നിക്ഷേപത്തിന്റെ മൂന്ന് മടങ്ങ് പലിശ; ദിവസവും 33 രൂപ കരുതൂ 18 ലക്ഷമാക്കൽ നിസാരം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിക്ക് ശേഷം സുഖകരമായ ജീവിതത്തിന് പണം അത്യാവശ്യമാണ്. മികച്ച ആദായവും സുരക്ഷയും ഒന്നിച്ചുള്ള നിക്ഷേപത്തിലാവണം വാർധക്യ കാലത്തെ ആവശ്യങ്ങൾക്കായി പണം മാറ്റിവെക്കേണ്ടത്. ഇതിനൊപ്പം ആദായ നികുതിയിൽ ഇളവ് നേടിത്തരികയും ചെയ്താൽ അതൊരു ബോണസ് തന്നെ. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് അത്തരത്തിലൊരു നിക്ഷേപ മാർ​ഗമാണ്. രാജ്യത്തെ മികച്ചൊരു സ്ഥിര നിക്ഷേപ മാർഗമായി ഇതിനെ കണക്കാക്കാം. ചുരുങ്ങിയ തുക മാത്രമാണ് വർഷത്തേക്ക് നിക്ഷേപമായി പിപിഎഫ് അക്കൗണ്ടിലേക്ക് വേണ്ടത്. പിപിഎഫ് അക്കൗണ്ടിലേക്ക് ദിവസവും കരുതുന്ന 33 രൂപ 18 ലക്ഷമായി ഉയർത്താൻ സാധിക്കുമെന്നത് ഇതിന്റെ മറ്റൊരു ​ഗുണം. നിക്ഷേപത്തിന് മൂന്ന് മടങ്ങ് പലിശ പിപിഎഫ് അക്കൗണ്ടുകളിൽ നിന്ന് ലഭിക്കും.

 

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്

1968ലാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് രാജ്യത്ത് ആരംഭിച്ചത്. ചെറിയ സമ്പാദ്യങ്ങളെ നിക്ഷേപമാക്കി മികച്ച ആദായം തിരിച്ചു നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയത്. നികേഷപത്തിനൊപ്പം നികുതി ഇളവ്‌ നേടാനുള്ള പദ്ധതിയായും പിപിഎഫിനെ ഉപയോ​ഗിക്കാം. ആദായ നികുതി സെക്ഷൻ 80സി പ്രകാരമുള്ള നികുതി ഇളവ് നിക്ഷേപത്തിനുണ്ട്. മികച്ച ആദായം തരുന്ന സുരക്ഷിത നിക്ഷേപമാർഗത്തിനൊപ്പം നികുതി ഇളവും പ്രതീക്ഷിച്ചിക്കുന്നവർക്ക് തീർച്ചായായും പിപിഎഫ് തിരഞ്ഞെടുക്കാം.

Also Read: ദിവസവും 95 രൂപ ഇടാൻ റെഡിയാണോ? ഈ പോസ്റ്റ് ഓഫീസ് പദ്ധതി തരും 14 ലക്ഷം രൂപ - നിക്ഷേപകർക്ക് ബംബർ ലോട്ടറി!

കാലാവധി

500 രൂപ യാണ് സാമ്പത്തിക വർഷത്തിലെ ചുരുങ്ങിയ നിക്ഷേപം. 1.5 ലക്ഷത്തിൽ കൂടുതൽ തുക സാമ്പത്തിക വർഷത്തിൽ നിക്ഷേപിക്കാൻ അനുവദിക്കുന്നില്ല. 7.1 ശതമാനം പലിശ പിപിഎഫ് നിക്ഷേപങ്ങൾക്ക് നൽകുന്നു. ഇത് രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ നൽകുന്നതിനെക്കാൾ ഉയർന്ന പലിശ നിരക്കാണ്. 15 വർഷമാണ് പിപിഎഫ് നിക്ഷേപങ്ങളുടെ കാലാവധി. പതിനഞ്ച് വർഷത്തിന് ശേഷം പിൻവലിക്കുന്നില്ലെങ്കിൽ അഞ്ച് വർഷ ഇടവേളകളിലേക്ക് കാലാവധി ഉയർത്താം. ഓൺലൈനായും ദേശസാൽകൃത ബാങ്ക് വഴിയും പോസ്റ്റ് ഓഫീസ് വഴിയും പിപിഎഫ് അക്കൗണ്ട് തുറക്കാം. ചില സൗകര്യ ബാങ്കുകൾ ഴഴിയും നിലവിൽ പിപിഎഫ് അക്കൗണ്ട് തുറക്കാൻ അവസരമുണ്ട്.

