ഗുണമേന്മയുള്ള നിക്ഷേപ രീതി; ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കുവാനുള്ള വഴിയിതാ!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
Read more about: investment

ഇന്ത്യയിലെ ഭൂരിഭാഗം കുടുംബങ്ങളിലും തീ പാറുന്ന ചര്‍ച്ചയ്ക്ക് കാരണങ്ങളാകുന്നത് രണ്ട് വിഷയങ്ങളാണ്. തീര്‍ച്ചയായും ഒന്നാമത്തേത് ക്രിക്കറ്റ് തന്നെ. രണ്ടാമത്തെ വിഷയം ഓഹരി വിപണിയാണ്. സൂക്ഷ്മമായി ആലോചിച്ചാല്‍ ഈ രണ്ട് വിഷയങ്ങള്‍ക്കും വിസ്മയിക്കുന്ന സാമ്യതകളുണ്ടെന്നും നമുക്ക് കാണുവാന്‍ സാധിക്കും.

 

ഗുണമേന്മയുള്ള നിക്ഷേപ രീതി; ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കുവാനുള്ള വഴിയിതാ!

കായിക മത്സരങ്ങളിലെ ഏറ്റവും ശുദ്ധതയേറിയ കളിയായാണ് ടെസ്റ്റ് ക്രിക്കറ്റ് വിലയിരുത്തപ്പെടുന്നത്. അത് ഒരാളുടെ ക്ഷമാ ശക്തി, അക്ഷീണ പരിശ്രമം, കഴിവ് എന്നിവ അളക്കുന്ന മത്സരവേദിയാണ്. അതേരീതിയില്‍ ഓഹരി നിക്ഷേപത്തില്‍ വിജയിക്കണമെങ്കില്‍ നിക്ഷേപകന് ദീര്‍ഷകാല നിക്ഷേപം (ക്ഷമ), പ്രയാസമേറിയ സമയങ്ങളിലും മനസ്സുറച്ച് നില്‍ക്കാന്‍ സാധിക്കുക (അക്ഷീണ പരിശ്രമം), ശരിയായ കമ്പനികള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കുക (കഴിവ്) എന്നീ പ്രത്യേകതകള്‍ നിര്‍ബന്ധമായും ആവശ്യമാണ്.

ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നതിനായി അഞ്ച് ദിവസങ്ങള്‍ പൂര്‍ണമായും അതിനുള്ള വാശി ടീം അംഗങ്ങള്‍ നിലനിര്‍ത്തേണ്ടതുണ്ട്. ഒപ്പം എതിരാളിയെക്കാളും കൂടുതല്‍ സെഷനുകളില്‍ വിജയിച്ചെങ്കില്‍ മാത്രമേ അന്തിമ വിജയം നേടാന്‍ സാധിക്കുകയുള്ളൂ. അതുപോലെ സമ്പത്ത് സൃഷ്ടിക്കണമെങ്കില്‍ ഒരു നിക്ഷേപകന്‍ മുഴുവന്‍ കാലയളവിലേക്കും നിക്ഷേപം നിലനിര്‍ത്തേണ്ടതുണ്ട്. ഒപ്പം വിജയിക്കുന്ന വര്‍ഷങ്ങളുടെ എണ്ണവും ഉയര്‍ത്തിക്കൊണ്ടു വരണം.എങ്കില്‍ മാത്രമേ നിക്ഷേപം അവസാനിക്കുന്ന കാലത്തേക്ക് നിക്ഷേപകന്റെ സമ്പത്ത് വളരുകയുള്ളൂ.

