പ്രധാന്‍മന്ത്രി വയ വന്ദന്‍ യോജനയോ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമോ ഏത് തിരഞ്ഞെടുക്കാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് കാലത്ത് രാജ്യത്തെ മുന്‍നിര ബാങ്കുകളും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ കുറച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ കൂടുതല്‍ ആദായം ലഭിക്കുന്ന റിസ്‌ക് ഇല്ലാത്ത മറ്റ് നിക്ഷേപ ഉപാധികള്‍ക്കായുള്ള അന്വേഷണത്തിലാണ് മുതിര്‍ന്ന പൗരന്മാര്‍. നികുതി വിദഗ്ധരുടെ അഭിപ്രായത്തില്‍ നിക്ഷേപത്തില്‍ നിന്നുള്ള ഉറപ്പുള്ള ആദായമാണ് നിക്ഷേപകന്റെ പ്രഥമ പരിഗണനയെങ്കില്‍ സീനിയര്‍ സിറ്റിസണ്‍ സേവിംഗ് സ്‌കീം (എസ്‌സിഎസ്എസ്) തെരഞ്ഞെടുക്കാവുന്നതാണ്. ഓരോ മാസവും കൃത്യമായ വരുമാനമാണ് നിക്ഷേപകന് ആവശ്യമുള്ളതെങ്കില്‍ പ്രധാന്‍ മന്ത്രി വയ വന്ദന്‍ യോജനയായിരിക്കും അനുയോജ്യമായ തെരഞ്ഞടുപ്പ്.

 

പ്രധാന്‍മന്ത്രി വയ വന്ദന്‍ യോജനയോ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമോ ഏത് തിരഞ്ഞെടുക്കാം?

എസ്‌സിഎസ്എസും പിഎംവിവിവൈയും 7.4 ശതമാനം പ്രതിവര്‍ഷ ആദായമാണ് നിക്ഷേപകന് നല്‍കുന്നത്. എന്നാല്‍ എസ്‌സിഎസ്എസ് സര്‍ക്കാറിന്റെ ചെറുകിട നിക്ഷേപ പദ്ധതികളില്‍ ഉള്‍പ്പെടുന്ന സമ്പാദ്യ നിക്ഷേപ പദ്ധതിയായതില്‍ ഒരു സാമ്പത്തിക വര്‍ഷത്തിലെ ഓരോ പാദത്തിലും അതിന്റെ പലിശ നിരക്ക് സര്‍ക്കാര്‍ വിലയിരുത്തുകയും പുതുക്കുകയും ചെയ്യും. എന്നാല്‍ പിഎംവിവിവൈയില്‍ നിക്ഷേപ കാലയളവിലേക്ക് മുഴുവന്‍ പലിശ നിരക്ക് സ്ഥിരമായിരിക്കും. ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് സര്‍ക്കാര്‍ കുറയ്ക്കുമെന്ന സൂചനകള്‍ നിലനില്‍കകുന്നതിനാല്‍ പിഎംവിവിവൈയില്‍ സ്ഥിരമായ പലിശ നിരക്ക് ലഭിക്കുന്നത് നിക്ഷേപകന് നേട്ടമാകും.

മകളുടെ വിദ്യാഭ്യാസത്തിനായും വിവാഹത്തിനായും കരുതല്‍ വേണ്ടേ? പിപിഎഫിലും സുകന്യ സമൃദ്ധിയിലും നിക്ഷേപിക്കാം

എസ്‌സിഎസ്എസിന്റെ നിക്ഷേപ കാലാവധി 5 വര്‍ഷമാണ്. അതേ സമയം പിഎംവിവിവൈയുടെ ലോക്ക് ഇന്‍ പിരീഡ് 10 വര്‍ഷത്തേക്കാണ്. എല്‍ഐസിയ്ക്ക് കീഴിലുള്ള പിഎംവിവിവൈയ്ക്ക് 2022 മാര്‍ച്ച് 31 വരെ 7.4 പലിശ നിരക്ക് ലഭിക്കുമെന്നാണ് എല്‍ഐസി വെബ്‌സൈറ്റില്‍ പറയുന്നത്.

ലിക്വിഡിറ്റിയ്ക്ക് കൂടി പരിഗണന നല്‍കുന്ന നിക്ഷേപകരാണെങ്കില്‍ അത്തരം നിക്ഷേപകര്‍ക്ക് എസ്‌സിഎസ്എസ് ആയിരിക്കും അനുയോജ്യമായ നിക്ഷേപ പദ്ധതി. എസ്‌സിഎസ്എസിന്റെ നിക്ഷേപ കാലാവധി 5 വര്‍ഷമായിരിക്കുമ്പോള്‍ പിഎംവിവിവൈയ്ക്ക് 10 വര്‍ഷമാണ് ലോക്ക് ഇന്‍ പീരീഡ്. 10 വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് പണം തിരിച്ചെടുക്കാന്‍ നിക്ഷേപകന് സാധിക്കുകയില്ല. എന്നാല്‍ എസ്‌സിഎസ്എസില്‍ നിക്ഷേപ കാലാവിധിയ്ക്ക് മുമ്പും നിക്ഷേപകന് പണം പിന്‍വലിക്കുവാന്‍ സാധിക്കും. അധികമായി പിഴ തുക മാത്രം നല്‍കിയാല്‍ മതി.

Read more about: investment
English summary

Pradhan Mantri Vaya Vandana Yojana VS Senior Citizen Savings Scheme: Which Is Best For Senior Citizen | പ്രധാന്‍മന്ത്രി വയ വന്ദന്‍ യോജനയോ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമോ ഏത് തിരഞ്ഞെടുക്കാം?

Pradhan Mantri Vaya Vandana Yojana VS Senior Citizen Savings Scheme: Which Is Best For Senior Citizen
Story first published: Friday, June 4, 2021, 15:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X