ഓര്‍ത്ത് നമ്മുടെ സ്വപ്‌നങ്ങള്‍ വേണ്ടെന്ന് വയ്ക്കണോ? വീട് വാങ്ങിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) പുതിയ ഭവന വായ്പാ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. ' പിഎന്‍ബി മാക്‌സ് സേവര്‍ പ്ലാനിനൊപ്പം പരമാവധി സേവിംഗ്‌സ് നേടൂ ' എന്നാണ് ഇത് സംബന്ധിച്ച് പിഎന്‍ബി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിരിക്കുന്ന സന്ദേശം.

 

Also Read: വിമാന യാത്ര സാധാരണക്കാര്‍ക്കും കീശയിലൊതുങ്ങും; 70 വിമാനങ്ങളുമായി രാകേഷ് ജുന്‍ജുന്‍വാലയുടെ പുതിയ സംരംഭം

പിഎന്‍ബി മാക്‌സ് സേവര്‍

പിഎന്‍ബി മാക്‌സ് സേവര്‍

ബാങ്ക് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഈ പുതിയ വായ്പാ പദ്ധതി അനുസരിച്ച് വായ്പാ ഉപയോക്താക്കള്‍ക്ക് പലിശയില്‍ അധിക സേവിംഗ്‌സ് നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കും. തുക ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടില്‍ നിക്ഷേപിക്കുവാനും ശേഷി അനുസരിച്ച് പിന്‍വലിക്കുകയും ചെയ്യാം. നിലവിലെ ഭവന വായ്പാ പദ്ധതി അനുസരിച്ച് പുതിയ വായ്പയ്ക്കായ് അപേക്ഷകര്‍ക്ക് ബാങ്കുമായി ബന്ധപ്പെടാം. നിലവിലുള്ള ഭവന വായ്പാ ഉപയോക്താക്കള്‍ക്ക് വായ്പാ തുക മുഴുവനായും തിരിച്ചടച്ചു കൊണ്ടും പിഎന്‍ബി മാക്‌സ് സേവര്‍ ഭവന വായ്പാ പദ്ധതിയുടെ ഗുണഭോക്താവ് ആകാം.

Also Read: ക്രെഡിറ്റ് കാര്‍ഡ് ചാര്‍ജുകളാല്‍ വലഞ്ഞോ? കുറഞ്ഞ പലിശ നിരക്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഇങ്ങനെ ലഭിക്കുമല്ലോ!

വായ്പാ പദ്ധതിയിലേക്ക് ചേരാന്‍

വായ്പാ പദ്ധതിയിലേക്ക് ചേരാന്‍

നിലവിലുള്ള ഭവന വായ്പാ ഉപയോക്താക്കള്‍ക്ക് പുതിയ വായ്പാ പദ്ധതിയിലേക്ക് ചേരണമെങ്കില്‍ മുടക്കമില്ലാതെ മുന്നോട്ട് പോകുന്ന അക്കൗണ്ടും, കുടിശ്ശികയില്ലാതിരിക്കുകയും വേണം. പൂര്‍ണമായ തിരിച്ചടവും നടന്നിരിക്കണം. കമേഴ്ഷ്യല്‍ റിയല്‍ എസ്റ്റേറ്റിന് കീഴില്‍ വരുന്ന വായ്പാ അപേക്ഷകര്‍ക്ക് ഈ പ്രത്യേക ഭവന വായ്പാ പദ്ധതിയുടെ ഗുണഭോക്താവ് ആകുവാന്‍ സാധിക്കുകയില്ല എന്ന് പ്രത്യേകം ഓര്‍ക്കണം. ഹൗസിംഗ് ഫിനാന്‍സ് സ്‌കീമിന് കീഴില്‍ വ്യക്തമാക്കിയിരിക്കുന്ന എല്ലാ ആവശ്യങ്ങള്‍ക്കും പിഎന്‍ബി ബാങ്കിന്റെ ഈ പുതിയ ഭവന വായ്പ ഉപയോഗപ്പെടുത്താം. എന്നാല്‍ സ്ഥലം മാത്രമായി വാങ്ങിക്കുവാന്‍ ഈ വായ്പാ സേവനം ഉപയോഗപ്പെടുത്തുവാന്‍ സാധിക്കുകയില്ല. ഓരോ മാസവും ഓവര്‍ ഡ്രാഫ്റ്റ് സേവനത്തിന്റെ പരിധി കുറഞ്ഞു വരും.

