വീട്ടിലിരുന്നുകൊണ്ട് മാസത്തില്‍ 1 ലക്ഷം രൂപ വരെ സമ്പാദിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് വ്യാപനം കാരണം ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടായി. ധാരാളം പേരുടെ വരുമാനത്തില്‍ ഇടിവും സംഭവിച്ചു. പലര്‍ക്കും സ്ഥിര വരുമാനമെന്നത് പ്രയാസമേറിയ കാര്യമായി മാറിക്കഴിഞ്ഞു. ആധുനിക കാലത്ത് എല്ലാ യുവാക്കള്‍ക്കും ആഗ്രഹം ഉയര്‍ന്ന വിദ്യാഭ്യാസവും അതിലൂടെ ലഭ്യമാകുന്ന വൈറ്റ് കോളര്‍ ജോലിയുമാണ്. എന്നാല്‍ ആ സങ്കല്‍പ്പങ്ങളെയെല്ലാം കോവിഡ് വ്യാപനവും അത് സൃഷ്ടിച്ച പ്രതിസന്ധികളും തിരുത്തിക്കഴിഞ്ഞു. ചെറിയ നിക്ഷേപത്തിലൂടെ വലിയ തുക ആദായം നേടുവാന്‍ സാധിക്കുന്ന ചെറുകിട സംരംഭങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്നവര്‍ ഇപ്പോള്‍ ഏറെയാണ്.

 

Also Read : ഇന്‍വസ്റ്റ്‌മെന്റ് ടിപ്‌സ്; ഏത് രീതിയില്‍ നിക്ഷേപം നടത്തിയാല്‍ പരമാവധി ആദായം സ്വന്തമാക്കാം

 ചെറിയ മുതല്‍ മുടക്കില്‍ മാസം തോറും മികച്ച തുക ആദായം

ചെറിയ മുതല്‍ മുടക്കില്‍ മാസം തോറും മികച്ച തുക ആദായം

നിങ്ങള്‍ക്കും അത്തരത്തില്‍ ചെറിയ ഒരു മുതല്‍ മുടക്കില്‍ മാസം തോറും മികച്ച തുക തന്നെ ആദായം നേടുവാന്‍ സാധിക്കും. അത്തരമൊരു സംരംഭക സാധ്യതയെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്. കൃഷിയോടും അനുബന്ധ മേഖലയോടും താത്പര്യമുള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് വീട്ടില്‍ കോഴി വളര്‍ത്തല്‍ ആരംഭിക്കാം. ഇതിന് സര്‍ക്കാര്‍ ധന സഹായവും നിങ്ങള്‍ക്ക് ലഭ്യമാകും. 5 മുതല്‍ 9 ലക്ഷം രൂപ വരെയാണ് കോഴി വളര്‍ത്തല്‍ ആരംഭിക്കുന്നതിന് ആവശ്യമായ മുടക്ക് മുതല്‍.

Also Read : മ്യൂച്വല്‍ഫണ്ട് നിക്ഷേപങ്ങളില്‍ ഈ പിഴവുകള്‍ ഒഴിവാക്കാം

കോഴി വളര്‍ത്തല്‍

കോഴി വളര്‍ത്തല്‍

ആദ്യ ഘട്ടത്തില്‍ ചെറിയ രീതിയില്‍ കോഴി വളര്‍ത്തല്‍ തുടങ്ങാം. അതായത് 1500 കോഴിക്കുഞ്ഞുങ്ങളെ വരെ ലെവല്‍ വണില്‍ വളര്‍ത്താം. ഈ ഘട്ടത്തില്‍ മാസം 50,000 രൂപ മുതല്‍ 1 ലക്ഷം രൂപ വരെ സമ്പാദിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഇതിനെല്ലാം മുമ്പായി ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് കോഴി വളര്‍ത്തലിന് അനുയോജ്യമായ ഒരു സഥലം കണ്ടെത്തുക എന്നതാണ്. പിന്നീട് കൂടും മറ്റു സംവിധാനങ്ങളുമൊക്കെ തയ്യാറാക്കുന്നതിനായി 5 മുതല്‍ 6 ലക്ഷം രൂപ വരെ ചിലവ് വരും. 1500 കോഴിക്കുഞ്ഞുങ്ങളെ ലക്ഷ്യമിട്ടാണ് സംരംഭം ആരംഭിക്കുന്നത് എങ്കില്‍ അതിന്റെ 10 ശതമാനം അധികം കോഴിക്കുഞ്ഞുങ്ങളെ വാങ്ങിക്കേണ്ടതുണ്ട്.

