ആകാശ എയറിന് സിവില്‍ ഏവിയേഷന്റെ എന്‍ഒസി; ഈ വര്‍ഷം അവസാനത്തോടെ വിമാനങ്ങള്‍ പറന്നു തുടങ്ങും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശത കോടീശ്വരനായ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍ വാലയുടെ പുതിയ ഇന്ത്യന്‍ എയര്‍ ലൈന്‍ സംരഭമായ ആകാശ എയര്‍ ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനമാരംഭിച്ചേക്കും. കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്നും ഡയക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ നിന്നും വിമായ യാത്രാ സേവനം ആരംഭിക്കുന്നതിനുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം ആകാശ എയറിന് ലഭിച്ചു കഴിഞ്ഞു. ആഭ്യന്തര വിമാന സര്‍വീസുകളാണ് ആകാശ എയര്‍ ലക്ഷ്യമിടുന്നത്. ഈ വര്‍ഷം അവസാനത്തോടെ തന്നെ സര്‍വീസുകള്‍ക്ക് തുടക്കമിടുവാനാണ് കമ്പനി തയ്യാറെടുക്കുന്നത്.

 

Also Read : പിപിഎഫ്, എസ്എസ്‌വൈ, എന്‍എസ്‌സി നിക്ഷേപങ്ങള്‍ ഇരട്ടിയാകുവാന്‍ എത്ര വര്‍ഷങ്ങള്‍ വേണം?

കുറഞ്ഞ നിരക്കില്‍ വിമാന യാത്രാ സേവനങ്ങള്‍

കുറഞ്ഞ നിരക്കില്‍ വിമാന യാത്രാ സേവനങ്ങള്‍

2020 വര്‍ഷത്തിന്റെ അവസാനം മുതല്‍ക്ക് തന്നെ ആകാശ എയര്‍ കമ്പനി ചര്‍ച്ചകളിലുണ്ട്. രാജ്യത്തെ പുതിയ എയര്‍ലൈന്‍ കമ്പനിയിലേക്ക് നിക്ഷേപ വിദഗ്ധനായ രാകേഷ് ജുന്‍ജുന്‍വാല കോടികളാണ് നിക്ഷേപം നടത്തുന്നത്. ഏറ്റവും കുറഞ്ഞ നിരക്കില്‍, സാധാരണക്കാര്‍ക്ക് ഉള്‍പ്പെടെ വിമാന യാത്രാ സേവനങ്ങള്‍ ലഭ്യമാകുന്ന രീതിയിലാണ് ആകാശ എയര്‍ കമ്പനിയുടെ ആസുത്രണമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അള്‍ട്രാ ലോ കോസ്റ്റ് ക്യാരിയര്‍ (യുഎല്‍സിസി), നാറോ ബോഡി എയര്‍ ക്രാഫ്റ്റ് തുടങ്ങിയ പ്രത്യേകതകളോടെയാണ് അതിശക്തമായ കിട മത്സരം നിലനില്‍ക്കുന്ന എയര്‍ലൈന്‍ മേഖലയിലേക്ക് ആകാശ എയറിന്റെ കടന്നു വരവ്.

Also Read : റിട്ടയര്‍മെന്റ് ആസൂത്രണത്തില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ നിങ്ങളെ സഹായിക്കുന്നതെങ്ങനെ?

