പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍; പുതിയ ടിഡിഎസ് നയങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ ജനപ്രീതി കൂടി വരികയാണ്. സ്ഥിര നിക്ഷേപങ്ങള്‍ക്കായി ആശ്രയിക്കുമ്പോള്‍ ബാങ്കുകളേക്കാള്‍ ലാഭകരമാണ് ചില പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ എന്നത് തന്നെയാണ് അതിന് കാരണം. അഞ്ച് വര്‍ഷക്കാലയളവിലേക്ക് ഒരു ബാങ്ക് സ്ഥിര നിക്ഷേപം തിരഞ്ഞെടുത്താല്‍ കിട്ടുന്നതിനേക്കാള്‍ ലാഭം ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുണ്ട്. വര്‍ഷത്തില്‍ 6.6 ശതമാനം പലിശ ഉറപ്പു നല്‍കുന്ന പദ്ധതി ഇതിന് ഉദാഹരണമാണ്.

 

വളരെ ചെറിയ തുക മുതല്‍ എത്ര വലിയ തുക വേണമെങ്കിലും പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിയ്ക്കാം എന്ന പ്രത്യേകതയും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ ആകര്‍ഷകമാക്കുന്നു. ബാങ്കുകളുടെ സ്ഥിര നിക്ഷേപങ്ങളുടേയും മറ്റ് സേവിങ്‌സ് അക്കൗണ്ട് സേവനങ്ങളുടെയം പലിശ നിരക്കുകള്‍ കുറച്ചുകൊണ്ടുവരുന്ന സാഹചര്യത്തില്‍ പോസ്റ്റ് ഓഫീസ് സേവിങ്‌സ് നിക്ഷേപങ്ങള്‍ക്ക് ഇനിയും പ്രാധാന്യമേറുമെന്ന് ഉറപ്പാണ്. ഇപ്പോള്‍ തപാല്‍ വകുപ്പ് പുതുതായി പുറത്തിറക്കിയിട്ടുള്ള ടിഡിഎസ് നയങ്ങളെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍; പുതിയ ടിഡിഎസ് നയങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

1. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്ത വ്യക്തികള്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ പിന്‍വലിക്കുന്ന മൊത്ത തുക 20 ലക്ഷത്തില്‍ കൂടുതലോ അതേസമയം 1 കോടിയ്ക്ക് താഴെയോ ആണെങ്കില്‍ 20 ലക്ഷത്തിന് മേലേ വരുന്ന തുകയുടെ നികുതി കുടിശ്ശിക രണ്ട് ശതമാനമായിരിക്കും.

2. ഒരു സാമ്പത്തിക വര്‍ഷത്തില്‍ പിന്‍വലിക്കുന്ന തുക ഒരു കോടിയ്ക്ക് മേലെയാണെങ്കില്‍ 1 കോടിയ്ക്ക് മുകളില്‍ വരുന്ന തുകയുടെ നികുതി കുടിശ്ശിക 5 ശതമാനമായിരിക്കും.

3. ഒരു സാമ്പത്തിക വര്‍ഷത്തില്‍ പിന്‍വലിക്കുന്ന തുക 1 ലക്ഷത്തിന് മേല്‍മേല്‍ കവിയുകയാണെങ്കില്‍ 1 കോടിക്ക് മുകളിലുള്ള തുകയ്ക്ക് 2% ഇന്‍കം ടാക്‌സ് ബാധകമായിരിക്കും.

4. പുതിയ മാറ്റങ്ങള്‍ ഇതുവരെ നടപ്പിലാക്കുവാന്‍ തുടങ്ങിയിട്ടില്ല. അതേസമയം 2020 ഏപ്രില്‍ 1 മുതല്‍ 2020 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ അത്തരം നിക്ഷേപകരെ സംബന്ധിച്ച നിര്‍ദേശങ്ങള്‍ CEPT നിര്‍വചിക്കുകയും പുതുക്കുകയും ചെയ്തു കഴിഞ്ഞു.

 

5. പുതുക്കിയ പ്രസ്താവന അതാത് സര്‍ക്കിളുകളിലെ CBS, CPCകളിലേക്ക് അയയ്ക്കും. അക്കൗണ്ട് വിവരങ്ങളും, പാന്‍ നമ്പറും, കൈവശമുള്ള TDS തുകയും ഇതോടൊപ്പമുണ്ടാകും. CPC (CBS) സര്‍ക്കിള്‍ ഇന്‍ ചാര്‍ജ് അതാത് പോസ്റ്റ് ഓഫീസുകളിലേക്ക് വിവരം കൈമാറുകയും കാലതാമസമില്ലാതെ അത്തരം ഉപയോക്കാക്കളില്‍ നിന്നോ അക്കൗണ്ടുകളില്‍ നിന്നോ ടിഡിഎസ് ഈടാക്കാന്‍ അനുവദിക്കുകയും ചെയ്യും.

6. അതത് പോസ്റ്റ് ഓഫീസുകളില്‍ നിന്ന് മാത്രമാണ് ടിഡിഎസ് ഈടാക്കുക. മാത്രവുമല്ല ഇക്കാര്യം പ്രസ്തുക അക്കൗണ്ട് ഉടമയെ രേഖാമൂലം അറിയിക്കുകയും വേണം. ഈടാക്കിയ ടിഡിഎസ് തുകയ്ക്ക് പോസ്റ്റ് മാസ്റ്റര്‍ വൗച്ചര്‍ തയ്യാറാക്കുകയും അത് മറ്റ് SB വൗച്ചറുകളോടൊപ്പം HO/SBCO യ്ക്ക് കൈമാറുകയും ചെയ്യും.

7. പൂര്‍ണമായും നിയമ പ്രക്രിയകള്‍ക്ക് വിധേയമായാണ് ഈ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നടക്കുക. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ ചുമതലയിലുള്ള പോസ്റ്റ് മാസ്റ്റര്‍ക്കായിരിക്കും അതിന്റെ പൂര്‍ണ ഉത്തരവാദിത്വം.

8. ടിഡിഎസ് ഈടാക്കാതിരിക്കുന്നത് നിയമപരമായി ശിക്ഷിക്കപ്പെടുന്നതിനും കുടിശ്ശിക വസൂലാക്കപ്പെടുന്നതിനും കാരണമാകും.

Read more about: post office
English summary

POST OFFICE SAVINGS SCHEME ; THINGS YOU KNOW ABOUT TDS RULES

POST OFFICE SAVINGS SCHEME ; THINGS YOU KNOW ABOUT TDS RULES . read in Malayalam .
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X