വെറും 5,000 രൂപയില്‍ പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി സ്വന്തമാക്കാം; നേടാം കിടിലന്‍ ആദായം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നത്തെക്കാലത്ത് ഏതൊക്കെ രീതികളില്‍ പരമാവധി ധനം സമ്പാദിച്ച് തങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുവാന്‍ സാധിക്കും എന്നതാണ് ഏവരുടേയും ആലോചന. ഇന്നത്തെ ചിലവുകള്‍ക്ക് മാത്രമുള്ളത് പോരാ, നാളേയും ആശങ്കകളില്ലാതെ സന്തോഷത്തോടെ ജീവിക്കണമെങ്കില്‍ ചെറുതല്ലാത്തൊരു തുക സേവിംഗ്‌സ് ആയി കൈയ്യിലുണ്ടാവുകയും വേണം. ഏതൊക്കെ മാര്‍ഗങ്ങളില്‍ നിന്ന് അധിക വരുമാനം കണ്ടെത്തുവാനാകും എന്നാലോചിച്ച് തലപുകയ്ക്കുന്നവര്‍ക്ക് വേണ്ടി, വളരെ ചെറിയൊരു നിക്ഷേപത്തിലൂടെ വലിയൊരു തുക കണ്ടെത്തുവാന്‍ സാധിക്കുന്ന ഒരു ബിസിനസ് ഐഡിയയെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്.

 

Also Read : ക്രിപ്‌റ്റോ കറന്‍സിയില്‍ ആദ്യ നിക്ഷേപം നടത്തുമ്പോള്‍

പോസ്റ്റ് ഓഫീസുകള്‍

പോസ്റ്റ് ഓഫീസുകള്‍

നമ്മുടെ രാജ്യത്ത് 1.55 ലക്ഷത്തിന് മുകളില്‍ പോസ്റ്റ് ഓഫീസുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. എന്നാല്‍ അതേ സമയം ഇപ്പോഴും പോസ്റ്റ് ഓഫീസുകള്‍ ഇല്ലാത്ത ധാരാളം പ്രദേശങ്ങളും രാജ്യത്തുണ്ടെന്നതാണ് വസ്തുത. അത്തരമൊരു സാഹചര്യത്തിലാണ് തപാല്‍ വകുപ്പ് പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസികള്‍ ആരംഭിക്കുവാനും അതിലൂടെ വലിയ നേട്ടം സ്വന്തമാക്കുവാനുമുള്ള അവസരം നിങ്ങള്‍ക്ക് മുന്നിലെത്തിക്കുന്നത്.

Also Read : സ്ഥിര നിക്ഷേപം ആരംഭിക്കാനൊരുങ്ങുകയാണോ? നിങ്ങള്‍ക്ക് അനുയോജ്യമായ പദ്ധതി എങ്ങനെ കണ്ടെത്താം?

പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി

പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി

പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി ആരംഭിക്കുന്നതിനായി വലിയ തുകയൊന്നും നിങ്ങള്‍ മുടക്കേണ്ടതില്ല. ആകെ 5,000 രൂപ മാത്രമാണ് സെക്യൂരിറ്റി നിക്ഷേപമായി നിങ്ങള്‍ മാറ്റി വയ്‌ക്കേണ്ടത്. സ്റ്റാംപ്, സ്റ്റേഷനറി, സ്പീഡ് പോസ്റ്റ്, ആര്‍ട്ടിക്കിള്‍സ്, മണി ഓര്‍ഡര്‍ തുടങ്ങിയ പോസ്റ്റല്‍ സേവനങ്ങളെല്ലാം പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസിയിലൂടെ നിങ്ങള്‍ക്ക് ലഭ്യമാകും. കമ്മീഷന്‍ രീതിയില്‍ ഇവയിലൂടെ പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി വാങ്ങിക്കുന്ന വ്യക്തിയ്ക്ക് സ്ഥിര വരുമാനവും ലഭിക്കും.

ആര്‍ക്കൊക്കെ വാങ്ങിക്കാം?

ആര്‍ക്കൊക്കെ വാങ്ങിക്കാം?

ഏതൊരു വ്യക്തിയ്ക്കും പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി വാങ്ങിക്കാവുന്നതാണ്. വ്യക്തികള്‍ക്ക് പുറമേ സ്ഥാപനങ്ങള്‍ക്കും ചെറുകിട കടക്കാര്‍ക്കും പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി വാങ്ങിക്കാം. ഇതുകൂടാതെ പുതുതായി ആരംഭിക്കുന്ന അര്‍ബന്‍ ടൗണ്‍ഷിപ്പുകള്‍, സ്‌പെഷ്യല്‍ ഇക്കോണമിക് സോണുകള്‍, പുതിയതായി ആരംഭിക്കുന്ന വ്യവസായ കേന്ദ്രങ്ങള്‍, കോളേജുകള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവടങ്ങളിലും പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി എടുക്കാം.