Also Read: പിഎഫ് അക്കൗണ്ടുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് ഇനി എളുപ്പത്തില്‍ പരിഹാരം; പരാതിക്കാര്‍ ഇത്രയും ചെയ്താല്‍ മതി

 വായ്പയായി ലഭിക്കുന്ന തുക

വായ്പയായി ലഭിക്കുന്ന തുക

ഏറ്റവും ചുരുങ്ങിയത് 10 ലക്ഷം രൂപയാണ് പിഎന്‍ബി മാക്‌സ് സേവര്‍ ഭവന വായ്പയായി ലഭിക്കുക. ഹൗസിംഗ് ഫിനാന്‍സ് സ്‌കീം ഫോര്‍ പബ്ലിക് അടിസ്ഥാനമാക്കിയാണ് പരമാവധി വായ്പാ തുക നിശ്ചയിക്കുന്നത്. പൊതുജനങ്ങള്‍ക്കായി നിലവിലുള്ള ഹൗസിംഗ് ഫിനാന്‍സ് സ്‌കീം അനുസരിച്ച്. ഓവര്‍ ഡ്രാഫ്റ്റിന്റെ പിന്‍വലിക്കല്‍ ശേഷി ഓരോ മാസവും ഇഎംഐയുടെ മുതല്‍ തുകയുടെ പരിധിവരെ കുറയ്ക്കും. അങ്ങനെ ലോണ്‍ കാലാവധി അവസാനിക്കുമ്പോള്‍ ഓവര്‍ ഡ്രാഫ്റ്റ് ലിക്വിഡേറ്റ് ചെയ്യപ്പെടും. പിഎന്‍ബി ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നി്ന്നും ഉപയോക്താക്കള്‍ക്ക് പുതിയ ഭവന വായ്പകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാം.

Also Read : ആന്വുറ്റി കൂടാതെ ഇനി എന്‍പിഎസിലെ മുഴുവന്‍ തുകയും പിന്‍വലിക്കാം

എസ്ബിഐയുടെ ഓഫര്‍

എസ്ബിഐയുടെ ഓഫര്‍

കോവിഡ് കാലത്തെ പ്രതിസന്ധികളില്‍ വലയുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി എസ്ബിഐയും പുതിയൊരു ഭവന വായ്പ ഓഫര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ പുതിയ ഓഫറിന്റെ പ്രത്യേകത പൂജ്യം ശതമാനം പ്രൊസസിംഗ് ഫീയില്‍ ഉപയോക്താക്കള്‍ക്ക് ഭവന വായ്പ ലഭിക്കുമെന്നതാണ്. അതായത് പ്രൊസസിംഗ് ചാര്‍ജിനത്തില്‍ ഒരു രൂപ പോലും നല്‍കാതെ നിങ്ങള്‍ക്ക് ബാങ്ക് വായ്പ അനുവദിച്ചു നല്‍കും. മണ്‍സൂണ്‍ ധമാക്ക എന്നാണ് ഈ പുതിയ ഭവന വായ്പാ ഓഫറിന് എസ്ബിഐ നല്‍കിയിരിക്കുന്ന പേര്. ആഗസ്ത് 31 വരെയായിരിക്കും ഈ മണ്‍സൂണ്‍ ധമാക്ക ഓഫറിന്റെ കാലാവധി.

Read more about: pnb
English summary

PNB Max Saver ; try to get the new housing loan provided by Punjab National Bank! Know the features| ഭവന വായ്പയിലും സേവിംഗ്‌സ് നേട്ടങ്ങളോ! പിഎന്‍ബിയുടെ മാക്‌സ് സേവര്‍ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം

PNB Max Saver ; try to get the new housing loan provided by Punjab National Bank! Know the features
Story first published: Tuesday, August 3, 2021, 19:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X