മാസം 1 രൂപ മാറ്റി വയ്ക്കൂ ; 2 ലക്ഷം രൂപ കവറേജ് ലഭിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമൂഹ്യ സുരക്ഷാ പദ്ധതിയായ പ്രധാന്‍ മന്ത്രി സുരക്ഷ ഭീമ യോജന (പിഎംഎസ്ബിവൈ) അവതരിപ്പിക്കുന്നത് 2015ലാണ്. അപകട മരണം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പു നല്‍കുന്ന പദ്ധതിയാണിത്. അപകടത്താല്‍ മരണപ്പെടുകയോ പൂര്‍ണമായും അംഗഭംഗം സംഭവിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ 2 ലക്ഷം രൂപ ഇന്‍ഷുറന്‍സ് കവറേജായി ലഭിക്കും, അപകടത്തില്‍ പെട്ട് ഭാഗികമായി അംഗഭംഗം സംഭവിക്കുന്ന വ്യക്തിയ്ക്ക് 1 ലക്ഷം രൂപയും പദ്ധതിയ്ക്ക് കീഴില്‍ ഇന്‍ഷുറന്‍സ് കവറേജായി ലഭിക്കും.

 

സാമൂഹ്യ സുരക്ഷാ പദ്ധതി

സാമൂഹ്യ സുരക്ഷാ പദ്ധതി

എന്നാല്‍ സ്വഭാവിക മരണങ്ങള്‍ക്ക് പദ്ധതിയ്ക്ക് കീഴില്‍ പരിരക്ഷ ലഭിക്കുകയില്ല എന്നത് ഓര്‍മിക്കേണ്ടതുണ്ട്. 2015ലെ കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച മൂന്ന് സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ ഒന്നാണ് പ്രധാന്‍ മന്ത്രി സുരക്ഷ ഭീമ യോജന. അടല്‍ പെന്‍ഷന്‍ യോജന (എപിവൈ), പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന (പിഎംജെജെബിവൈ) എന്നിവയാണ് അന്ന് പ്രഖ്യാപിച്ച മറ്റ് രണ്ട് പദ്ധതികള്‍. പ്രധാന്‍ മന്ത്രി സുരക്ഷ ഭീമ യോജനയെക്കുറിച്ച് അധികമാര്‍ക്കും പരിചയമില്ലാത്ത ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

പ്രധാന്‍ മന്ത്രി സുരക്ഷ ഭീമ യോജന

പ്രധാന്‍ മന്ത്രി സുരക്ഷ ഭീമ യോജന

പ്രധാന്‍ മന്ത്രി സുരക്ഷ ഭീമ യോജനയുടെ ഗുണഭോക്താക്കളാകുവാനുള്ള മാനദണ്ഡങ്ങള്‍ എന്തെക്കെയാണെന്ന് ആദ്യം പരിശോധിക്കാം. 18 മുതല്‍ 70 വയസ്സ് വരെ പ്രായമുള്ള ബാങ്ക് അക്കൗണ്ട് ഉള്ള എല്ലാ വ്യക്തികള്‍ക്കും പ്രധാന്‍ മന്ത്രി സുരക്ഷ ഭീമ യോജന പദ്ധതിയില്‍ ചേരാന്‍ സാധിക്കും. സിംഗിള്‍ അക്കൗണ്ട് ഉള്ളവര്‍ക്കും ജോയിന്റ് അക്കൗണ്ട് ഉള്ളവര്‍ക്കും പദ്ധതിയില്‍ ചേരാം. ഇനി ഒരു വ്യക്തിയ്ക്ക് പല ബാങ്കുകളിലായി ഒന്നിലധികം അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ അവയില്‍ ഏതെങ്കിലും ഒരൊറ്റ അക്കൗണ്ടില്‍ മാത്രെ പദ്ധതിയില്‍ ചേരുവാന്‍ സാധിക്കുകയുള്ളൂ. ജോയിന്റ് അക്കൗണ്ടുകളില്‍ അക്കൗണ്ട് ഉടമകളായി രണ്ട് വ്യക്തികള്‍ക്കും പദ്ധതിയില്‍ പങ്കാളികളാകുവാന്‍ സാധിക്കും.

