5 വർഷത്തേക്ക് 5 ലക്ഷം രൂപ ഇവിടെ സുരക്ഷിതം; സ്ഥിര നിക്ഷേപത്തിന് 7.60% പലിശ നൽകുന്ന സ്വകാര്യ ബാങ്കുകളിതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ഥിര നിക്ഷേപങ്ങളിലെ പ്രധാന നേട്ടമായി കാണുന്നത് സുരക്ഷിതത്വവും ഭേദപ്പെട്ട പലിശ നിരക്കുമാണ്. റിസ്‌കെടുക്കാതെ തന്നെ നിക്ഷേപത്തിന് നല്ലൊരു ശതമാനം ആദായം നേടിയെടുക്കാന്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ വഴി സാധിക്കും. ഇതിന് പലരും തിരഞ്ഞെടുക്കുന്നത് പൊതുമേഖലാ ബാങ്കുകളെയാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളവയായതിനാല്‍ ലഭിക്കുന്ന സുരക്ഷിത മനോഭവമാണ് പൊതുമേഖലാ ബാങ്കുകളുടെ ഗുണം. 

 

സ്വകാര്യ ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പൊതുമേഖലാ ബാങ്കുകളുടെ പലിശ നിരക്ക് 1-1.5 ശതമാനത്തോളം താഴെയാണ്. മിക്ക പൊതുമേഖലാ ബാങ്കിലും ഓഗസ്റ്റിലെ റിട്ടെയില്‍ പണപ്പെരുപ്പ നിരക്കായ 7 ശതമാനം കടന്നിട്ടില്ല. എന്നാല്‍ സ്വകാര്യ ബാങ്കുകള്‍ പരിശോധിച്ചാല്‍ മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം വരെ പലിശ നല്‍കുന്ന വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള 5 ബാങ്കുകള്‍ നോക്കാം.

സുരക്ഷിതത്വം

സുരക്ഷിതത്വം

സ്വകാര്യ ബാങ്കുകളിലെ എല്ലാ നിക്ഷേപങ്ങളും ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ (ഡിഐസിജിസി) പരിരക്ഷ ലഭിക്കുന്നവയാണ്. ഇതിനാല്‍ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ പൂര്‍ണ സുരക്ഷിതമായിരിക്കും.

റിസര്‍വ് ബാങ്ക് സബ്‌സിഡിയറിയായ ഡിഐസിജിസി നല്‍കുന്ന ഇന്‍ഷൂറന്‍സ് ലഭിക്കുന്നതിനാല്‍ സ്വകാര്യ ബാങ്കുകളില്‍ 5 ലക്ഷം രൂപ വരെ നിക്ഷേപിക്കുന്നതിന് യാതൊരു റിസ്‌കുമില്ല. ബാങ്ക് പൊളിഞ്ഞാൽ പോലും നിക്ഷേപവും പലിശയും ചേർത്ത് 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപം തിരികെ ലഭിക്കും. 

Also Read: ശമ്പളം വൈകിയാല്‍, ജോലി നഷ്ടപ്പെട്ടാൽ ചെലവുകൾക്ക് എന്ത് ചെയ്യും? ജോലി കാലത്ത് ചെയ്യേണ്ട മുൻകരുതലുകളിതാAlso Read: ശമ്പളം വൈകിയാല്‍, ജോലി നഷ്ടപ്പെട്ടാൽ ചെലവുകൾക്ക് എന്ത് ചെയ്യും? ജോലി കാലത്ത് ചെയ്യേണ്ട മുൻകരുതലുകളിതാ

ഡിസിബി ബാങ്ക്

ഡിസിബി ബാങ്ക്

1995 മുതൽ രാജ്യത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കാണ് ഡിസിബി ബാങ്ക്. മുംബൈയാണ് ആസ്ഥാനം. റിപ്പോ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ ഒക്ടോബര്‍ 1നാണ് ഡിസിബി ബാങ്ക് 2 കോടിക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുയര്‍ത്തിയത്. 60 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്ക് 5 വര്‍ഷത്തേക്ക് 7.50 ശതമാനവും മൂന്ന് വര്‍ഷത്തേക്ക് 7.60 ശതമാനവും പലിശ ബാങ്ക് നല്‍കുന്നുണ്ട്.

