കയ്യടി നേടുമോ ഡിജിറ്റല്‍ രൂപ? ഗുണങ്ങള്‍ക്കൊപ്പം ചില പോരായ്മകളുമുണ്ട്!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിപ്റ്റോ കറന്‍സികള്‍ പ്രചാരം നേടിയതോടെ ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്നതാണ് ഇന്ത്യന്‍ രൂപയുടെ ഡിജറ്റല്‍ പതിപ്പ്. ഇത്തവണത്തെ പൊതുബജറ്റോടെ ഇതു സംബന്ധിച്ച അവ്യക്തകളും നീങ്ങുകയാണ്. ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. രാജ്യത്തിന്റെ സ്വന്തം ഡിജിറ്റല്‍ കറന്‍സി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പുറത്തിറക്കുമെന്നും ഇതിനായി ബ്ലോക്ക്‌ചെയിന്‍ അടക്കമുള്ള സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.

 

എന്താണ് സിബിഡിസി ?

എന്താണ് സിബിഡിസി ?

ഇടപാടുകള്‍ക്കും വിനിയോഗത്തിനുമായി നിയമപരമായ അവകാശത്തോടെ റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ രൂപത്തില്‍ പുറത്തിറക്കുന്ന കറന്‍സിയാണ് സിബിഡിസി (സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി- CBDC). പേപ്പര്‍ രൂപത്തില്‍ ഇറക്കുന്ന കറന്‍സിക്ക് സമാനമായി ഇത് ഉപയോഗിക്കാനാകും. എവിടെ ആര്‍ക്കു വേണമെങ്കിലും കൈമാറ്റം ചെയ്യാനുമാകും. പേപ്പര്‍ കറന്‍സിയില്‍ പരസ്പരം നേരിട്ടാണ് കൈമാറുന്നതെങ്കില്‍ സിബിഡിസിയില്‍ അത് ഓണ്‍ലൈന്‍ മുഖേനയാണെന്നു മാത്രം. അതായത്, ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ മാധ്യമത്തിന്റെ എല്ലാവിധ സൗകര്യങ്ങള്‍ക്കുമൊപ്പം പരമ്പരാഗത ബാങ്കിംഗ് സംവിധാനത്തിന്റെ നിയന്ത്രിതവും സുരക്ഷിതവുമായ വിനിമയ മാര്‍ഗവും തയ്യാറാക്കുകയാണ് ലക്ഷ്യം. സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.

Also Read: ബജറ്റും കഴിഞ്ഞു റിസള്‍ട്ടും വന്നു; ഇനി ഈ 5 ഓഹരികള്‍ ധൈര്യമായി വാങ്ങാം

എന്താണ് വ്യത്യാസം ?

എന്താണ് വ്യത്യാസം ?

പേടിഎം, ഗൂഗിള്‍ പേ, വാട്‌സാപ്പ് പേ, ഫോണ്‍ പേ എന്നിവ പോലുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പുകളും നിര്‍ദേശിക്കപ്പെട്ടിട്ടുള്ള സിബിഡിസിയും തമ്മിലുള്ള പ്രധാന വ്യത്യാസം സെറ്റില്‍മെന്റ് സംവിധാനത്തിലാണ്. അതായത്, യുപിഐ മുഖാന്തിരം ഗൂഗിള്‍ പേ പോലുള്ള ആപ്പുകള്‍ വഴി പണമിടപാട് ഓണ്‍ലൈന്‍ ആയി നടത്താമെങ്കിലും അതിന്റെ സെറ്റില്‍മെന്റ്് ഇത്തരം ആപ്പുകളില്‍ ലിങ്ക് ചെയ്തിട്ടുള്ള ബാങ്കുകളില്‍ തമ്മിലായിരിക്കും. എന്നാല്‍ സിബിഡിസിയില്‍ രണ്ടു ഇടപാടുകാര്‍ തമ്മില്‍ നേരിട്ടു നടത്തുന്ന കൈമാറ്റം ആയതിനാല്‍ സെറ്റില്‍മെന്റ് പരാജയമാകുക പോലെയുള്ള റിസ്‌കുകള്‍ ഒന്നും തന്നെയില്ല. കൂടാതെ സിബിഡിസിയില്‍ ഇടപാടുകള്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയും ചെയ്യും. ഇതോടെ കയറ്റുമതി ചെയ്യുന്നവര്‍ക്കും അതുപോലെ രാജ്യാന്തര വിനിമയം നടത്തുന്നവര്‍ക്കും തത്സമയം തന്നെ മധ്യസ്ഥരില്ലാതെ ഇടപാടുകള്‍ പൂര്‍ത്തിയാക്കാനാവും.

