തുടര്‍ച്ചയായ നേട്ടങ്ങള്‍ക്കൊടുവില്‍ വിപണിയില്‍ കഴിഞ്ഞ ദിവസം കടുത്ത വില്‍പ്പന സമ്മര്‍ദം അനുഭവപ്പെട്ടു. ഒറ്റക്കുതിപ്പിലുള്ള റാലിയില്‍ ഉണ്ടാകാവുന്ന ലാഭമെടുപ്പും ദുര്‍ബല ആഗോള സൂചനകളുമാണ് ഇതിന് കാരണമെന്നാണ് ഓണ്‍ലൈന്‍ ട്രേഡിങ് സേവനങ്ങളൊരുക്കുന്ന സ്വസ്തിക ഇന്വസ്റ്റ്മാര്ട്ടിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അമേരിക്കയില്‍ പണപ്പെരുപ്പം റെക്കോഡ് നിലവാരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നതിനെ തുടര്‍ന്ന് യുഎസ് ബോണ്ടുകളുടെ നിരക്ക് രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയിലേക്ക് എത്തിയതാണ് രാജ്യാന്തര വിപണികളെ ബാധിച്ചത്. കൂടാതെ വിദേശ നിക്ഷേപകര്‍ വ്യാപാരത്തിന്റെ അവസാന നിമിഷങ്ങളില്‍ നടത്തിയ വില്‍പ്പനയും ആഭ്യന്തര വിപണിയെ സമ്മര്‍ദത്തിലാക്കിയെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

നിഫ്റ്റിയില്‍ ഇനിയെന്ത് ?
ചൊവ്വാഴ്ച വ്യാപാരത്തിനിടയിലെ താഴ്ന്ന നിലവാരമായ 18,085 എന്നത് 9 ഡിഎംഎ ആണ്. ഇതിന് താഴെ വീഴുകയാണെങ്കില്‍ 17,950 മുതല്‍ 17,800 വരെയുള്ള റേഞ്ചാണ് സപ്പോര്‍ട്ട് മേഖലയായി വര്‍ത്തിക്കുക. ഇതിനും താഴെ വളരെ നിര്‍ണായകമായ 17,650 നിലവാരത്തിലും പിന്തുണ പ്രതീക്ഷിക്കാം. ഈ നിലവാരത്തിലേക്ക് നിഫ്റ്റി വരുകയാണെങ്കില്‍ ഓഹരികള്‍ വാങ്ങുന്നതിനുള്ള അവസരമാണെന്നാണ് സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട് സൂചിപ്പിച്ചത്. അതേസമയം, 18300- 18350 നിലവാരം ചെറിയ പ്രതിരോധമായി വര്‍ത്തിക്കുന്നു. ഇതിനിടെ 2- 3 ആഴ്ച കാലയളവിലേക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന 3 ഓഹരികള്‍ ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചതും ചുവടെ ചേര്‍ക്കുന്നു.

1) ശ്രീറാം പ്രോപ്പര്‍ട്ടീസ്
അടുത്തിടെ ഐപിഒ പൂര്‍ത്തിയാക്കി വിപണിയിലേക്ക് കടന്നുവന്ന റിയാല്‍റ്റി ഓഹരിയായ ശ്രീറാം പ്രോപ്പര്‍ട്ടീസ് (BSE: 543419, NSE : SHRIRAMPPS), ലിസ്റ്റിങ് ദിനത്തിലെ ഉയര്‍ന്ന നിലവാരം ഇന്നലെ ഭേദിച്ചിരുന്നു. നിലവില്‍ ക്ലോസിങ് അടിസ്ഥാനത്തിലുള്ള ഉയര്‍ന്ന നിലവാരത്തിലാണ് ഓഹരികളുള്ളത്. നിലവിലെ ചാര്‍ട്ടില്‍ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ ദൃശ്യമാണ്. ചൊവ്വാഴ്ച 103.35 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 121 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. അടുത്ത 2- 3 ആഴ്ചയ്ക്കകം 17 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 96 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
Also Read: ഇവിയിലാണ് ഭാവി; ഈ 5 ഇവി ഇന്‍ഫ്രാ സ്റ്റോക്കുകള്‍ പരിഗണിക്കാം; വെറുതെയാകില്ല

2) കല്‍പ്പതാരു പവര്‍
താഴേക്ക് ഇറങ്ങുകയായിരുന്ന ട്രെന്ഡ്ലൈന് ഭേദിച്ച് കല്‍പ്പതാരു പവര്‍ ട്രാന്സ്മിഷന് (BSE: 522287, NSE : KALPATPOWR) ഓഹരികള്‍ ബ്രേക്ക് ഔട്ട് നടത്തിയിരുന്നു. അതുപോലെ കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിലവാരവും മിക്ക മൂവിങ് ആവറേജുകള്‍ക്കും മുകളിലാണ്. വീക്ക്ലി ചാര്‍ട്ടില്‍ 'ബുള്ളിഷ് ഫ്്ലാഗ്' പാറ്റേണ്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് സമീപകാലത്തേക്ക് ഓഹരിയില്‍ അന്തര്‍ലീനമായ കുതിപ്പിനെ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച 410.05 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 475 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. അടുത്ത 2- 3 ആഴ്ചയ്ക്കകം 16 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 385 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

3) ഗുജറാത്ത് അംബുജ
അടുത്തിടെയായി ഗുജറാത്ത് അംബുജ എക്സ്പോര്‍ട്ട്സ് (BSE: 524226, NSE : GAEL) ഓഹരിയില്‍ മികച്ച ബുള്ളിഷ് ട്രെന്‍ഡ് ആണ് ദൃശ്യമാകുന്നത്. 'ബുള്ളിഷ് ഫ്ലാഗ്' പാറ്റേണ്‍ ഭേദിച്ച് ഓഹരികള്‍ കുതിപ്പ് തുടരുകയാണ്. നിലവില്‍ ഓഹരി പ്രധാനപ്പെട്ട മൂവിങ് ആവറേജുകള്‍ക്ക് മുകളിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ചൊവ്വാഴ്ച 190.15 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 211 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. അടുത്ത 2- 3 ആഴ്ചയ്ക്കകം 11 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 180 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.