സ്ഥിര നിക്ഷേപത്തിലെ പുതിയ നിയമങ്ങള്‍; ഇതറിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടം സംഭവിച്ചേക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കില്‍ സ്ഥിര നിക്ഷേപമുള്ള വ്യക്തികളും സ്ഥിര നിക്ഷേപത്തിനായി തയ്യാറെടുക്കുന്നവരും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട പുതിയൊരു മാറ്റത്തെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്. ഇനി ബാങ്കില്‍ ഒരു സ്ഥിര നിക്ഷേപം ആരംഭിക്കുമ്പോള്‍ അതിന്റെ മെച്യൂരിറ്റി തീയ്യതിയും മറക്കാതെ ഓര്‍ത്തു വയ്‌ക്കേണം.

 

Also Read : 76 രൂപ ദിവസവും മാറ്റി വയ്ക്കാന്‍ തയ്യാറുണ്ടോ? എങ്കില്‍ ഈ എല്‍ഐസി പദ്ധതിയിലൂടെ ഉറപ്പായും നേടാം 10.33 ലക്ഷം!

നിക്ഷേപ കാലയളവ് പൂര്‍ത്തിയാകുമ്പോള്‍

നിക്ഷേപ കാലയളവ് പൂര്‍ത്തിയാകുമ്പോള്‍

മെച്യൂരിറ്റി തീയ്യതി ഓര്‍ത്തു വച്ചാല്‍ മാത്രം പോര, നിക്ഷേപ കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ ഉടനെ തന്നെ ബാങ്കില്‍ നിന്നും ആ നിക്ഷേപ തുക പിന്‍വലിക്കുകയും വേണം. ഇങ്ങനെ ചെയ്തില്ല എങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് നഷ്ടം സംഭവിക്കുവാനുള്ള സാധ്യതയുണ്ട്. അതെങ്ങനെ എന്നാവും ഇപ്പോള്‍ നിങ്ങള്‍ ആലോചിക്കുന്നത്. അതേക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കാം.

Also Read : ഭവന വായ്പാ കുടിശ്ശിക കൈമാറ്റത്തിന് തയ്യാറെടുക്കുകയാണോ? ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിയമം

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിയമം

സ്ഥിര നിക്ഷേപങ്ങളെ സംബന്ധിച്ചുള്ള നിയമങ്ങളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മാറ്റം വരുത്തിയിരിക്കുകയാണ്. കേന്ദ്ര ബാങ്കിന്റെ പുതിയ സ്ഥിര നിക്ഷേപ നിയമങ്ങള്‍ പ്രകാരം മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയായതിന് ശേഷവും ക്ലെയിം ചെയ്യപ്പെടാതിരിക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്ക് മാത്രമേ ലഭിക്കുകയുള്ളു. നേരത്തേ ലഭിച്ചുകൊണ്ടിരുന്ന സ്ഥിര നിക്ഷേപ പലിശ നിരക്ക് നിങ്ങളുടെ നിക്ഷേപത്തിന് തുടര്‍ന്ന് ലഭിക്കുകയില്ല.

Also Read : ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ മാസം 1300 രൂപ നിക്ഷേപിച്ചുകൊണ്ട് നേടാം 13 ലക്ഷം രൂപ!

കുറഞ്ഞ പലിശ നിരക്ക്

കുറഞ്ഞ പലിശ നിരക്ക്

റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരിക്കുന്ന സര്‍ക്കുലര്‍ പ്രകാരം സ്ഥിര നിക്ഷേപത്തിന്റെ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയായതിന് ശേഷം നിക്ഷേപകനാല്‍ തുക ക്ലെയിം ചെയ്യപ്പെടാതെ ബാങ്കില്‍ തന്നെ തുടരുകയാണെങ്കില്‍ സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്ക് അനുസരിച്ചായിരിക്കും മെച്യൂരിറ്റി സ്ഥിര നിക്ഷേപത്തിന് മേല്‍ പലിശ ലഭിക്കുക. സ്ഥിര നിക്ഷേപ പലിശ നിരക്കോ, സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്കോ, ഏതാണോ കുറഞ്ഞ പലിശ നിരക്ക്, ആ നിരക്കിലായിലിരിക്കും മെച്യൂരിറ്റി പൂര്‍ത്തിയായിട്ടും ക്ലെയിം ചെയ്യപ്പെടാത്ത സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കും. ഇത് സാധാരണയായി സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്കായിരിക്കും.

Also Read : കുറഞ്ഞ സമയത്തില്‍ ധനം സമ്പാദിക്കുവാനുള്ള ഏറ്റവും മികച്ച 5 ഹ്രസ്വകാല നിക്ഷേപങ്ങളിതാ

എല്ലാ ബാങ്കുകള്‍ക്കും ബാധകം

എല്ലാ ബാങ്കുകള്‍ക്കും ബാധകം

ആര്‍ബിഐയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം ഈ നിയമം രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും ബാധകമാണ്. വാണിജ്യ ബാങ്കുകള്‍, സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്ക്, പ്രാദേശിക ബാങ്ക്, സംസ്ഥാന കോ ഓപ്പറേറ്റീവ് ബാങ്ക്, ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്ക് തുടങ്ങി എല്ലാ ബാങ്കുകളും കേന്ദ്ര ബാങ്കിന്റെ പുതിയ നിയമം പിന്തുടരണം.

