ഈ ഇന്‍ഷുറന്‍സ് കമ്പനി പോളിസി ഉടമകള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്ന ബോണസ് 532 കോടി രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തെരഞ്ഞെടുക്കപ്പെട്ട പോളിസി ഉടമകള്‍ക്ക് 532 കോടി രൂപയുടെ ബോണസാണ് പിഎന്‍ബി മെറ്റ്‌ലൈഫ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചതിനേക്കാള്‍ 7 ശതമാനം ഉയര്‍ന്ന ബോണസാണിത്. വര്‍ഷം 4.6 ലക്ഷം ഉപയോക്താക്കള്‍ക്കാണ് പിഎന്‍ബി മെറ്റ്‌ലൈഫ് ബോണസ് നല്‍കുന്നതെന്ന് കമ്പനി പ്രഖ്യാപിച്ചു.

 
ഈ ഇന്‍ഷുറന്‍സ് കമ്പനി പോളിസി ഉടമകള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്ന ബോണസ് 532 കോടി രൂപ

2021 മാര്‍ച്ച് 31 വരെ പ്രാബല്യത്തിലുള്ള എല്ലാ പോളിസി ഉടമകളും ഈ ബോണസ് ലഭ്യമാകുന്നതിന് അര്‍ഹതയുള്ളവരാണ്.ബോണസ് തുക ഉപഭോക്താക്കളുടെ ഗ്യാരണ്ടീഡ് മെച്യൂരിറ്റി ആനുകൂല്യങ്ങളിലേക്ക് ചേര്‍ക്കുകയാണ് ചെയ്യുക.

ഓണ്‍ലൈനായി വെറുതേ സാധനങ്ങള്‍ വാങ്ങിക്കാറുണ്ടോ? അനാവശ്യ പര്‍ച്ചേസുകള്‍ ഒഴിവാക്കാന്‍ എങ്ങനെ ശീലിക്കാം?

പിഎന്‍ബി മെറ്റ് ലൈഫിന്റെ മികച്ച ഫണ്ട് മാനേജുമെന്റും റിസ്‌ക് മാനേജ്മെന്റ് രീതികളുമാണ് പോളിസി ഹോള്‍ഡര്‍മാര്‍ക്ക് ഉയര്‍ന്ന ബോണസ് നല്‍കാന്‍ കമ്പനിയെ പ്രാപ്തമാക്കിയതെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കോറോണ രോഗ വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന്റെ ഈ സമയത്ത് ഇത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സഹായകമാകുമന്നെും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.

ഈ 1 രൂപാ നോട്ട് കൈയ്യിലുണ്ടെങ്കില്‍ 7 ലക്ഷം രൂപ സ്വന്തമാക്കാം

മെറ്റ് ലൈഫ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്സ് എല്‍എല്‍സി, പഞ്ചാബ് നാഷണല്‍ ബാങ്ക് ലിമിറ്റഡ് (പിഎന്‍ബി), ജമ്മു കശ്മീര്‍ ബാങ്ക് ലിമിറ്റഡ് (ജെ കെ ബി), എം പല്ലോന്‍ജി ആന്‍ഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് മറ്റ് സ്വകാര്യ നിക്ഷേപകര്‍ എന്നിവരടങ്ങുന്നതാണ് പിഎന്‍ബി മെറ്റ് ലൈഫ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്റെ ഓഹരി ഉടമകള്‍.

കൂടുതല്‍ സുരക്ഷയും കുറഞ്ഞ ചിലവും മികച്ച ആദായവും; ഈ നിക്ഷേപങ്ങള്‍ക്ക് പ്രത്യേകതകള്‍ ഏറെയാണ്

അനിശ്ചിതത്വിന്റെ ഈ കാലത്തും കമ്പനിയ്ക്ക് വളര്‍ച്ച നേടുവാന്‍ സാധിച്ചുവെന്ന് പിഎന്‍ബി മെറ്റ്‌ലൈഫ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ആശിഷ് കുമാര്‍ ശ്രീവാസ്തവ പറഞ്ഞു. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 532 കോടി രൂപയുടെ ഈ ബോണസ് ഉപയോക്താക്കളോടുള്ള ഞങ്ങളുടെ പ്രതിഞ്ജാബദ്ധത ഊട്ടി ഉറപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡിന് 2 മില്യണ്‍ ഉപയോക്താക്കള്‍; പ്രത്യേകതകളും നേട്ടങ്ങളും അറിയാം

2020 - 21 സാമ്പത്തിക വര്‍ഷത്തില്‍ ഐ സി ഐ സി ഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉപഭോക്താക്കള്‍ക്ക് 867 കോടി രൂപ വാര്‍ഷിക ബോണസ് പ്രഖ്യാപിച്ചിരുന്നു.

Read more about: insurance
English summary

PNB MetLife India Insurance declared bonus of Rs 532 crore for the eligible policyholders | ഈ ഇന്‍ഷുറന്‍സ് കമ്പനി പോളിസി ഉടമകള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്ന ബോണസ് 532 കോടി രൂപ

PNB MetLife India Insurance declared bonus of Rs 532 crore for the eligible policyholders
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X