പല ശൈലികളുള്ള, പല രീതികളുള്ള വ്യത്യസ്തങ്ങളായ പല ഗുണങ്ങളുള്ള 11 കളിക്കാരുടെ കൃത്യമായ സംയോജനമാണ് ഏത് തരത്തിലുള്ള മത്സര സാഹചര്യങ്ങളില്‍ ആയാലും ഒരു മികച്ച ടീം ആയി മാറുവാനും കളി വിജയിക്കുവാനും ടീമിനെ പ്രാപ്തമാക്കുന്നത്. എതിരാളികള്‍ മാറുന്നതിനനുസരിച്ചും വ്യത്യസ്തങ്ങളായ ഓരോ സാഹചര്യങ്ങളിലും അതിനനുസരിച്ച് കളിക്കാര്‍ക്ക് പല തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടായേക്കാം. എല്ലാ സാഹചര്യങ്ങളിലും എല്ലാ കളിക്കാര്‍ക്കും മികച്ച രീതിയിലുള്ള പ്രകടനം കാഴ്ച വയ്ക്കുവാന്‍ സാധിച്ചുവെന്നും വരില്ല.

ഇനി ഓഹരി നിക്ഷേപങ്ങളുടെ കാര്യത്തിലും പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റില്‍ പല രീതികളും ശൈലികളുമുണ്ട്. പോര്‍ട്ട്‌ഫോളിയോ നിര്‍മാണത്തെ പോര്‍ട്ട്‌ഫോളിയോ മാനേജര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് പറയുന്ന നിക്ഷേപ തന്ത്രത്തെയാണ് നിക്ഷേപ ര ശൈലി എന്ന് പറയുന്നത്. ഗ്രോത്ത്, വാല്യൂ, ക്വാളിറ്റി, മൊമെന്റം, ഡിവിഡന്റ് ഇന്‍വെസ്റ്റിംഗ് എന്നിവ പ്രധാനപ്പെട്ട ചില നിക്ഷേപ ശൈലികളാണ്.

നിക്ഷേപങ്ങളുടെ മികച്ച പ്രകടനത്തിലൂടെ ദീര്‍ഘകാല നിക്ഷേപത്തിനും സമ്പത്ത് സൃഷ്ടിക്കുന്നതിനുമുള്ള ഏറ്റവും അനുയോജ്യമായ നിക്ഷേപ ശൈലി എന്നത് ക്വാളിറ്റി ആണെ്‌നനാണ് അനുഭവങ്ങളില്‍ നിന്നുള്ള പാഠങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഗ്രോത്ത്, വാല്യൂ നിക്ഷേപ രീതികളെപ്പോലെ ക്വാളിറ്റിയ്ക്ക് ഒരു നിശിതമായ നിര്‍വചനമില്ല. എന്നാല്‍ ക്വാളിറ്റി ഓഹരികള്‍ പരിഗണിക്കുമ്പോള്‍ അതൊരിക്കലും ക്വാണ്ടിറ്റേറ്റിവ്, ക്വാളിറ്റേറ്റീവ് ഘടകങ്ങളുടെ മിശ്രണമാകരുത്. സുസ്ഥിരമായ പണത്തിന്റെ ഒഴുക്ക്, ആദായത്തിലെ സ്ഥിരത, ഉയര്‍ന്ന ലാഭ സാധ്യതാ നിരക്ക് തുടങ്ങിയവയാണ് ക്വാണ്ടിറ്റേറ്റീവ് ഘടകങ്ങളില്‍ ഉള്‍പ്പെടുന്നത്.

വ്യത്യസ്തങ്ങളായ വിപണി അവസ്ഥകള്‍ വ്യത്യസ്തങ്ങളായ നിക്ഷേപ ശൈലികള്‍ക്ക് അനുയോജ്യമാണ്. എന്നാല്‍ ദീര്‍ഘകാലത്തേക്ക് വിജയം ഉറപ്പാക്കണമെങ്കില്‍ സ്ഥിരതയുള്ള ആദായം ഉറപ്പുനല്‍കുന്ന നിക്ഷേപ ശൈലിയുള്ള പോര്‍ട്ട്‌ഫോളിയോ പിന്തുടരുന്നതാകും നിക്ഷേപകന് അനുയോജ്യം.

English summary

quality investment techniques for your long term wealth creation - explained

quality investment techniques for your long term wealth creation - explained
Story first published: Friday, April 16, 2021, 12:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X