50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ വായ്പ; ഈ സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് അറിയാമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ മുഴുവന്‍ വ്യക്തികള്‍ക്കും തൊഴില്‍ ലഭ്യമാക്കുക എല്ല ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ട് പല തരത്തിലുള്ള പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിവരുന്നുണ്ട്. യുവാക്കള്‍ക്ക് ഒരു ജോലി നല്‍കുന്നതിനേക്കാള്‍ അവരെ സ്വയം തൊഴില്‍ കണ്ടെത്തുവാന്‍ പ്രാപ്തരാക്കുക എന്ന കാര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്.

 

മറ്റേതെങ്കിലും ഒരു വ്യക്തിയ്ക്ക് സ്ഥാപനത്തിനോ കീഴില്‍ ജീവിത കാലം മുഴുവന്‍ തൊഴിലെടുത്ത് മുന്നോട്ട് പോകുന്നതിന് പകരം, സ്വന്തമായി ഒരു ബിസിനസ് സംരംഭം ആരംഭിക്കുവാനും കൂടാതെ മറ്റുള്ളവര്‍ക്ക് തൊഴില്‍ നല്‍കുവാനും യുവാക്കളെ പ്രാപ്തരാക്കുവാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Also Read : നിങ്ങളുടെ ഭവന വായ്പാ ഇഎംഐ വൈകാതെ ഉയര്‍ന്നേക്കാം; സാമ്പത്തിക തയ്യാറെടുപ്പുകള്‍ അനിവാര്യം

പ്രധാന്‍ മന്ത്രി മുദ്ര യോജന

പ്രധാന്‍ മന്ത്രി മുദ്ര യോജന

ഇത്തരത്തില്‍ സ്വയം തൊഴില്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായും പല പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നുണ്ട്. അവയിലൊന്നാണ് പ്രധാന്‍ മന്ത്രി മുദ്ര യോജന. ചെറിയ സംരംഭങ്ങള്‍ക്ക് മുതല്‍ വലിയ സംരംഭങ്ങള്‍ക്ക് വരെ പിഎം മുദ്ര യോജനയ്ക്ക് കീഴില്‍ വായ്പാ ധനസഹായം നല്‍കുന്നുണ്ട്. മൂന്ന് വിഭാഗങ്ങളിയാണ് പിഎം മുദ്ര യോജന തരംതരിച്ചിരിക്കുന്നത്. പിഎം മുദ്ര ശിശു യോജന, പിഎം മുദ്ര കിഷോര്‍ യോജന (പിഎം മുദ്ര കിഷോര്‍), പിഎം മുദ്ര തരുണ്‍ യോജന എന്നിവയാണവ.

Also Read : മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിര നിക്ഷേപങ്ങളില്‍ 7% ശതമാനം പലിശ ഈ ബാങ്കുകളില്‍ നിന്നും ലഭിക്കും

ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ

ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ

2015 ഏപ്രില്‍ 8നാണ് പ്രധാന്‍ മന്ത്രി മുദ്ര യോജന (പിഎംഎംവൈ) അവതരിപ്പിക്കപ്പെടുന്നത്. നോണ്‍ കോര്‍പറേറ്റ്, കാര്‍ഷികേതര ചെറുകിട സംരംഭങ്ങള്‍ എന്നിവയ്ക്കായി 10 ലക്ഷം രൂപ വരെ വായ്പാ സഹായം നല്‍കുന്നതാണ് ഈ പദ്ധതി. ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ നിങ്ങള്‍ക്ക് ഈ പദ്ധതിയില്‍ നിന്നും 50,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെ വളരെ എളുപ്പത്തില്‍ വായ്പയായി ലഭിക്കും. കോര്‍പ്പറേറ്റ് ഇതര, കാര്‍ഷികേതര ചെറുകിട, മൈക്രോ സംരംഭങ്ങള്‍ക്കാണ് മുദ്രാ വായ്പ നല്‍കുന്നത്. ഈ വായ്പകള്‍ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍, നോണ്‍ ബാങ്കിംഗ് ധനകാര്യ കമ്പനികള്‍ എന്നിവ വഴി ലഭിക്കും.

Also Read : കുറഞ്ഞ സിബില്‍ സ്‌കോര്‍ നിങ്ങളെ അലോസരപ്പെടുത്തുന്നോ? എങ്ങനെ മെച്ചപ്പെടുത്തണമെന്നറിയാം

പിഎം മുദ്ര ശിശു യോജന, പിഎം മുദ്ര കിഷോര്‍ യോജന, പിഎം മുദ്ര തരുണ്‍ യോജന

പിഎം മുദ്ര ശിശു യോജന, പിഎം മുദ്ര കിഷോര്‍ യോജന, പിഎം മുദ്ര തരുണ്‍ യോജന

പിഎം മുദ്ര ശിശു യോജനയ്ക്ക് കീഴില്‍ 50,000 രൂപ വരെയാണ് വായ്പ ലഭിക്കുക. പിഎം മുദ്ര കിഷോര്‍ യോജനയ്ക്ക് കീഴില്‍ 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. അതേ സമയം പിഎം മുദ്ര തരുണ്‍ യോജനയില്‍ 5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ് വായ്പാ ധന സഹായമായി ലഭിക്കുക. 2021-22 കാലയളവില്‍ ഇതിനോടകം തന്നെ 1,23,425.40 രൂപ പിഎം മുദ്ര യോജനയ്ക്ക് കീഴില്‍ വായ്പാ ധന സഹായമായി വിതരണം ചെയ്തു കഴിഞ്ഞു.

