ഭവന വായ്പകള്‍ക്ക് ഏറ്റവും കുറവ് പലിശ നിരക്കുള്ള 10 ബാങ്കുകള്‍ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തമായൊരു വീട് നാമേവരുടേയും സ്വപ്‌നമാണ്. ഒരാളുടെ ജീവിതത്തിലെ ഏറ്റവും മൂല്യമേറിയ നിക്ഷേപവുമാണ് അയാളുടെ വീട്. അതിനാല്‍ തന്നെ വ്യക്തിഗത സാമ്പത്തീക കാര്യങ്ങളില്‍ ഭവന വായ്പകളെ മാറ്റി നിര്‍ത്തുവാന്‍ സാധിക്കുകയുമില്ല. 10 മുതല്‍ 30 വര്‍ഷത്തേക്കാണ് സാധാരണയായി ഭവന വായ്കളുടെ കാലാവധിയുള്ളത്. ആ നിശ്ചിത കാലയളവിനുള്ളില്‍ നിങ്ങള്‍ വായ്പയായി വാങ്ങിച്ചിട്ടുള്ള തുക പലിശ സഹിതം ഗഢുക്കളായി തിരിച്ചടയ്ക്കണം.

 

കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന പത്ത് ബാങ്കുകള്‍

കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന പത്ത് ബാങ്കുകള്‍

ഓരോ വായ്പാ ദാതാക്കള്‍ക്കനുസരിച്ചും ഭവന വായ്പകളുടെ പലിശ നിരക്കില്‍ വ്യത്യാസമുണ്ടായിരിക്കും. വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്ന് വായ്പയ്ക്കായി ഈടാക്കുന്ന പലിശ നിരക്കാണ്. നിങ്ങള്‍ നിങ്ങളുടെ സ്വപ്‌ന ഭവനത്തിനായി ഒരു വായ്്പ എടുക്കുവാനുള്ള തയ്യാറെടുപ്പിലാണെങ്കില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിങ്ങള്‍ക്ക് ഭവന വായ്പ ലഭിക്കുന്ന പത്ത് ബാങ്കുകളെ നിങ്ങള്‍ക്ക് ഇവിടെ പരിചയപ്പെടാം. പൊതു മേഖലാ ബാങ്കുകള്‍, സ്വകാര്യ മേഖലാ ബാങ്കുകള്‍, ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ എന്നിങ്ങനെ മൂന്ന് വിഭാഗത്തിലും 30 ലക്ഷം മുതല്‍ 75 ലക്ഷം രൂപ വരെ ഭവന വായ്പകള്‍ക്കായി ഏറ്റവും കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന പത്ത് ബാങ്കുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

പൊതുമേഖലാ ബാങ്കുകളിലെ ഭവന വായ്പാ നിരക്കുകള്‍

പൊതുമേഖലാ ബാങ്കുകളിലെ ഭവന വായ്പാ നിരക്കുകള്‍

നിലവില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഭവന വായ്പകള്‍ നല്‍കുന്ന പൊതുമേഖലാ ബാങ്ക് പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് ആണ്. 6.65 ശതമാനമാണ് പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കിലെ കുറഞ്ഞ ഭവന വായ്പാ നിരക്ക്. തൊട്ടു പുറകിലുള്ളത് ബാങ്ക് ഓഫ് ബറോഡയാണ്. ഏറ്റവും കുറഞ്ഞ നിരക്കില്‍ ഭവന വായ്പകള്‍ നല്‍കുന്ന 10 പൊതുമേഖലാ ബാങ്കുകള്‍ താഴെ പറയുന്നവയാണ്.

