ഇനി കൈ പൊള്ളേണ്ട; തകര്‍ച്ചയിലും സമ്പാദ്യം പിടിച്ചു നിര്‍ത്താന്‍ ഇവിടെ നിക്ഷേപിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിരമിക്കല്‍ കാലത്തേക്കുള്ള നിക്ഷേപമെന്ന നിലയ്ക്ക് ഓഹരി വിപണിയിലെത്തിയ പുതിയ നിക്ഷേപകര്‍ കഴിഞ്ഞ കുറ്ച്ചു ദിവസത്തെ തിരിച്ചടിയുടെ ആഘാതത്തിലാണ്. ഓഹരി വിപണിയില്‍ നിന്ന് വലിയ തുകയാണ് നിക്ഷേപകര്‍ക്ക് ഈയിടെ നഷ്ടമായത്. ക്രിപ്‌റ്റോയില്‍ നിക്ഷേപിച്ചവരുടെയും അവസ്ഥ സമാനമാണ്. ഓഹരി വിപണി തകര്‍ച്ച നേരിട്ടപ്പോള്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് പോലും നെഗറ്റീവ് ഫലമാണ് ലഭിച്ചത്. അഞ്ചാഴ്ച തുടര്‍ച്ചയായി നേരിട്ട തിരിച്ചടിയുടെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ അധ്വാനിച്ചുണ്ടാക്കിയ തുക സുരക്ഷിത നിക്ഷേപ മാര്‍ഗങ്ങളിലേക്ക് മാറ്റാം. അധികം റിസ്‌കെടുക്കാന്‍ താല്‍പര്യമില്ലാത്ത നിക്ഷേപകര്‍ക്ക് അനുയോജ്യമാണ് സര്‍ക്കാര്‍ സര്‍ക്കാര്‍ പിന്തുണയുള്ള നിക്ഷേപ സ്‌കീമുകള്‍. ദീര്‍ഘകാല നിക്ഷേപത്തിന് തയ്യാറെടുക്കുന്നവര്‍ക്കും വിരമിക്കൽ കാലം സു​ഗമമാക്കാൻ ഉദ്യേശിക്കുന്നവർക്കും ഇത്തരം സ്‌കീമുകളിലേക്ക് ചേരാവുന്നതാണ്. നഷ്ട സാധ്യത കുറയുന്നതിനൊപ്പം ആകര്‍ഷകമായ റിട്ടേണ്‍ ഉറപ്പ് നല്‍കുന്നതും ഈ നിക്ഷേപങ്ങളെ ജനങ്ങളിലേക്ക് അടുപ്പിക്കുന്നു.

 

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്

ജനപ്രിയമായ നിക്ഷേപ മാര്‍ഗമാണ് പബ്ലിക്ക് പ്രോവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്കുന്ന് പിപിഎഫില്‍ ഇന്ത്യക്കാരനായ ഏതൊരാള്‍ക്കും ചേരാം. ഒരാള്‍ക്ക് ഒരു പിപിഎഫ് അക്കൗണ്ട് മാത്രമാണ് അനുവദിക്കുക. ഒരു സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 500 രൂപയും ഉയര്‍ന്നത് 1,50,000 രൂപയും പിപിഎഫ് നിക്ഷേപം സ്വീകരിക്കും. മൂന്നാം സാമ്പത്തിക വര്‍ഷം മുതല്‍ വായ്പ അനുവദിക്കും. ഏഴാമത്തെ സാമ്പത്തിക വര്‍ഷം മുതലാണ് പണം പിന്‍വലിക്കാന്‍ അനുവദിക്കുന്നത്. അക്കൗണ്ടിലെ തുകയ്ക്ക് ആദായ നികുതി് നിയമം 86സി പ്രകാരം ഇളവുണ്ട്. പിപിഎഫ് അക്കൗണ്ടില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് പൂര്‍ണമായും ആദായ നികുതി ഒഴിവാക്കിയിട്ടുണ്ട്.