എന്തുകൊണ്ട് തിടുക്കം ?

എന്തുകൊണ്ട് തിടുക്കം ?

ക്രിപ്‌റ്റോ കറന്‍സി പ്രചാരം നേടിയതോടെ ഉയര്‍ന്നുവന്ന വെല്ലുവിളികള്‍ നേരിടുന്നതിനും എന്നാല്‍ ബ്ലോക്ക്‌ചെയിന്‍ പോലെയുള്ള നവീന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ഡിജിറ്റല്‍ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിനുമാണ് സിബിഡിസി പുറത്തിറക്കുന്നത് എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. ബിറ്റ്കോയിന്‍, ഈഥര്‍ തുടങ്ങിയ സ്വകാര്യ ക്രിപ്റ്റോ കറന്‍സികള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം, നികുതി വെട്ടിപ്പ് തുടങ്ങിയവ നടക്കുന്നുവെന്ന് നേരത്തെ റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ സ്വകാര്യ ക്രിപ്റ്റോ ആസ്തികളും ഡിജിറ്റല്‍ കറന്‍സിയും തമ്മില്‍ കൃത്യമായ തരംതിരിവ് വ്യക്തമാക്കുന്നതിലൂടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സിബിഡിസി മുഖേന കള്ളപ്പണം ഒളിപ്പിക്കാനും ബുദ്ധിമുട്ടാണ്.

എന്തൊക്കെ റിസ്‌കുകള്‍ ?

എന്തൊക്കെ റിസ്‌കുകള്‍ ?

>> വിശ്വാസം ജനിപ്പിക്കുന്ന രീതിയില്‍ സിബിഡിസിയുടെ ഡിജിറ്റല്‍ പതിപ്പുകള്‍ പുറത്തിറക്കി സാങ്കേതിക പരിജ്ഞാനമില്ലാത്തവരെ കബളിപ്പിക്കാനുള്ള സാധ്യത
>> റീട്ടെയില്‍ ഉപയോക്താക്കള്‍ സിബിഡിസി കൈകാര്യം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള സാങ്കേതിക വെല്ലുവിളികള്‍
>> ഇന്റര്‍നെറ്റ് ലഭ്യത
>> സിബിഡിസി സൂക്ഷിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള സാങ്കേതികവിദ്യ വ്യാപകമായി ലഭ്യമാകുകയും പ്രചാരം നേടുകയും വേണം
>> പുതിയ സാങ്കേതിക വിദ്യകള്‍ പൊതുജനം സ്വീകരിക്കുന്നതിലെ കാലതാമസം.

Also Read: 95 രൂപ ഡിവിഡന്റ്; ഫെബ്രുവരിയിൽ തന്നെ ലഭിക്കും; ഈ മിഡ് കാപ് സ്റ്റോക്ക് വാങ്ങുന്നോ?

പ്രയോജനപ്രദമോ ?

പ്രയോജനപ്രദമോ ?

സിബിഡിസി പുറത്തിറങ്ങിയാലും അത്രവേഗമൊന്നും കറന്‍സി ഇടപാടുകളെ മാറ്റിമറിക്കാനാവില്ല. പ്രത്യേകിച്ചും നവീന സാങ്കേതിക വിദ്യകളെ സ്വീകരിക്കാനും പൊരുത്തപ്പെടാനും ബുദ്ധിമുട്ടുള്ളവര്‍ ഒരുപാടുണ്ടെങ്കില്‍. എന്നാല്‍ നിലവിലെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തില്‍ താത്പര്യമില്ലാത്തവര്‍ക്കും രഹസ്യാത്മകത സൂക്ഷിക്കാന്‍ താത്പര്യപ്പെടുന്നവരും (അജ്ഞാതാവസ്ഥ ഉറപ്പ് നല്‍കുന്നിടത്തോളം) റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സിയിലേക്ക് ചുവടുമാറ്റാനാകും. ഇതിനോടൊപ്പം നിലവിലെ പണമിടപാട് സംവിധാനങ്ങള്‍ക്ക് പുറത്തു നില്‍ക്കുന്നവര്‍ക്ക് പുതിയൊരു മാര്‍ഗം സിബിഡിസിയിലൂടെ ലഭിക്കും. അതിനോടൊപ്പം, രാജ്യത്തിന്റെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വേകാന്‍ ഉപകരിക്കുമെന്നുമാണ് റിസര്‍വ് ബാങ്കിന്റെ പ്രതീക്ഷ.

English summary

Pros And Cons Of RBI s New Digital Currency CBDC And Its Difference From Crypto Currency Other Details

Pros And Cons Of RBI s New Digital Currency CBDC And Its Difference From Crypto Currency Other Details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X