ബന്‍ഡന്‍ ബാങ്ക്

ബന്‍ഡന്‍ ബാങ്ക്

കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തി്കുന്ന ബന്‍ഡന്‍ ബാങ്കില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 3 മുതല്‍ 5 വര്‍ഷത്തേക്ക് 7.50 ശതമാനം പലിശ ലഭിക്കും. 1 വര്‍ഷത്തിന് മുകളില്‍ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കും ഇതേ നിരക്ക് ലഭിക്കും. ഈ നിരക്ക് ഇന്ത്യയില്‍ താമസക്കാരായ പൗരന്മാര്‍ക്ക് മാത്രമായിരിക്കും. പ്രവാസികള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന അധിക നിരക്കിന് അര്‍ഹതയുണ്ടായിരിക്കില്ല. 

Also Read: മുതിര്‍ന്നവർക്ക് ഉയർന്ന പലിശയുമായി ബാങ്കുകളുടെ പ്രത്യേക നിക്ഷേപങ്ങൾ; പലിശയിൽ മുന്നിൽ ആര്?Also Read: മുതിര്‍ന്നവർക്ക് ഉയർന്ന പലിശയുമായി ബാങ്കുകളുടെ പ്രത്യേക നിക്ഷേപങ്ങൾ; പലിശയിൽ മുന്നിൽ ആര്?

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

3 വര്‍ഷത്തിനും 5 വര്‍ഷത്തിനും ഇടയില്‍ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ഇന്‍ഡന്‍ഇന്‍ഡ് ബാങ്കില്‍ നിന്ന് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.50 ശതമാനം പലിശ നേടാം. മുതിര്‍ന്ന പൗരന്മാര്‍ക്ക് .75 ശതമാനം അധിക നിരക്കാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് അനുവദിക്കുന്നത്. അഞ്ച് വര്‍ഷത്തെ ടാക്‌സ് സേവിംഗ്‌സ് സ്ഥിര നിക്ഷേപത്തിനും 7.5 ശതമാനം പലിശ ലഭിക്കും. 

Also Read: 'പലതുള്ളി പെരുവെള്ളം'; ദിവസം 100 രൂപ നിക്ഷേപിച്ചാൽ എളുപ്പം 1 ലക്ഷം നേടാം; സാധാരണക്കാർക്ക് പറ്റിയ ഉ​ഗ്രൻ ചിട്ടിAlso Read: 'പലതുള്ളി പെരുവെള്ളം'; ദിവസം 100 രൂപ നിക്ഷേപിച്ചാൽ എളുപ്പം 1 ലക്ഷം നേടാം; സാധാരണക്കാർക്ക് പറ്റിയ ഉ​ഗ്രൻ ചിട്ടി

ആര്‍ബിഎല്‍ ബാങ്ക്

ആര്‍ബിഎല്‍ ബാങ്ക്

ഒക്ടോബര്‍ 1നാണ് ആര്‍ബിഎല്‍ ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കിയത്. 3 വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 7.25 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കും. 5 വര്‍ഷത്തേക്ക് 7.05 ശതമാനമാണ് പലിശ നിരക്ക്. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നിക്ഷേപത്തിന് 0.75 ശതമാനം അധിക നിരക്ക് ലഭിക്കും.

യെസ് ബാങ്ക്

യെസ് ബാങ്ക്

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കാണ് യെസ് ബാങ്ക്. 2004ലാണ് പ്രവർത്തനം തുടങ്ങുന്നത്. 7.25 ശതമാനമാണ് മൂന്ന് വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്നത്. അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ 7.50 ശതമാനം പലിശ ബാങ്ക് നല്‍കും.

Read more about: investment fixed deposit
English summary

Private Sector Banks Gives 7.60 Percentage Interest For Fixed Deposit For 5 Years; Details | സ്വകാര്യ ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിന് 5 വർഷത്തേക്ക് 7.60 ശതമാനം പലിശ നേടാം

Private Sector Banks Gives 7.60 Percentage Interest For Fixed Deposit For 5 Years; Details | Read In Malayalam
Story first published: Monday, October 10, 2022, 10:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X