Also Read: വീട് വെക്കേണ്ടത് ഏത് പ്രായത്തിൽ; ചെലവ് ചുരുക്കാൻ ഈ വഴികൾ

ബാങ്കിലെ സ്ഥിര നിക്ഷേപം

ബാങ്കിലെ സ്ഥിര നിക്ഷേപം

നഷ്ട സാധ്യതയില്ലാത്ത നിക്ഷേപ മാര്‍ഗങ്ങില്‍ സ്വീകാര്യമായ രീതിയാണ് സ്ഥിരനിക്ഷേപം. ഈയിടെയായി ബാങ്കുകളിലെ സ്ഥിരനിക്ഷേപം അത്ര ആകര്‍ഷകമല്ല. കുറഞ്ഞ പലിശ നിരക്ക് തന്നെയാണ് കാരണം. എന്നാല്‍ ഈയിടെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 40 ബേസിക്ക് പോയിന്റ് ഉയര്‍ത്തിയതോടെ സ്ഥിരനിക്ഷേപത്തിലേക്കും താല്‍പര്യം ഉയരുന്നുണ്ട്. നിക്ഷേപകന്റെ കൈയിലുള്ള പണം നിശ്ചിത കാലത്തേക്ക് ബാങ്കില്‍ നിക്ഷേപിക്കുന്ന രീതിയാണിത്. നിക്ഷേപത്തിന് ലഭിക്കുന്ന പലിശ മുതലിനൊപ്പം ചേര്‍ത്ത് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപകന് തിരികെ ലഭിക്കുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്കില്‍ സാധാരണ പലിശയെക്കാള്‍ .25 ശതമാനം- .65 ശതമാനം വരെ കൂടുതല്‍ ലഭിക്കും.

Also Read: സെല്‍ റേറ്റിങ്! ഈ മിഡ് കാപ് ഓഹരിയുടെ വില ഇനിയും 17% ഇടിയാം; ജാഗ്രതൈ

നാഷണല്‍ പെന്‍ഷന്‍ സിസറ്റം

നാഷണല്‍ പെന്‍ഷന്‍ സിസറ്റം

നാഷണല്‍ പെന്‍ഷന്‍ സിസറ്റം അഥവാ എന്‍പിഎസ് നിക്ഷേപവും പെന്‍ഷനും അടി്സ്ഥാനമാക്കിയുള്ള നിക്ഷേപ മാര്‍ഗമാണ്. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രായമായവരുടെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ദീര്‍ഘകാല നിക്ഷേപം വഴി വിരമിക്കല്‍ കാലത്തേക്ക മികച്ച റിട്ടേണാണ് പദ്ധതി നല്‍കുന്നത്. ഓഹരി വിപണിയുടെ ഉയര്‍ച്ച താഴ്ചകളെ അടിസ്ഥാനമാക്കിയാണ റിട്ടേണ്‍ നല്‍കുന്നത്. എട്ട് മുതല്‍ 12 ശതമാനം വാര്‍ഷിക പലിശ എന്‍പിഎസ് നല്‍കുന്നുണ്ട്. 18നും 65നും ഇടയില്‍ പ്രായമുള്ള ഇന്ത്യക്കാര്‍ക്ക് പദ്ധതിയില്‍ ചേരാം.

Also Read: വിപണി 'ഫുള്‍ ഫോമില്‍'; ശക്തമായ ബുള്ളിഷ് കാന്‍ഡില്‍ മുറുക്കെപ്പിടിച്ച് നിഫ്റ്റി - ഇനിയെന്ത്?

അടല്‍ പെന്‍ഷന്‍ ജോയന

അടല്‍ പെന്‍ഷന്‍ ജോയന

അടല്‍ പെന്‍ഷന്‍ യോജന അഥവാ എപിവൈ വഴി 18 നും 39 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പണം നിക്ഷേപിക്കാം. അറുപത് വയസിന് ശേഷം പെന്‍ഷന്‍ ലഭിക്കുന്നതാണ് പദ്ധതിയുടെ ഗുണം. നിക്ഷേപകന്റെ പ്രായത്തിനനുസരിച്ചാണ് പ്രീമിയം തുക നിശ്ചയിക്കുന്നത്. 18 വയസുള്ള നിക്ഷേപകന് മാസം 210 രൂപ നിക്ഷേപിച്ചാല്‍ പദ്ധതിയുടെ ഗുണം ലഭി്കും. 39 വയസില്‍ പദ്ധതിയില്‍ ചേരുന്നയാള്‍ക്ക് 1318 രൂപ നിക്ഷേപിക്കേണ്ടതായി വരുന്നു.

Read more about: investment fixed deposit
English summary

Ppf, Apj, Fd, Nps; Best Investment Plans for Retirement life

Ppf, Apj, Fd, Nps; Best Investment Plans for Retirement life
Story first published: Tuesday, May 17, 2022, 20:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X