പഴയ നാണയങ്ങളും കറന്‍സി നോട്ടുകളും വില്‍പ്പന നടത്താറുണ്ടോ? ആര്‍ബിഐയുടെ ഈ പ്രസ്താവന അറിഞ്ഞിരിക്കൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഴയ നാണയങ്ങളും കറന്‍സി നോട്ടുകളും ശേഖരിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും മറ്റും വില്‍പ്പന നടത്താറുണ്ടോ നിങ്ങള്‍? എങ്കില്‍ ഇനി സൂക്ഷിയ്ക്കണം. പഴയ നാണയങ്ങളും കറന്‍സി നോട്ടുകളും വില്‍പ്പന നടത്തുന്നത് വഴി പണം സ്വന്തമാക്കാന്‍ പദ്ധതിയിടുന്നവരെ ലക്ഷ്യമിട്ടുകൊണ്ട് ഇത് സംബന്ധിച്ചുള്ള പ്രധാനപ്പെട്ട വിവരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. എന്താണ് ആര്‍ബിയെ പഴയ കോയിനുകളുടെ വില്‍പ്പന സംബന്ധിച്ച് പറഞ്ഞിരിക്കുന്നത് എന്ന് നമുക്കൊന്ന് നോക്കാം.

 
പഴയ നാണയങ്ങളും കറന്‍സി നോട്ടുകളും വില്‍പ്പന നടത്താറുണ്ടോ? ആര്‍ബിഐയുടെ ഈ പ്രസ്താവന അറിഞ്ഞിരിക്കൂ

കഴിഞ്ഞ കുറച്ചു നാളുകളായി പഴയ കോയിനുകളും കറന്‍സി നോട്ടുകളും വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന രീതി വളരെയധികം വര്‍ധിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലൂടെ ആവശ്യക്കാരെ കണ്ടെത്തിയും. ഓഫ്‌ലൈന്‍ രീതിയിലുമൊക്കെ ഇത്തരത്തില്‍ പഴയ നാണയങ്ങളുടെ വിപണനം ഇപ്പോള്‍ നടന്നുവരുന്നുണ്ട്. ഇത് സംബന്ധിച്ചാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം ആര്‍ബിഐ ഇപ്പോള്‍ പ്രസ്താവനയായി പുറത്തിറക്കിയിരിക്കുന്നത്.

പഴയതും ആന്റിക് ഗണത്തില്‍ ഉള്‍പ്പെട്ടവയാണെന്നും അവകാശപ്പെടുന്ന ഇത്തരം പഴയ കോയിനുകളും കറന്‍സി നോട്ടുകളും വില്‍പ്പന നടത്തുന്നതിനായി പല ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പ്ലാറ്റ്‌ഫോമുകളും റിസര്‍വ് ബാങ്കിന്റെ പേരും ലോഗോയും വ്യാജമായി ഉപയോഗിച്ചു വരുന്നുണ്ടെന്ന് കണ്ടെത്തിയതായാണ് ആര്‍ബിഐ അറിയിച്ചിരിക്കുന്നത്.

നിങ്ങള്‍ ഇത്തരത്തില്‍ പഴയ നാണയങ്ങളും നോട്ടുകളും വില്‍പ്പന നടത്തുവാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട് എങ്കില്‍ ആര്‍ബിഐ നല്‍കിയിരിക്കുന്ന ഈ വിവരങ്ങള്‍ ആദ്യം പൂര്‍ണമായി പരിശോധിക്കണം. ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ഉപയോക്താക്കളില്‍ നിന്നും പണം തട്ടുന്നതിനുള്ള പല തരത്തിലുള്ള വിവിധങ്ങളായ മാര്‍ഗങ്ങളാണ് ഇപ്പോള്‍ നടപ്പിലാക്കി വരുന്നത്. അതിനാല്‍ അക്കാര്യങ്ങളെക്കുറിച്ച് എപ്പോഴും ബോധവാന്മാരായിരിക്കുകയും വേണം.

