സേവനത്തിനൊപ്പം സ്ഥിര വരുമാനവും നേടാം; 'ലൈഫ്‌ലൈന്‍' പദ്ധതിയുമായി പോസ്റ്റ് ഓഫീസ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു കാലത്ത് ജനജീവിതത്തിന്റെ ഓരോ സ്പന്ദനങ്ങളിലും ഇന്ത്യന്‍ തപാലിന്റെ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍ നൂതന ആശയ സംവേദന സംവിധാനങ്ങളുടെ തള്ളിക്കയറ്റത്തില്‍ പോസ്റ്റ് ഓഫീസ് സംവിധാനങ്ങളുടെ പ്രസക്തിക്കും മങ്ങലേറ്റുവെന്നത് വസ്തുതയാണ്. എങ്കിലും നാഗരികത കടന്നു ചെന്നിട്ടില്ലാത്ത ആയിരക്കണക്കിന് ഗ്രാമജീവതത്തിലെ തുടിപ്പുകള്‍ തപാലോഫീസ് ഇന്നും പേറുന്നുണ്ട്. അതിജീവനത്തിനും സേവനങ്ങളുടെ വൈവിധ്യവത്കരണത്തിനും കുറഞ്ഞ ചെലവില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനുമായി തപാല്‍ വകുപ്പ് ആവിഷ്‌കരിച്ച ഒരു പദ്ധതിയാണ് പരിചയപ്പെടുത്തുന്നത്. ഒരേ സമയം സേവനത്തിനൊപ്പം വരുമാനവും സ്വായത്തമാക്കാവുന്ന പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസിയെ കുറിച്ചാണ് ലേഖനം.

 

പോസ്റ്റ് ഓഫീസുകള്‍

രാജ്യത്ത് 1.55 ലക്ഷത്തിന് മുകളില്‍ പോസ്റ്റ് ഓഫീസുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. എന്നാല്‍ പോസ്റ്റ് ഓഫീസ് സേവനം നേരിട്ട് ലഭ്യമല്ലാത്ത ധാരാളം പ്രദേശങ്ങള്‍ ഇപ്പോഴുമുണ്ടെന്നതാണ് വസ്തുത. അത്തരമൊരു സാഹചര്യത്തിലാണ് പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസികള്‍ ആരംഭിക്കാനുള്ള സാധ്യതകളും അതിലൂടെ വ്യക്തിഗതമായി വരുമാനം നേടാനുമുള്ള അവസരം തെളിഞ്ഞു വരുന്നത്. അതേസമയം, ഫ്രാഞ്ചൈസി ആരംഭിക്കുന്നതിനായി വലിയ തുകയൊന്നും ആവശ്യമില്ല. ആകെ 5,000 രൂപ മാത്രമാണ് സെക്യൂരിറ്റി നിക്ഷേപമായി മാറ്റി വയ്ക്കേണ്ടത്. തുടര്‍ന്ന് ഫ്രാഞ്ചൈസിയിലൂടെ കൈകാര്യം ചെയ്യുന്ന പോസ്റ്റ് ഓഫീസ് സേവനങ്ങള്‍ക്ക് നേരത്തെ നിശ്ചയിക്കപ്പെട്ട നിരക്കിലുള്ള കമ്മീഷന്‍ വരുമാനമായി ലഭിക്കും.

രണ്ട് തരം

പ്രധാനമായും രണ്ട് തരം പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസികളാണ് നിലവിലുള്ളത്. ആദ്യത്തേത് ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റും രണ്ടാമത്തേത് പോസ്റ്റല്‍ ഏജന്റ്‌സ് ഫ്രാഞ്ചൈസിയുമാണ്. വീട്ടുപടിക്കല്‍ പോസ്്റ്റല്‍ സ്റ്റാമ്പുകളും മറ്റ് സ്റ്റേഷനറികളും എത്തിക്കുന്നവരാണ് പോസ്റ്റല്‍ ഏജന്റ്‌സ്. അതാത് ഡിവിഷണല്‍ തലവന്മാരായിരിക്കും അപേക്ഷകളില്‍ നിന്നും ഫ്രാഞ്ചൈസി ഉടമകളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷ സ്വീകരിച്ച് 14 ദിവസത്തിനകം നടത്തുന്ന എഎസ്പി/ എസ്ഡിഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം.

Also Read: ഒരു ഓഹരിക്ക് 1.61 ലക്ഷം നല്‍കാം! ഡിലിസ്റ്റിങ് ഓഫറുമായി പെന്നി സ്റ്റോക്കിന്റെ പ്രമോട്ടര്‍; കൈവശമുണ്ടോ?