Also Read : മാസം 1,500 രൂപ മാറ്റിവച്ചാല്‍ നേടാം 35 ലക്ഷം രൂപ!

കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍

കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍

മുദ്ര യോജനയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.mudra.org.in എന്ന വെബ്‌സൈറ്റില്‍ നിന്നും നിങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ ഈ സംരംഭക വായ്പാ പദ്ധതിയെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങളും മനസ്സിലാക്കുവാന്‍ സാധിക്കും. അല്ലെങ്കില്‍ നിങ്ങള്‍ക്ക് സമീപത്തുള്ള ബാങ്ക് ശാഖയില്‍ നേരിട്ടു ചെന്നും പദ്ധതിയെക്കുറിച്ച് നിങ്ങള്‍ക്ക് ചോദിച്ചു മനസ്സിലാക്കാവുന്നതാണ്.

Also Read : 15,000 രൂപ എസ്‌ഐപി നിക്ഷേപത്തിലൂടെ നേടാം 74 ലക്ഷം

സംരംഭം തുടങ്ങുവാനുള്ള ധന സഹായം

സംരംഭം തുടങ്ങുവാനുള്ള ധന സഹായം

നിങ്ങള്‍ക്ക് സ്വന്തമായൊരു ബിസിനസ് സംരംഭം ആരംഭിക്കുവാന്‍ ആഗ്രഹമുണ്ട് എങ്കില്‍ ഈ പദ്ധതി നിങ്ങള്‍ക്ക് ഏറെ സഹായകമാകും. നിലവിലെ ജോലിയ്ക്ക് പുറമേ അധിക വരുമാനത്തിനായി സ്വന്തമായി എന്തെങ്കിലും ബിസിനസ് ആരംഭിക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കും ഈ പദ്ധതിയുടെ സഹായം തേടാം. നിങ്ങളാഗ്രഹിക്കുന്ന സംരംഭം തുടങ്ങുവാനുള്ള ധന സഹായം വായ്പാ രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ നിങ്ങള്‍ക്ക് നല്‍കും.

പലിശ നിരക്ക്

പലിശ നിരക്ക്

ചെറിയൊരു കട ആരംഭിക്കുവാനോ, ചെറുകിട കച്ചവടങ്ങള്‍ നടത്തുവാനോ 50,000 രൂപ വരെയുള്ള വായ്പാ സഹായമാണ് ശിശു മുദ്ര വായ്പാ പദ്ധതി പ്രകാരം ലഭിക്കുക. ഒരു വര്‍ഷത്തേക്കാണ് വായ്പാ കാലയളവ്. തിരിച്ചടവ് വേഗത്തില്‍ നടത്തിയാല്‍ പലിശ നിരക്കില്‍ ഇളവും ലഭിക്കും. പിഎം ശിശു മുദ്ര വായ്പാ പദ്ധതിയ്ക്ക് കീഴില്‍ വായ്പയ്ക്കായി അപേക്ഷിക്കുന്നതിന് ജാമ്യക്കാരന്റെ ആവശ്യമില്ല. 9 മുതല്‍ 12 ശതമാനം വരെയായിരിക്കും പലിശ നിരക്ക്.

എങ്ങനെ അപേക്ഷിയ്ക്കാം?

എങ്ങനെ അപേക്ഷിയ്ക്കാം?

വളരെ ലളിതമായ രീതിയില്‍ മുദ്ര വായ്പയ്ക്കായി അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകള്‍ ഉപയോഗിക്കണം. ബാങ്കിന്റെ എംബ്ലത്തോടുകൂടി ബാങ്കിന്റെ ശാഖകളില്‍ നിന്നു തന്നെ ഫോം ലഭിക്കും. അത് പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം ശാഖകളില്‍ നേരിട്ട് സമര്‍പ്പിക്കണം. വായ്പാ മാര്‍ജിന്‍, ഈട്, തിരിച്ചടവ്. പലിശ നിരക്ക് തുടങ്ങിയ കാര്യങ്ങള്‍ ആര്‍ബിഐയുടെ മാനദണ്ഡങ്ങള്‍ പ്രകാരമാണ്.

Also Read : ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ 12,000 രൂപ പ്രതിമാസ നിക്ഷേപത്തില്‍ നേടാം 1 കോടിയ്ക്ക് മേലെ!

അപേക്ഷിക്കുവാന്‍ ആവശ്യമായ രേഖകള്‍

അപേക്ഷിക്കുവാന്‍ ആവശ്യമായ രേഖകള്‍

വോട്ടര്‍ ഐഡി, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഫോട്ടോ പതിച്ച സര്‍ക്കാറിന്റെ മറ്റേതെങ്കിലും രേഖ തുടങ്ങി ഒരു തിരിച്ചറിയല്‍ രേഖയും, വിലാസം തെളിയിക്കുന്ന രേഖയപം, ആറ് മാസത്തിനുള്ളില്‍ എടുത്തിരിക്കുന്ന ഫോട്ടോ, ബാങ്കില്‍ നിന്നുള്ള അക്കൗണ്ട് സ്റ്റേറ്റ്മെന്റ് തുടങ്ങിയ രേഖകളാണ് വായ്പയ്ക്കായി അപേക്ഷിക്കുന്നത് സംരഭകന്റെ പക്കല്‍ വേണ്ടത്.

Read more about: loan
English summary

Pradhan Mantri Mudra Yojana; loans are provided from small to big Business entrepreneurs

Pradhan Mantri Mudra Yojana; loans are provided from small to big Business entrepreneurs
Story first published: Saturday, November 13, 2021, 12:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X