ബാങ്കുകളും പലിശ നിരക്കും

ബാങ്കുകളും പലിശ നിരക്കും

പഞ്ചാബ് & സിന്ധ് ബാങ്ക് - 6.65% - 7.60%

ബാങ്ക് ഓഫ് ബറോഡ - 6.75% - 8.25%

പഞ്ചാബ് നാഷണല്‍ ബാങ്ക് - 6.80% - 7.90%

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ - 6.85%- 7.30%

യുകോ ബാങ്ക് - 6.90% - 7.25%

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ - 6.90% - 7.65%

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - 6.95% - 7.65%

ബാങ്ക് ഓഫ് മഹാരാഷ്ട്ര - 6.90% - 8.40%

കാനറ ബാങ്ക് - 6.90% - 8.90%

ബാങ്ക് ഓഫ് ഇന്ത്യ- 6.85% - 8.35%

സ്വകാര്യ മേഖലാ ബാങ്കുകളിലെ ഭവന വായ്പാ നിരക്കുകള്‍

സ്വകാര്യ മേഖലാ ബാങ്കുകളിലെ ഭവന വായ്പാ നിരക്കുകള്‍

സ്വകാര്യ മേഖലാ ബാങ്കുകളില്‍ നിലവില്‍ ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ ഭവന വായ്പകള്‍ നല്‍കുന്നത് കൊഡാക് മഹീന്ദ്ര ബാങ്കാണ്. ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയാണ് തൊട്ടുപുറകിലുള്ളത്. കുറഞ്ഞ നിരക്കില്‍ ഭവന വായ്പകള്‍ നല്‍കുന്ന സ്വകാര്യ മേഖലയിലെ 10 ബാങ്കുകള്‍ താഴെ പറയുന്നവയാണ്.

ബാങ്കുകളും പലിശ നിരക്കും

ബാങ്കുകളും പലിശ നിരക്കും

കൊഡാക് മഹീന്ദ്ര ബാങ്ക് - 6.65% - 7.30%

ഐസിഐസിഐ ബാങ്ക് - 6.75% - 7.45%

ആക്‌സിസ് ബാങ്ക് - 6.90% - 12.0%

എച്ച്എസ്ബിസി ബാങ്ക് - 7.20% - 7.75%

കരൂര്‍ വൈശ്യ ബാങ്ക് - 7.35% - 9.55%

കര്‍ണാടക ബാങ്ക് - 7.50% - 8.75%

ഫെഡറല്‍ ബാങ്ക് - 7.70%

ധനലക്ഷ്മി ബാങ്ക് - 7.85 to 9.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് - 7.95% to 9.45%

തമിള്‍നാട് മെര്‍ക്കന്റൈല്‍ ബാങ്ക് - 8.25%

ഹൗസിംഗ് ഫിനാന്‍സ് കമ്പനികളിലെ ഭവന വായ്പാ നിരക്കുകള്‍

ഹൗസിംഗ് ഫിനാന്‍സ് കമ്പനികളിലെ ഭവന വായ്പാ നിരക്കുകള്‍

ഹൗസിംഗ് ഫിനാന്‍സ് കമ്പനികളില്‍ 6.75 ശതമാനം നിരക്കില്‍ ഏറ്റവും കുറഞ്ഞ പലിശയില്‍ ഭവന വായ്പകള്‍ നല്‍കുന്നത് ബജാജ് ഫിന്‍സര്‍വാണ്. എല്‍ഐസി ഹൗസിംഗ് ഫിനാന്‍സും ടാറ്റ ക്യാപ്പിറ്റല്‍ ലി. മാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. കുറഞ്ഞ പലിശ നിരക്കില്‍ ഭവന വായ്പകള്‍ നല്‍കുന്ന 10 ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ ഇവയാണ്.

ഹൗസിംഗ് ഫിനാന്‍സ് കമ്പനികളും പലിശ നിരക്കും

ഹൗസിംഗ് ഫിനാന്‍സ് കമ്പനികളും പലിശ നിരക്കും

ബജാജ് ഫിന്‍സര്‍വ് ലി. - 6.75%- 9.00%

എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് - 6.90% -7.80%

ടാറ്റ ക്യാപ്പിറ്റല്‍ - 6.90%

എച്ച്ഡിഎഫ്‌സി ലി. - 7.00% - 7.55%

പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് - 7.35%- 9.55%

റെപ്‌കോ ഹോം ഫിനാന്‍സ് - 7.75%

ഇന്ത്യബുള്‍സ് ഹൗസിംഗ് - 8.65%

ആദിത്യ ബിര്‍ള ക്യാപിറ്റല്‍ - 9.00% - 12.50%

ജിഐസി ഹൗസിംഗ് ഫിനാന്‍സ് - 9.10%

റിലയന്‍സ് ഹോം ഫിനാന്‍സ് - 9.75 - 13.00

Read more about: home loan
English summary

Punjab & Sind Bank To kotak mahindra: top 10 banks which gives you lowest rate on home loans | ഭവന വായ്പകള്‍ക്ക് ഏറ്റവും കുറവ് പലിശ നിരക്കുള്ള 10 ബാങ്കുകള്‍ ഇവയാണ്

Punjab & Sind Bank To kotak mahindra: top 10 banks which gives you lowest rate on home loans
Story first published: Monday, June 28, 2021, 18:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X