പിപിഎഫ് അക്കൗണ്ടിലെ പണം ആവശ്യമായി വരുന്നോ? പിൻവലിക്കും മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിരമിക്കല്‍ കാലത്തേക്ക് കയ്യിലെന്തെങ്കിലും വേണ്ടെ, അതിന് എവിടെ നിക്ഷേപിക്കും, മികച്ച പലിശ തരുന്ന നഷ്ടം കുറഞ്ഞൊരു നിക്ഷേപ മാർ​ഗമാണ് ഭൂരിഭാ​ഗവും തേടുക. അത്തരക്കാർക്ക് അനുയോജ്യമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). ജനങ്ങളെ പിപിഎഫിലേക്ക് അടുപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. സര്‍ക്കാറിന്റെ പിന്തുണയുള്ള മികച്ച പലിശ നല്‍കുന്ന നിക്ഷേപമെന്നത് പ്രഥമ പരി​ഗണന നൽകുന്നു. നഷ്ട സാധ്യതയില്ലാത്ത നിക്ഷേപ മാര്‍ഗമാണിത്. ആദായ നികുതിയിളവ് മറ്റൊരു ഘടകമാണ്. സാമ്പത്തിക വർഷത്തിൽ പിപിഎഫ് നിക്ഷേപത്തില്‍ നിക്ഷേപിക്കുന്ന തുകയ്ക്കും പിപിഎഫ് അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്കും 1961 ലെ ആദായ നികുതി നിയമം സെക്ഷന്‍ 80 പ്രകാരമുള്ള പലിശ ഇളവ് ലഭിക്കും. ചുരുങ്ങിയത് 500 രൂപയാണ് പിപിഎഫ് അക്കൗണ്ടിലേക്കുള്ള നിക്ഷേപമായി വേണ്ടത്. പരമാവധി 1,50000 രൂപയും പിപിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാം.

 

പിപിഎഫ്

ലഘുസമ്പാദ്യ പദ്ധതിക്കൊപ്പം കാലാവധിയെത്തുമ്പോള്‍ ​ഗ്യാരണ്ടിയോടെ നല്ലൊരു തുക തിരിച്ചു കിട്ടുന്നുവെന്നതാണ് പിപിഎഫ് അക്കൗണ്ടുകളുടെ ​ഗുണം. 7.1 ശതമാനമാണ് നിലവില്‍ പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് നൽകുന്ന വാർഷിക പലിശ നിരക്ക്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് കഴിഞ്ഞാല്‍ ഉയര്‍ന്ന വില നല്‍കുന്നൊരു സ്‌കീമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. ചില നിബന്ധനകള്‍ക്ക് വിധേയമായി അക്കൗണ്ട് വെച്ച് നിക്ഷേപകര്‍ക്ക് നിരക്കില്‍ വായ്പയും പിപിഎഫ് നല്‍കുന്നുണ്ട്. 15 വർഷ കാലാവധിയാണ് പിപിഎഫ് സ്കീമിനുള്ളത്. ഇത് പൂർത്തിയാകുന്നതിനിടയിൽ വരുന്ന അത്യാവശ്യങ്ങൾക്ക് കാലാവധി വരെ കാത്തിരിക്കാതെ പണം പിൻവലിക്കാൻ സാധിക്കുമെന്നതും പിപിഎഫിന്റെ ​ഗുണമാണ്. കാലാവധിക്ക് മുൻപെ നിക്ഷേപം പിൻവലിക്കുന്നതിന് പിപിഎഫ് വെയ്ക്കുന്ന
നിബന്ധനകൾ എന്താണെന്ന് നോക്കാം.

Also Read: ഒരു ഊണിന്റെ കാശ് മാറ്റിവയ്ക്കാമോ? 35 ലക്ഷം കൈവശമാക്കാം! സുരക്ഷിത സമ്പാദ്യത്തിനുള്ള നിക്ഷേപ പദ്ധതി ഇതാ

കാലാവധി


* കാലാവധിക്ക് മുൻപ് പിൻവലിക്കണമെങ്കിൽ പബ്ലിക്ക് പ്രൊവി‍ഡന്റ് ഫണ്ട് ആരംഭിച്ച് അഞ്ച് വർഷം പൂർത്തിയായിരിക്കണം. 2022 ജനുവരിയില്‍ ആരംഭിച്ച അക്കൗണ്ടിലെ നിക്ഷേപം 2027-28 സാമ്പത്തിക വര്‍ഷത്തിലാണ് പിന്‍വലിക്കാനാവുക. പണം പിന്‍വലിക്കാന്‍ പിപിഎഫ് അക്കൗണ്ടുള്ള ബാങ്ക് ബ്രാഞ്ചില്ലോ പോസ്റ്റ് ഓഫീസിലോ സി ഫോം പൂരിപ്പിച്ച് അപേക്ഷ നല്‍കണം.