പ്രീമിയം തുക

പ്രീമിയം തുക

പിഎംഎസ്ബിവൈ പദ്ധതിയുടെ പ്രതിവര്‍ഷ ഇന്‍ഷുറന്‍സ് പ്രീമിയം തുക വെറും 12 രൂപ മാത്ര മാത്രമാണ്. എല്ലാ വര്‍ഷവും ജൂണ്‍ മാസത്തില്‍ ഉപയോക്താവിന്റെ ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്നും പ്രീമിയം തുക ഓട്ടോ ഡെബിറ്റ് ആവുകയാണ് ചെയ്യുക. പദ്ധതിയില്‍ ചേരുന്നതിനായി കെവൈസി രേഖയായി ആധാര്‍ സമര്‍പ്പിക്കണമെന്ന് നിര്‍ബന്ധമാണ്.

പ്രീമിയം മെയ് മാസത്തില്‍

പ്രീമിയം മെയ് മാസത്തില്‍

പോളിസി ഉടമയ്ക്ക് 70 വയസ്സ് പൂര്‍ത്തിയാവുകയോ, ഓട്ടോ ഡെബിറ്റിലൂടെ പ്രീമിയം തുക ഈടാക്കുവാന്‍ അക്കൗണ്ടില്‍ മതിയായ തുക ഇല്ലാതിരിക്കുകയോ, ഇതേ പദ്ധതിയ്ക്ക് കീഴില്‍ ഒന്നിലധി പോളിസികള്‍ ഒരു വ്യക്തിയ്ക്ക് ഉണ്ടാവുകയോ ചെയ്താല്‍ പോളിസി അസാധുവാകും. ഇന്‍ഷുറന്‍സ് കവറേജ് സക്രിയമായി നിലനിര്‍ത്തുന്നതിന് പോളിസി ഉടമ മെയ് മാസത്തില്‍ പ്രീമിയം നല്‍കേണ്ടതുണ്ട്. നിങ്ങള്‍ പദ്ധതിയില്‍ ചേരുമ്പോള്‍ പ്രതിവര്‍ഷ പ്രീമിയം തുക കിഴിയ്ക്കുന്നതിനായി ബാങ്ക് അക്കൗണ്ടില്‍ ഓട്ടോ ഡെബിറ്റ് സംവിധാനം അനുവദിക്കേണ്ടതുണ്ട്.

കവറേജ് തുക

കവറേജ് തുക

പ്രധാന്‍ മന്ത്രി സുരക്ഷ ഭീമ യോജന പദ്ധതിയില്‍ മരണ നഷ്ടപരിഹാരത്തുകയായി 2 ലക്ഷം രൂപ വരെയാണ് ലഭിക്കുക. ഇരു കൈകളും നഷ്ടപ്പെടുക, കാഴ്ച ശക്തി നഷ്ടപ്പെടുക തുടങ്ങി പൂര്‍ണമായും അംഗഭംഗം സംഭവിക്കുകയാണെങ്കിലും 2 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കും. ഒരു കാല്‍ നഷ്ടപ്പെടുകയോ കാഴ്ച നഷ്ടപ്പെടുകയോ തുടങ്ങി ഭാഗിക അംഗഭംഗങ്ങള്‍ക്ക് 1 ലക്ഷം രൂപ പരിരക്ഷ ലഭിക്കും.

നികുതി ഇളവുകള്‍

നികുതി ഇളവുകള്‍

പദ്ധതി ഉപയോക്താവ് അപകടത്തില്‍ മരണപ്പെടുകയോ അപകടത്താല്‍ പൂര്‍ണ അംഗഭംഗം സംഭവിക്കുകയോ ചെയ്താല്‍ ഉപയോക്താവിന്റെ നോമിനിയ്ക്ക് 2 ലക്ഷം രൂപ വരെയുള്ള കവറേജ് തുക ലഭിക്കും. അടയ്ക്കുന്ന പ്രീമിയം തുകയ്ക്ക് ഉപയോക്താവിന് വകുപ്പ് 80സി പ്രകാരമുള്ള നികുതിയിളവിനും അര്‍ഹതയുണ്ട്. ആദായ നികുതി നിയമത്തിന്റെ വകുപ്പ് 10 (10ഡി) പ്രകാരം 1 ലക്ഷം രൂപ വരെയുള്ള ഇന്‍ഷുറന്‍സ് പോളിസി തുക നികുതി മുക്തവുമാണ്.

