പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട്; ഉയര്‍ന്ന പലിശ നിരക്ക് നേടാം ഒപ്പം നികുതി ഇളവും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ സമ്പാദ്യത്തില്‍ നിന്ന് ഒരു ശതമാനം പോലും റിസ്‌ക് ഇല്ലാതെ മികച്ച ആദായം നേടുവാനോ നിങ്ങള്‍ക്ക് ആഗ്രഹിക്കുന്നത്. എങ്കില്‍ ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്കുള്ളതാണ്. കഷ്ടപ്പെട്ട് നിങ്ങള്‍ സമ്പാദിക്കുന്ന ഓരോ രൂപയും സുരക്ഷിതമായി നിക്ഷേപിക്കുവാന്‍ പരിപൂര്‍ഷ വിശ്വസ്തതയോടെ നിങ്ങള്‍ക്ക് ആശ്രയിക്കുവാന്‍ സാധിക്കുന്നതാണ് പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകള്‍.

 
പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട്; ഉയര്‍ന്ന പലിശ നിരക്ക് നേടാം ഒപ്പം നികുതി ഇളവും

മികച്ച പലിശാദായം നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നതിനോടൊപ്പം നികുതി ഇളവും പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകളിലൂടെ നേടാന്‍ സാധിക്കും. സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്നും ലഭിക്കുന്ന പലിശയിന്മേല്‍ ഒരു സാമ്പത്തീക വര്‍ഷത്തില്‍ 3,500 രൂപ വരെയാണ് നികുതി ഇളവ് നേടുവാന്‍ സാധിക്കുക. ജോയിന്റ് അക്കൗണ്ട് ആണെങ്കില്‍ 7,000 രൂപയോളം നികുതി ഇളവ് ലഭിക്കും.

ഈ 1 രൂപാ നോട്ട് കൈയ്യിലുണ്ടെങ്കില്‍ 7 ലക്ഷം രൂപ സ്വന്തമാക്കാം

അടുത്തകാലത്തായി ബാങ്കുകളിലെ സേവിംഗ്‌സ് അക്കൗണ്ടുകള്‍ തുടര്‍ച്ചയായി കുറച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നിലവില്‍ സേവിംഗ്‌സ് അക്കൗണ്ടില്‍ നല്‍കുന്ന പലിശ നിരക്ക് 2.7 ശതമാനമാണ്. മറ്റ് പ്രധാന ബാങ്കുകളും ഏകദേശം ഇതിന് സമാനമായ നിരക്കുകളാണ് സേവിംഗ്‌സ് അക്കൗണ്ടുകളില്‍ നല്‍കി വരുന്നത്. അതേ സമയം പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകളില്‍ 4 ശതമാനം പലിശ നിരക്കാണ് അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കുക.

ഗീത കടഞ്ഞെടുക്കുന്നു ജീവിതവും സ്വപ്‌നങ്ങളും; ചെറുകിട വനിതാ സംരംഭകര്‍ക്കിതാ ഒരു മാതൃക

സമീപത്തുള്ള പോസ്റ്റ് ഓഫീസില്‍ ചെന്ന് പൂര്‍ണമായ കെവൈസി വിവരങ്ങള്‍ സമര്‍പ്പിച്ചു കൊണ്ട് ഏതൊരു വ്യക്തിയ്ക്കും പോസ്റ്റ് ഓഫീസില്‍ സേവിംഗ്‌സ് അക്കൗണ്ട് ആരംഭിക്കാം. അക്കൗണ്ട് തുടങ്ങുന്നതിനായി വേണ്ട ഏറ്റവും ചുരുങ്ങിയ തുക 500 രൂപയാണ്. മാസത്തിലെ 10ാമത്തെ ദിവസത്തിനും അവസാന ദിവസത്തിനും ഇടയിലുള്ള ചുരുങ്ങിയ ബാലന്‍സ് തുകയിന്മേലാണ് ഓരോ മാസവും പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകളില്‍ പലിശ കണക്കാക്കുന്നത്.

എല്‍ഐസി ആധാര്‍ശില സ്‌കീം; വനിതാ നിക്ഷേപകര്‍ക്ക് ദിവസം 29 രൂപ വീതം മാറ്റിവച്ചാല്‍ നേടാം 4 ലക്ഷം രൂപ

ഓരോ സാമ്പത്തീക വര്‍ഷത്തിന്റെ അവസാനത്തിലും അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ആയി 500 രൂപയെങ്കിലും നിലനിര്‍ത്തേണ്ടതുണ്ട്. അതില്‍ വീഴ്ച വരുത്തിയാല്‍ അക്കൗണ്ട് മെയിന്റനന്‍സ് ചാര്‍ജായി 100 രൂപ പിഴ ഈടാക്കും. ബാലന്‍സ് തുക പൂജ്യത്തിലേക്കെത്തിയാല്‍ അക്കൗണ്ട് ഓട്ടോമാറ്റിക്കലി അവസാനിപ്പിക്കപ്പെടുകയും ചെയ്യും.

അടല്‍ പെന്‍ഷന്‍ യോജന; ദിവസം വെറും 7 രൂപ വീതം മാറ്റിവച്ചുകൊണ്ട് നേടാം പ്രതിവര്‍ഷം 60,000 രൂപ

സാമ്പത്തീക വര്‍ഷത്തിലെ ഓരോ പാദത്തിലും കേന്ദ്ര സര്‍ക്കാര്‍ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് വിശകലനം ചെയ്യും. വിപണിയിലെ അപ്പോഴത്തെ നില അനുസരിച്ച് പലിശ നിരക്കില്‍ മാറ്റം വരുത്തുകയും വരുത്താതിരിക്കുകയോ ചെയ്യാം.

Read more about: post office
English summary

post office savings account ; get higher interest rate with zero risk with this deposits | പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട്; ഉയര്‍ന്ന പലിശ നിരക്ക് നേടാം ഒപ്പം നികുതി ഇളവും

post office savings account ; get higher interest rate with zero risk with this deposits
Story first published: Tuesday, July 13, 2021, 18:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X