ആകാശ എയര്‍ലൈന്‍

ആകാശ എയര്‍ലൈന്‍

ഗോ എയര്‍ റെവന്യൂ മാനേജ്‌മെന്റ് തലവനായിരുന്ന അരവിന്ദ് ശ്രീനിവാസന്‍, മുന്‍ ജെറ്റ് എയര്‍വേയ്‌സ് വൈസ് പ്രസിഡന്റും ഗോ എയര്‍ മുന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായിരുന്ന പ്രവീണ്‍ ഐയ്യര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ആകാശ എയര്‍ ഇന്ത്യന്‍ ആകാശത്ത് പറന്നുയരുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ജെറ്റ് എയര്‍വേയ്‌സിന്റെയും ഗോ എയറിന്റെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന വിനയ് ഡൂബെയ്, ഇന്‍ഡിഗോയുടെ മുന്‍ പ്രസിഡന്റ് ആദിത്യ ഗോഷ് എന്നിവരും ആകാശ എയര്‍ എന്ന ലക്ഷ്യ സാഫല്യത്തിനായി രാകേഷ് ജുന്‍ജുന്‍വാലയ്‌ക്കൊപ്പമുണ്ട്. വിദേശ നിക്ഷേപകരുമായും ചര്‍ച്ചകള്‍ നടത്തി വരികയാണ് എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.

Also Read : നിങ്ങളുടെ ശമ്പളം, മറ്റ് അലവന്‍സുകള്‍, റിട്ടയര്‍മെന്റ് നേട്ടങ്ങള്‍ ഇവയുടെ നികുതി ബാധ്യതകള്‍ എങ്ങനെ?

ബംഗളൂരു ആസ്ഥാനം

ബംഗളൂരു ആസ്ഥാനം

35 മില്യണ്‍ ഡോളറാണ് പുതിയ എയര്‍ലൈന്‍ കമ്പനിയിലേക്ക് ജുന്‍ജുന്‍ലാലെയുടെ നിക്ഷേപം. കമ്പനിയുടെ 40 ശതമാനം വിഹിതം ജുന്‍ജുന്‍വാലെയുടെ ഉടമസ്ഥതയിലായിരിക്കും. ബംഗളൂരു ആസ്ഥാനമാക്കിയായിരിക്കും ആകാശ എയര്‍ പ്രവര്‍ത്തിക്കുക. ബംഗളൂരു - മുംബൈ, ബംഗളൂരു -ചെന്നൈ, ബംഗളൂരു - ഹൈദരാബാദ് തുടങ്ങിയ റൂട്ടുകളിലായിരിക്കും ആകാശ എയറിന്റെ സര്‍വീസുകള്‍ ഉണ്ടായിരിക്കുക. 4 വര്‍ഷത്തിനുള്ളില്‍ 70 വിമാനങ്ങള്‍ തയ്യാറാക്കുവാനാണ് ആകാശ എയറിന്റെ പദ്ധതികള്‍.

Also Read: പിപിഎഫ് അക്കൗണ്ടിലൂടെ കുറഞ്ഞ നിരക്കില്‍ വായ്പയും! എങ്ങനെയെന്നറിയാം

ഇന്ത്യന്‍ എയര്‍ലൈന്‍ മേഖല

ഇന്ത്യന്‍ എയര്‍ലൈന്‍ മേഖല

ഇന്ത്യന്‍ വാറന്‍ ബഫറ്റ് എന്നാണ് രാകേഷ് ജുന്‍ജുന്‍വാലെയെ നിക്ഷേപ മേഖല വിശേഷിപ്പിക്കപ്പെടുന്നത്. ഉയര്‍ന്ന ചിലവും, നിരക്കിലെ കിട മത്സരം കാരണം ഇന്ത്യന്‍ എയര്‍ലൈന്‍ വിപണിയിലെ ചില കമ്പനികള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് തന്റെ പുതിയ സംരംഭവുമായി ജുന്‍ജുന്‍വാലെ കടന്നു വരുന്നത്.

Also Read : പിഎം കിസ്സാന്‍ സമ്മാന്‍ നിധിയുടെ 9-ാം ഗഡു ആഗസ്ത് 9ന്; പണം ലഭിച്ചോ എന്ന് ഓണ്‍ലൈനായി ഇങ്ങനെ പരിശോധിക്കാം

കോവിഡ് വ്യാപനത്തിന് മുമ്പേ തന്നെ ഇന്ത്യന്‍ എയര്‍ലൈന്‍ മേഖല പരുങ്ങലിലായിരുന്നു. ഒരിക്കല്‍ രാജ്യത്തെ രണ്ടാമത്തെ വലിയ ആഭ്യന്തര വിമാന സര്‍വീസായിരുന്ന കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന് 2012ല്‍ തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടതായി വന്നു. ജെറ്റ് എയര്‍വെയ്സ് ഇന്ത്യ ലി. 2019ല്‍ തകര്‍ന്നു പോയ കമ്പനിയാണ്. എന്നാല്‍ ഇപ്പോഴത് വീണ്ടും സര്‍വീസ് ആരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ്.