Also Read; മാസം നൽകുന്ന 5000 രൂപയെ ലക്ഷമാക്കി തിരികെ നൽകും; എൻപിഎസിന്റെ രീതിയറിയാം

33 രൂപയെ 18 ലക്ഷമാക്കുന്ന കണക്ക്

33 രൂപയെ 18 ലക്ഷമാക്കുന്ന കണക്ക്

ദിവസവും 33 രൂപ പിപിഎഫ് അക്കൗണ്ടിലേക്കായി കരുതി വെക്കുകയാണെന്ന് അനുമാനിക്കാം. മാസത്തിൽ ഇത് ആയിരത്തിന് അടുത്തൊരു സംഖ്യയാകും. വർഷത്തിൽ 12,000 രൂപയോളം വരുന്ന നിക്ഷേപമാകുമത്. കൃത്യമായി പറഞ്ഞാൽ 11,988 രൂപയായിരിക്കും ഒരു വർഷത്തെ പിപിഎഫ് അക്കൗണ്ടിലെ സമ്പാദ്യം. 25 വയസിൽ തുടങ്ങി 60 വയസ് വരെ നിക്ഷേപം തുടരുകയാണെങ്കിൽ മികച്ച നേട്ടം ലഭിക്കും. ഈ 35 വർഷ കാലയളവിന് ശേഷം 18.14 ലക്ഷം രൂപ നിക്ഷേപകന് ലഭിക്കും. പൂർണമായും ആദായ നികുതി രഹിതമാണ് ഈ തുക. 14 ലക്ഷം രൂപയാണ് പലിയ ഇനത്തിൽ ലഭിക്കുന്നത്. 35 വർഷത്തിനിടയിൽ 4.19 ലക്ഷം രൂപ മാത്രമാണ് നിക്ഷേപിക്കേണ്ടി വരുന്നത്.

Also Read:കൂടുന്ന ശമ്പളം നികുതിക്ക് വിട്ടുകൊടുക്കല്ലെ; നികുതിയിളവ് നേടാം ഈ വഴികളില്‍

പിപിഎഫ് പ്രത്യേകതകൾ

പിപിഎഫ് പ്രത്യേകതകൾ

വിപണിയുമായി ബന്ധിപ്പിക്കാത്ത സർക്കാർ പദ്ധതിയായതിനാൽ ഉറപ്പുള്ള നിക്ഷേപം ഇതിൽ നിന്ന് ലഭിക്കുന്നു. 7.1 ശതമാനാണ് പിപഎഫ്പ നിക്ഷേപങ്ങൾക്കുള്ള പലിശ. മാസത്തിലെ അഞ്ചാം ദിവസത്തിനും അവസാന ദിവസത്തിനും ഇടയിൽ അക്കൗണ്ടിലുള്ള കുറഞ്ഞ തുകയ്ക്ക് മുകളിലാണ് പലിശ ഈടാക്കുക. ഒറ്റത്തവണയായോ 12 മാസ തവണകളായോ മാത്രമെ പിപിഎഫ് അക്കൗണ്ടിൽ വർഷത്തിൽ പണം നിക്ഷേപിക്കാൻ സാധിക്കുകയുള്ളൂ. പണമായും ചെക്കായും ഡിമാന്റ് ഡ്രാഫ്റ്രായും ഓൺലൈൻ വഴിയും നിക്ഷേപിക്കാം. വ്യക്തിഗത അക്കൗണ്ടുകൾ മാത്രമാണ് ആരംഭിക്കാനാവുക. ഒരാൾക്ക് ഒരു അക്കൗണ്ട് മാത്രമെ അനുവദിക്കുകയുള്ളൂ. പിപിഎഫ് അക്കൗണ്ടിൽ നിന്ന് വായടപെടുക്കാനും അവസരമുണ്ട്. നിക്ഷേപം തുടങ്ങി 3 വർഷത്തിനും 6 വർഷത്തിനും ഇടയിലാണ് വായ്പയ്ക്ക് സൗകര്യം. അക്കൗണ്ടിലുള്ള തുകയുടെ 25 ശതമാനം വായ്പ അനുവവദിക്കും. ആറ് വർഷത്തിനുള്ളിൽ വായ്പ അടച്ച് തീർത്താൽ വീണ്ടും വായ്പയ്ക്ക് യോ​ഗ്യതയുണ്ടാകും.

Read more about: ppf investment
English summary

Public Provident Fund ; Invest Rs 33 On A Daily Basis And Get 18 Lakhs: All About This Plan

Public Provident Fund ; Invest Rs 33 On A Daily Basis And Get 18 Lakhs: All About This Plan
Story first published: Saturday, May 21, 2022, 13:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X