* അഞ്ച് വര്‍ഷത്തിന് ശേഷം 15 വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് പിന്‍വലിക്കുകയാണെങ്കിലും അക്കൗണ്ടിലെ മുഴുവന്‍ തുകയും പിന്‍വലിക്കാനാകില്ല. മുഴുവന്‍ നിക്ഷേപവും പിന്‍വലിക്കാന്‍ 15 വര്‍ഷമാകണം.

* അക്കൗണ്ടിലുള്ള തുകയുടെ 50 ശതമാനം മാത്രെമെ പിന്‍വലിക്കാന്‍ അനുവദിക്കുന്നുള്ളൂ. നിലവിലെ സാമ്പത്തിക വര്‍ഷത്തിന് തൊട്ട് മുന്നിലുള്ള വര്‍ഷം അക്കൗണ്ടിലുണ്ടായ തുകയുടെ 50 ശതമാനമോ സാമ്പത്തിക വര്‍ഷത്തിന് നാല് വര്‍ഷം മുന്‍പ് അക്കൗണ്ടിലുള്ള തുകയുടെ 50 ശതമാനമോ ഏതാണ് കുറവ് എന്നത് അടിസ്ഥാനമാക്കിയാണ് പിൻവിലിക്കാൻ അനുവദിക്കുക.

* അഞ്ച് വര്‍ഷത്തിന് ശേഷം സാമ്പത്തിക വര്‍ഷത്തില്‍ ഒരു പിന്‍വലിക്കല്‍ മാത്രമെ അനുവദിക്കുകയുള്ളൂ.

* ആദായ നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപമായതിനാൽ അകാലത്തിൽ പിൻവലിച്ചാലും ആദായ നികുതി ഇളവ് ലഭിക്കും. പിന്‍വലിക്കുന്നതിന് പ്രത്യേക ചാര്‍ജ് ഒന്നും ഈടാക്കുന്നില്ല.

Also Read: ദിവസം 150 രൂപ; 24 ലക്ഷമായി തിരിച്ചെടുക്കാം; ആശങ്കയൊട്ടും വേണ്ടാത്ത ഈ നിക്ഷേപ പദ്ധതി നോക്കുന്നോ?

അക്കൗണ്ട് അവസാനിപ്പിക്കൽ

ചില പ്രത്യേക സാഹചര്യങ്ങളിൽ അഞ്ച് വര്‍ഷം പൂര്‍ത്തിയായ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് അവസാനിപ്പിക്കാനും അനുവദിക്കുന്നുണ്ട്. അക്കൗണ്ട് ഉടമയ്‌ക്കോ ഭാര്യ/ ഭര്‍ത്താവിനോ, മക്കള്‍ക്കോ ഗുരുതര രോഗം ബാധിച്ചാല്‍ അക്കൗണ്ട് പിന്‍വലിക്കാം. അക്കൗണ്ട് ഉടമയുടെയോ മക്കളുടെയോ ഉന്നത പഠനത്തിന് വേണ്ടിയും അക്കൗണ്ട് ഉടമ വിദേശത്തേക്ക് പോകുന്ന സമയത്തും അക്കൗണ്ട് അവസാനിപ്പിക്കാം. കാലവധി എത്തുന്നതിന് മുന്‍പേ അക്കൗണ്ട് അവസാനിപ്പിക്കുമ്പോള്‍ നിക്ഷേപിച്ച കാലം തൊട്ടുള്ള പലിശ 1 ശതമാനം കുറയ്ക്കും. അക്കൗണ്ട് അവസാനിപ്പിക്കുന്നതിന് അപേക്ഷ പൂരിപ്പിച്ച് നിക്ഷേപമുള്ള ബാങ്കിലോ പോസ്റ്റ് ഓഫീസിലോ എത്തിക്കണം. പാസ് ബുക്കും ഏൽപ്പിക്കണം.

Also Read: തെറ്റ് പറ്റാത്തവരായി ആരുണ്ട്? തെറ്റുകൾ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാതെ നോക്കാം

Read more about: ppf investment
English summary

Public Provident Fund Holder Can Withdraw Investment In Prematurely; Here's The Rules

Public Provident Fund Holder Can Withdraw Investment In Prematurely; Here's The Rules
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X