ആര്‍ക്കൊക്കെ തുടങ്ങാം

ആര്‍ക്കൊക്കെ തുടങ്ങാം

18 വയസ് പൂര്‍ത്തിയായ ഏതൊരു ഇന്ത്യന്‍ പൗരനും പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി ആരംഭിക്കാവുന്നതാണ്. ഇവരുടെ ഔദ്യോഗിക വിദ്യാഭ്യാസം ചുരുങ്ങിയത് എട്ടാം ക്ലാസ് പൂര്‍ത്തിയായിരിക്കണം. എങ്കില്‍ നിശ്ചിത ഫോറത്തില്‍ ഫ്രാഞ്ചൈസി തുടങ്ങുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാം. തുടര്‍ന്ന് നടപടി ക്രമങ്ങള്‍ക്കു ശേഷം തപാല്‍ വകുപ്പുമായി ധാരണാപത്രം ഒപ്പിടുകയും ചെയ്യണം. അതേസമയം, വ്യക്തികള്‍ക്ക് പുറമേ ചെറുകിട കടക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഫ്രാഞ്ചൈസി ആരംഭിക്കുന്നതിന് അപേക്ഷിക്കാനാകും. പുതുതായി ആരംഭിക്കുന്ന ടൗണ്‍ഷിപ്പുകള്‍, പ്രത്യേക സാമ്പത്തിക മേഖലകള്‍, പുതിയ വ്യവസായ കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി ആരംഭിക്കാനാകും.

വരുമാന നിരക്ക്

വരുമാന നിരക്ക്

 • രജിസ്ട്രേഡ് ആര്‍ട്ടിക്കിളുകള്‍ ബുക്ക് ചെയ്യുന്നതിന് 3 രൂപ.
 • സ്പീഡ് പോസ്റ്റ് ബുക്ക് ചെയ്യുന്നതിനായി 5 രൂപ.
 • 100 മുതല്‍ 200 രൂപ വരെയുള്ള മണി ഓര്‍ഡറുകള്‍ക്ക് 3.50 രൂപ കമ്മീഷന്‍.
 • 200 രൂപയുടെ മുകളിലുള്ള മണി ഓര്‍ഡറുകള്‍ക്ക് 5 രൂപ.
 • പ്രതിമാസം രജിസ്ട്രറി, സ്പീഡ് പോസ്റ്റുകളുടെ എണ്ണം 1,000 കവിഞ്ഞാല്‍, അധികമുള്ള ബുക്കിങ്ങുകള്‍ക്ക് 20 ശതമാനം അധിക കമ്മീഷന്‍ ലഭിക്കും.
 • പോസ്റ്റേജ് സ്റ്റാമ്പുകള്‍, പോസ്റ്റല്‍ സ്റ്റേഷനറി, മണി ഓര്‍ഡര്‍ ഫോറങ്ങള്‍ എന്നിവ വില്‍ക്കുമ്പോള്‍ 5 ശതമാനമാകും കമ്മീഷന്‍.
 • റവന്യൂ സ്റ്റാമ്പുകള്‍, സെന്‍ട്രല്‍ റിക്രൂട്ട്‌മെന്റ് ഫീ സ്റ്റാമ്പ് എന്നിവ പോലുള്ള റീട്ടെയില്‍ സേവനങ്ങളിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ 40 ശതമാനവും പങ്കുവയ്ക്കും.
പ്രധാന നടപടിക്രമങ്ങള്‍

പ്രധാന നടപടി ക്രമങ്ങള്‍

 • 1) ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ബിസിനസ് ആശയത്തിനൊപ്പം നിശ്ചിത മാതൃകയിലുള്ള ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കുക.
 • 2) പോസ്റ്റ് ഓഫീസില്‍ നിന്നും ലിഭിക്കുന്ന പ്രസ്തുത അപേക്ഷയോടൊപ്പം വിശദമായ ബിസിനസ് പ്രപ്പോസലും സമര്‍പ്പിക്കണം. അപേക്ഷ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനുമാകും.
 • 3) തെരഞ്ഞെടുത്ത ഫ്രാഞ്ചൈസി അപേക്ഷകര്‍ തപാല്‍ വകുപ്പുമായി ധാരണാപത്രം ഒപ്പിടണം.
 • 4) യോഗ്യരായവരില്‍ നിന്നും അവസാനവട്ട തെരഞ്ഞെടുപ്പ് ഡിവിഷണല്‍ തലവന്റേതായിരിക്കും. ഇതെല്ലാം 14 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.

Read more about: smart investment investment
English summary

post office gives an opportunity for earn while service all details about franchise scheme

post office gives an opportunity for earn while service all details about franchise scheme
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X