ദിവസേനയെന്നോണമാണ് തട്ടിപ്പുകള്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. തെറ്റായ രീതിയില്‍ റിസര്‍വ് ബാങ്കിന്റെ പേരും ലോഗോയും പല ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പ്ലാറ്റുഫോമുകളില്‍ വ്യാജമായി ഉപയോഗിച്ചു വരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട് എന്ന് കേന്ദ്ര ബാങ്കിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിരിക്കുന്ന സന്ദേശത്തില്‍ പറയുന്നു. ഇതില്‍ പലതും പഴയ നാണയങ്ങളും കറന്‍സികളും വില്‍പ്പന നടത്തുന്ന വ്യക്തികളോട് ഫീസോ കമ്മീഷനോ മറ്റ് നികുതി ബാധ്യതകളോ പറഞ്ഞ് പണം തട്ടാന്‍ ഉപയോഗിക്കുന്നവയാണ്.

അത്തരം യാതൊരു കാര്യങ്ങളിലും കേന്ദ്ര ബാങ്ക് ഇടപെട്ടിട്ടില്ല എന്നും ്ത്തരം ഇടപാടുകള്‍ നടത്തുന്നതിനായി കമ്മീഷനോ മറ്റ് ഫീസോ ആര്‍ബിഐ ആരോടും ഈടാക്കുകയില്ല എന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കി. കൂടാതെ ഇത്തരത്തിലുള്ള ഇടപാടുകള്‍ നടത്തുന്നതിനായുള്ള അനുമതി ഒരു വ്യക്തിയ്‌ക്കോ സ്ഥാപനങ്ങള്‍ക്കോ നല്‍കിയിട്ടില്ല എന്നും ആര്‍ബിഐ കൂട്ടിച്ചേര്‍ത്തു.

ദിവസേന പല തരത്തിലുള്ള പരസ്യങ്ങളാണ് പഴയ നാണയങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കാണാറുള്ളത്. പല ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും ഇത്തരം വില്‍പ്പനകള്‍ക്കുള്ള അവസരങ്ങളും ഒരുക്കുന്നുണ്ട്. എന്നാല്‍ കോയിന്‍ വാങ്ങിക്കുന്നതിന് മുമ്പായി ഫീസ്, കമ്മീഷന്‍, നികുചി തുടങ്ങിയ കാര്യങ്ങള്‍ പലപ്പോഴായി പല തുകകള്‍ ഉപയോക്താക്കളില്‍ നിന്നും തട്ടിപ്പുകാര്‍ സ്വന്തമാക്കിക്കഴിഞ്ഞിട്ടുണ്ടാകും.

കൈയ്യില്‍ ഉള്ള പണം കൂടി നഷ്ടപ്പെട്ടു എന്ന് ബോധ്യപ്പെടുമ്പോഴാണ് താന്‍ തട്ടിപ്പിന് ഇരയായി എന്ന കാര്യം പലരും തിരിച്ചറിയുന്നത്. തട്ടിപ്പുകാര്‍ സാധാരണ തെളിവുകളൊന്നും അവശേഷിപ്പിക്കാതിരിക്കുന്നതിനാല്‍ പരാതി നല്‍കിയാലും നഷ്ടപ്പെട്ട തുക തിരികെ ലഭിക്കുവാനുള്ള സാധ്യത തുലോം കുറവും. അതിനാല്‍ തന്നെ ഇത്തരം ഇടപാടുകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ പൂര്‍ണമായ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക എന്നത് മാത്രമാണ് ഇത്തരം തട്ടിപ്പുകളില്‍ നിന്നും രക്ഷ നേടുവാനുള്ള ഒരേയൊരു മാര്‍ഗം.

 

ആഭ്യന്തര വകുപ്പ് ഉള്‍പ്പെടെ ഇത്തരം തട്ടിപ്പുകളെക്കുറിച്ചുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിവരുന്നുണ്ട്.

Read more about: rbi
English summary

RBI has issued an important information regarding selling old banknotes and coins; Explained | പഴയ നാണയങ്ങളും കറന്‍സി നോട്ടുകളും വില്‍പ്പന നടത്താറുണ്ടോ? ആര്‍ബിഐയുടെ ഈ പ്രസ്താവന അറിഞ്ഞിരിക്കൂ

RBI has issued an important information regarding selling old banknotes and coins; Explained
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X