കോഴി മുട്ട വിപണനം

കോഴി മുട്ട വിപണനം

ഈ സംരംഭത്തില്‍ കോഴി മുട്ട വിപണനത്തിലൂടെയാണ് നിങ്ങള്‍ക്ക് ഏറെ സമ്പാദിക്കുവാന്‍ സാധിക്കുക. രാജ്യത്ത് കോഴി മുട്ടയുടെ വില വര്‍ധിച്ചു വരികയാണ് എന്ന കാര്യം നിങ്ങള്‍ ശ്രദ്ധിച്ചു കാണുമല്ലോ. അതിനാല്‍ തന്നെ കോഴി മുട്ട വിപണനത്തിലൂടെ നല്ലൊരു തുക ആദായമായി നേടുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. അത് സമയം 30 മുതല്‍ 35 വരെയാണ് ഒരു ലെയര്‍ പാരന്റ് ബര്‍ത്തിന് വരുന്ന ചിലവ്.

ചിലവുകള്‍ ഇങ്ങനെ

ചിലവുകള്‍ ഇങ്ങനെ

കോഴിക്കുഞ്ഞുങ്ങളെ വാങ്ങിക്കുന്നതിനായി 50,000 രൂപയെങ്കിലും മാറ്റി വയ്‌ക്കേണ്ടതുണ്ട്. കൂടാതെ അവയുടെ ഭക്ഷണം മരുന്നുകള്‍ എന്നിവയ്ക്കും പ്രത്യേകം തുക മാറ്റി വയ്ക്കണം. തുടര്‍ച്ചയായ 20 ആഴ്ചകളില്‍ കോഴിക്കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കുവാന്‍ ആവശ്യമായ തുക 1 ലക്ഷം മുതല്‍ 1.5 ലക്ഷം രൂപ വരെയായിരിക്കും. ഒരു ലയര്‍ പാരന്റ് ബേര്‍ഡ് ഒരു വര്‍ഷത്തില്‍ ഏകദേശം 300 മുട്ടകള്‍ നല്‍കും. 20 ആഴ്ചകള്‍ക്ക് ശേഷമാണ് പിടക്കോഴികള്‍ മുട്ടയിട്ട് തുടങ്ങുക. ഒരു വര്‍ഷത്തോളം മുട്ടകള്‍ ലഭ്യമാകും. 20 ആഴ്ചകള്‍ക്ക് ശേഷം ഏകദേശം 3 മുതല്‍ 4 ലക്ഷം രൂപ വരെ അവയുടെ ഭക്ഷണത്തിനും മറ്റുമായി ചിലവഴിക്കേണ്ടി വരും.

Also Read : 10,000 രൂപ എസ്‌ഐപി നിക്ഷേപത്തിലൂടെ നേടാം 50 ലക്ഷം

പ്രതീക്ഷിക്കുന്ന ആദായം

പ്രതീക്ഷിക്കുന്ന ആദായം

ഒരു വര്‍ഷം ശരാശരി 290 മുട്ടകളുടെ കണക്കെടുത്താല്‍ 1500 കോഴികളില്‍ നിന്നായി വര്‍ഷം 4,35,000 മുട്ടകള്‍ ലഭിക്കും. അതില്‍ വിപണന യോഗ്യമല്ലാത്തത് ഒഴിവാക്കിക്കൊണ്ട് 4 ലക്ഷം മുട്ടകള്‍ വിപണിയിലെത്തിക്കാം. 5 മുതല്‍ 7 രൂപ വരെയാണ് മൊത്ത വിപണിയില്‍ ഒരു കോഴി മുട്ടയുടെ വില. അത്തരത്തില്‍ വലിയൊരു തുക തന്നെ കോഴി മുട്ട വില്‍പ്പനയിലൂടെ നിങ്ങള്‍ക്ക് സ്വന്തമാക്കാം. അതേ സമയം, കോഴി വളര്‍ത്തല്‍ സംരംഭത്തിന് ലഭിക്കുന്ന ബിസിനസ് വായ്പയുടെ സബ്‌സിഡി 25 ശതമാനത്തോളമാണ്. എസ്‌സി- എസ്ടി വിഭാഗത്തിലുള്ളവര്‍ക്ക് 35 ശതമാനം വരെ സബ്‌സിഡി ലഭ്യമാകും.

Read more about: business
English summary

poultry farming; you can easily earn big amount by making small investment Know How?

poultry farming; you can easily earn big amount by making small investment Know How?
Story first published: Wednesday, October 13, 2021, 10:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X