എങ്ങനെ പദ്ധതിയില്‍ ചേരാം?

എങ്ങനെ പദ്ധതിയില്‍ ചേരാം?

പ്രധാന്‍ മന്ത്രി സുരക്ഷ ഭീമ യോജന പദ്ധതിയില്‍ ചേരുന്നതിനായി അപേക്ഷ പൂരിപ്പിച്ച് അതാത് ബാങ്കുകളില്‍ സമര്‍പ്പിച്ചാല്‍ മതിയാകും. നെറ്റ് ബാങ്കിംഗ് അക്കൗണ്ടിലൂടെ ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കുവാന്‍ സാധിക്കും. അപേക്ഷകന്റെ ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക്, വയസ്സ് തെളിയിക്കുന്ന രേഖ, വരുമാന സര്‍ട്ടിഫിക്കറ്റ്, മൊബൈല്‍ നമ്പര്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ പോളിസിയില്‍ ചേരുന്നതിനായി ആവശ്യമാണ്.

അപേക്ഷാ ഫോറം ഡൗണ്‍ലോഡ് പൂരിപ്പിച്ച് നല്‍കാം

അപേക്ഷാ ഫോറം ഡൗണ്‍ലോഡ് പൂരിപ്പിച്ച് നല്‍കാം

പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളും (പിഎസ്ജിഐസി) മറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും ബാങ്കുകളുമായി ചേര്‍ന്ന് പദ്ധതി വാഗ്ദാനം ചെയ്യുകയും നടപ്പില്‍ വരുത്തുകയും ചെയ്യുന്നുണ്ട്. ബാങ്കുകളുടെയും ഇന്‍ഷുറന്‍സ് കമ്പനികളുടേയും ടോള്‍ ഫ്രീ നമ്പറുകളിലേക്ക് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്നും ഉപയോക്താവിന് മെസ്സേജ് അയച്ചും പദ്ധതിയില്‍ ചേരാന്‍ സാധിക്കും. https://www.janasuraksha.gov.in/forms - PMSBY.aspx എന്ന വെബ്‌സൈറ്റ് ലിങ്കിലൂടെ നേരിട്ട് അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പോളിസി സബ്‌സ്‌ക്രിപ്ഷന്‍ കാലാവാധി 1 വര്‍ഷമാണ്. എല്ലാ വര്‍ഷവും ജൂണ്‍ 1ന് ആരംഭിച്ച് അടുത്ത വര്‍ഷം മെയ് 31ന് അവസാനിക്കും.

30 ദിവസത്തിനുള്ളില്‍ ക്ലെയിം അപേക്ഷിക്കണം

30 ദിവസത്തിനുള്ളില്‍ ക്ലെയിം അപേക്ഷിക്കണം

ഇന്‍ഷുര്‍ ചെയ്യപ്പെട്ട വ്യക്തിയോ നോമിനിയോ (പോളിസി ഉടമ മരണപ്പെട്ട സാഹചര്യത്തില്‍) അപകടം സംഭവിച്ച വിവരം എത്രയും നേരത്തേ ബാങ്കിനെ അറിയിക്കേണ്ടതാണ്. ബാങ്കുകളുടെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന ക്ലെയിം അപേക്ഷാ ഫോറത്തില്‍ വിവരങ്ങളെല്ലാം കൃത്യമായി രേഖപ്പെടുത്തി ആവശ്യമായ രേഖകള്‍ക്കൊപ്പം അപകടം നടന്ന് 30 ദിവസത്തിനുള്ളില്‍ ബാങ്കില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. 30 ദിവസത്തിനുള്ളില്‍ ക്ലെയിം അപേക്ഷ ബാങ്ക് തീര്‍പ്പാക്കും.

Read more about: smart investment
English summary

pradhan mantri suraksha bima yojana ; get worth up to 2 lack accidental insurance coverage with premium of rs 12 only - explained |മാസം 1 രൂപ മാറ്റി വയ്ക്കൂ ; 2 ലക്ഷം രൂപ കവറേജ് ലഭിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാം

pradhan mantri suraksha bima yojana ; get worth up to 2 lack accidental insurance coverage with premium of rs 12 only - explained
Story first published: Wednesday, May 26, 2021, 11:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X