നിബന്ധനകള്‍

നിബന്ധനകള്‍

പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി വാങ്ങിക്കുന്നതിനായി ആദ്യം ഒരു അപേക്ഷ ഫോറം സമര്‍പ്പിക്കുകയാണ് ചെയ്യേണ്ടത്. അപേക്ഷകരില്‍ തെരഞ്ഞെടുക്കുന്ന വ്യക്തികള്‍ക്ക് തപാല്‍ വകുപ്പുമായുള്ള എംഒയുവില്‍ ഒപ്പു വയ്ക്കാം. പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി വാങ്ങിക്കുവാനുള്ള ഏറ്റവും ചുരുങ്ങിയ പ്രായ പരിധിയായി തപാല്‍ വകുപ്പ് നിശ്ചയിച്ചിരിക്കുന്നത് എട്ടാം ക്ലാസാണ്. അപേക്ഷകന്റെ ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സായിരിക്കണം.

Also Read : ക്രെഡിറ്റ് സ്‌കോര്‍ താഴ്‌ന്നോ? ബൈ നൗ പേ ലേറ്റര്‍, പോസ്റ്റ് പെയ്ഡ് സേവനങ്ങളെ ഒന്ന് ശ്രദ്ധിക്കാം!

മറ്റു കാര്യങ്ങള്‍

മറ്റു കാര്യങ്ങള്‍

അതാത് ഡിവിഷണല്‍ ഹെഡ് ആയിരിക്കും ഫ്രാഞ്ചൈസി ഉടമകളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷ സ്വീകരിച്ച് 14 ദിവസത്തിനകം നടത്തുന്ന എഎസ്പി/ എസ്ഡിഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. പഞ്ചായത്ത് സഞ്ചാര്‍ സേവ യോജന സ്‌കീമിന് കീഴില്‍ നിലവില്‍ പഞ്ചായത്ത് സഞ്ചാര്‍ സേവ കേന്ദ്ര പ്രവര്‍ത്തിക്കുന്ന ഗ്രാമ പഞ്ചായത്തുകളില്‍ പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി ആരംഭിക്കുവാനുള്ള അനുമതി ലഭിക്കുകയില്ല എന്ന കാര്യവും നിങ്ങള്‍ അറിഞ്ഞിരിക്കണം.

പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റുകള്‍

പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റുകള്‍

തപാല്‍ വകുപ്പില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അയാള്‍ തൊഴിലെടുക്കുന്ന അതേ ഡിവിഷനില്‍ പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി ആരംഭിക്കുവാന്‍ അനുമതി ലഭിക്കുകയില്ല. നേരത്തേ പറഞ്ഞത് പോലെ പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി ആരംഭിക്കുവാനുള്ള ചുരുങ്ങിയ സെക്യൂരിറ്റി ഡെപ്പോസിറ്റ് 5,000 രൂപയാണ്. ഒരു ദിവസം പരമാവധി നടത്താവുന്ന സാമ്പത്തിക ഇടപാടുകള്‍ കണക്കാക്കിയാണ് ഈ പരിധി നിശ്ചയിച്ചിരിക്കുന്നത്. എന്‍എസ്‌സി രൂപത്തിലാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് സ്വീകരിക്കപ്പെടുന്നത്. പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റുകളായും പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസികള്‍ പ്രവര്‍ത്തിക്കുന്നു.

കമ്മീഷന്‍ തുക

കമ്മീഷന്‍ തുക

രജിസ്‌ട്രേഡ് ആര്‍ട്ടിക്കിളുകള്‍ ബുക്ക് ചെയ്യുന്നതിനായി 3 രൂപയും, സ്പീഡ് പോസ്റ്റ് ബുക്ക് ചെയ്യുന്നതിനായി 5 രൂപയും, 100 രൂപ മുതല്‍ 200 രൂപ വരെയുള്ള മണി ഓര്‍ഡറുകള്‍ക്ക് 3.50 രൂപയും, 200 രൂപയ്ക്ക് മുകളിലുള്ള മണി ഓര്‍ഡറുകള്‍ക്ക് 5 രൂപയുമാണ് കമ്മീഷന്‍ തുകയായി നിശ്ചയിച്ചിരിക്കുന്നത്. ഓരോ മാസവും രജിസ്ട്രറി, സ്പീഡ് പോസ്റ്റുകളുടെ 1000 എണ്ണത്തിന് മുകളിലുള്ള ബുക്കിംഗുകള്‍ക്ക് 20 ശതമാനം അധിക കമ്മീഷനും ലഭിക്കും. പോസ്റ്റേജ് സ്റ്റാമ്പുകള്‍, പോസ്റ്റല്‍ സ്റ്റേഷനറി, മണി ഓര്‍ഡര്‍ ഫോറങ്ങള്‍ എന്നിവയുടെ വില്‍പ്പനയിലൂടെ 5 ശതമാനം കമ്മീഷനാണ് ലഭിക്കുക

Read more about: post office
English summary

postal Department is providing an opportunity to open India Post Office Franchise and earn big money

postal Department is providing an opportunity to open India Post Office Franchise and earn big money
Story first published: Tuesday, November 9, 2021, 15:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X