ജുന്‍ജുന്‍വാലെയ്ക്ക് ശുഭപ്രതീക്ഷ

ജുന്‍ജുന്‍വാലെയ്ക്ക് ശുഭപ്രതീക്ഷ

എന്നാല്‍ അതേ സമയം ഇന്ത്യന്‍ വ്യോമയാന മേഖലയുടെ വളര്‍ച്ചയില്‍ തനിക്ക് പരിപൂര്‍ണ വിശ്വാസവും ഉറപ്പുമുണ്ടെന്ന് ജുന്‍ജുന്‍വാലെ പറയുന്നു. രാജ്യാന്തര തലത്തില്‍ വിമാന യാത്രയ്ക്ക് ആവശ്യക്കാര്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തിലും കോവിഡ് വ്യാപനത്തില്‍ നിന്നും മുക്തി നേടുവാന്‍ സാധിക്കാത്തതിനാല്‍ ഇന്ത്യന്‍ എയര്‍ലൈന്‍ മേഖല ഇപ്പോഴും അപകടത്തില്‍ തന്നെയാണ്. ഒപ്പം മൂന്നാം തരംഗത്തിന്റെ ഭീഷണി നമുക്ക് മുന്നില്‍ നിലനില്‍ക്കുന്നത് ആ സാഹചര്യം ഒന്നുകൂടി കലുഷിതമാക്കുന്നു.

Also Read : പെന്‍ഷന്‍ ഫണ്ടുകളുടെ ഐപിഒ നിക്ഷേപത്തില്‍ നിന്നും എന്‍പിഎസ് ഉപയോക്താക്കള്‍ക്ക് നേട്ടം ലഭിക്കുന്നതെങ്ങനെ? അറിയാം

എയര്‍ലൈന്‍ മേഖലയില്‍ നിക്ഷേപങ്ങള്‍

എയര്‍ലൈന്‍ മേഖലയില്‍ നിക്ഷേപങ്ങള്‍

നിരവധി പ്രതിസന്ധികള്‍ നേരിട്ട് പല കമ്പനികളും പിന്‍വാങ്ങുന്ന മേഖലയിലേക്ക് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാവുന്ന വിമാന സര്‍വീസ് വാഗ്ദാനം ചെയ്ത് എത്തുന്ന ജുന്‍ജുന്‍വാലയെ ലോകം മുഴുവനുമുള്ള നിക്ഷേപകരും ഉറ്റു നോക്കുകയാണ്. ജുന്‍ജുന്‍വാലെയ്ക്ക് നേരത്തേയും എയര്‍ലൈന്‍ മേഖലയില്‍ താത്പര്യമുണ്ടായിരുന്നു. സ്‌പൈസ് ജെറ്റ് കമ്പനിയില്‍ 1 ശതമാനത്തിന് മുകളില്‍ ഓഹരി രാകേഷ് ജുന്‍വാലെയ്ക്കുണ്ട്. ജെറ്റ് എയര്‍വേയ്‌സിലും 1 ശതമാനത്തോളം ഓഹരി ഉടമസ്ഥത ജുന്‍ജുന്‍വാലെയ്ക്കുണ്ട്.

Read more about: business
English summary

Rakesh Jhunjhunwala's Akasa Air received the No-Objection Certificate from the Union Civil Aviation Ministry | ആകാശ എയറിന് സിവില്‍ ഏവിയേഷന്റെ എന്‍ഒസി; ഈ വര്‍ഷം അവസാനത്തോടെ വിമാനങ്ങള്‍ പറന്നു തുടങ്ങും

Rakesh Jhunjhunwala's Akasa Air received the No-Objection Certificate from the Union Civil Aviation Ministry
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X