Also Read : ദിവസം 200 രൂപ നിക്ഷേപിക്കുന്നതിലൂടെ 28 ലക്ഷം രൂപ നേടാം; ഈ എല്‍ഐസി പോളിസിയെക്കുറിച്ച് കൂടുതല്‍ അറിയേണ്ടേ!

നേരത്തെ നിലവിലുണ്ടായിരുന്ന നിയമം

നേരത്തെ നിലവിലുണ്ടായിരുന്ന നിയമം

റിസര്‍വ് ബാങ്കിന്റെ നേരത്തെ നിലവിലുണ്ടായിരുന്ന നിയമങ്ങള്‍ പ്രകാരം മെച്യൂരിറ്റിയ്ക്ക് ശേഷവും നിങ്ങളുടെ സ്ഥിര നിക്ഷേപം തിരികെ സ്വീകരിച്ചില്ല എങ്കില്‍ വീണ്ടും അതേ കാലയളവിലേത്ത് ആ തുക സ്ഥിര നിക്ഷേപമായി മാറ്റുകയാണ് ബാങ്കുകള്‍ ചെയ്തിരുന്നത്. എന്നാല്‍ ഇനി മുതല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നര്‍ഥം.

Also Read : ഈ പോസ്റ്റ് ഓഫീസ് പദ്ധതിയില്‍ ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിലൂടെ നേടാം ഉറപ്പുള്ള പ്രതിമാസ വരുമാനം!

സ്ഥിര നിക്ഷേപം

സ്ഥിര നിക്ഷേപം

ഒരു നിശ്ചിത കാലയളവിലേക്ക് നിശ്ചിത തുക ഒറ്റത്തവണ നിക്ഷേപം നടത്തുവാന്‍ സ്ഥിര നിക്ഷേപങ്ങളിലൂടെ സാധിക്കും. ഉറപ്പുള്ള ആദായം ലഭിക്കുന്ന സുരക്ഷിതമായ നിക്ഷേപ മാര്‍ഗമാണിത്. കൂടാതെ ഇവ ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകളെക്കാള്‍ ഉയര്‍ന്ന ആദായം നിക്ഷേപകര്‍ക്ക് നല്‍കുകയും ചെയ്യുന്നു. 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള വിവിധങ്ങളായ നിക്ഷേപ കാലയളവുകളാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉള്ളത്. 5 മുതല്‍ 5.5 ശതമാനം വരെയുള്ള ആദായം ഒരു നിക്ഷേപകന് സ്ഥിര നിക്ഷേപത്തിലൂടെ നേടാം.

Also Read : ഭവന വായ്പാ ഇഎംഐയുണ്ടോ? ചെലവ് ചുരുക്കാന്‍ ഈ വഴികള്‍ അറിഞ്ഞിരിക്കാം

മുതിര്‍ന്ന പൗരന്മാര്‍ക്ക്

മുതിര്‍ന്ന പൗരന്മാര്‍ക്ക്

സ്ഥിര നിക്ഷേപങ്ങള്‍ക്ക് സാധാരണ നിക്ഷേപകരെക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് മിക്ക ബാങ്കുകളും നല്‍കി വരുന്നുണ്ട്. 50 ബേസിസ് പോയിന്റുകള്‍ അധികം പലിശ നിരക്ക് വരെയാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. അതേ സമയം പലിശ നിരക്കുകള്‍ കുറഞ്ഞു വരുന്ന ഈ സാഹചര്യത്തിലും സ്വകാര്യ ബാങ്കുകളും സ്മോള്‍ ഫിനാന്‍സ് ബാങ്കുകളും ആകര്‍ഷകമായ പലിശ നിരക്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

Also Read : വീട്ടില്‍ വെറുതേ ഇരുന്ന് മാസം 5,000 രൂപ നേടാന്‍ താത്പര്യമുണ്ടോ? ഈ പദ്ധതിയില്‍ നിക്ഷേപിക്കൂ!

മുതിര്‍ന്ന പൗരന്മാരുടെ 3 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7.25 ശതമാനം വരെ പലിശ നിരക്കാണ് ഈ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നത്.നിക്ഷേപകന്റെ നികുതി സ്ലാബ് അനുസരിച്ച് സ്ഥിര നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന പലിശ ആദായം നികുതി ബാധ്യതയുള്ളവയാണ്.

Read more about: fixed deposit
English summary

RBI's new FD rule, withdraw your amount from the bank as soon as it get matured, know why | സ്ഥിര നിക്ഷേപത്തിലെ പുതിയ നിയമങ്ങള്‍; ഇതറിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടം സംഭവിച്ചേക്കാം

RBI's new FD rule, withdraw your amount from the bank as soon as it get matured, know why
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X