1 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.50% വരെ പലിശ നല്‍കുന്ന 5 സ്വകാര്യ ബാങ്കുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹ്രസ്വകാലത്തേക്ക് നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നവര്‍ പൊതുവേ വലിയ റിസ്‌ക് എടുക്കാറില്ല. വലിയ നേട്ടമാണ് ലക്ഷ്യമെങ്കില്‍ വിപണി അധിഷ്ഠിത നിക്ഷേപ മാര്‍ഗങ്ങള്‍ പലതുണ്ട്. എന്നാല്‍ ഇവയില്‍ അപകടസാധ്യതയും കൂടുതലാണ്. അതുകൊണ്ട് ബാങ്കില്‍ സ്ഥിര നിക്ഷേപമായി പണമിടുകയാണ് ഒരു വലിയ ശതമാനം ആളുകളും ചെയ്യുന്നത്.

 

സ്ഥിര നിക്ഷേപങ്ങള്‍ അഥവാ ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍ക്ക് പലിശ കുറവെന്നതാണ് പുതിയ കാലത്തെ പ്രധാന നിരാശ. ഓഗസ്റ്റിലെ ധനനയ യോഗത്തില്‍ റീപോ, റിവേഴ്‌സ് റീപോ നിരക്കുകള്‍ റിസര്‍വ് ബാങ്ക് പുതുക്കിയിരുന്നില്ല. ഇക്കാരണത്താല്‍ ബാങ്കുകള്‍ നല്‍കുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് താഴ്ന്ന നിലയില്‍ തുടരുകയാണ്.

നിക്ഷേപ മാർഗങ്ങൾ

പറഞ്ഞുവരുമ്പോള്‍, സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നവര്‍ ഹ്രസ്വകാലത്തേക്ക് പൈസയിടുന്നതാണ് ബുദ്ധി. കാരണം കോവിഡിന് ശേഷം സമ്പദ്ഘടന ഉണരുകയാണ്; വിപണി കുതിക്കുന്നു, ഒപ്പം പണപ്പെരുപ്പവും. വരുംഭാവിയില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ പുതുക്കാന്‍ സാധ്യതയേറെയുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇപ്പോഴത്തെ പലിശ നിരക്കില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തിയാല്‍ കാര്യമായ നേട്ടം ലഭിച്ചെന്ന് വരില്ല.

5 സ്വകാര്യമേഖലാ ബാങ്കുകൾ

ഒന്നോ രണ്ടോ വര്‍ഷത്തേക്ക് മാത്രം സ്ഥിര നിക്ഷേപം നടത്തുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും അഭികാമ്യം. ഈ അവസരത്തില്‍ ഒരു വര്‍ഷം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് (2 കോടി രൂപയ്ക്ക് താഴെ) 6.50 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന അഞ്ച് സ്വകാര്യമേഖലാ ബാങ്കുകളെ ചുവടെ പരിചയപ്പെടാം.

1. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

1. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് ഉറപ്പുവരുത്തുന്ന സ്വകാര്യ ബാങ്കുകളില്‍ ഒന്നാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്. ഒരു വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6 ശതമാനം പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഇനി നിക്ഷേപകന്‍ മുതിര്‍ന്ന പൗരനാണെങ്കില്‍ 6.50 ശതമാനം പലിശ നിരക്കും കിട്ടും. 2021 ജൂലായ് 23 മുതല്‍ പ്രാബല്യത്തിലുള്ള ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ പലിശ നിരക്കുകള്‍ ചുവടെ കാണാം.

കാലാവധികൾ
 • 7 മുതല്‍ 14 ദിവസം - 2.5 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 3 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)
 • 15 മുതല്‍ 30 ദിവസം - 2.75 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 3.25 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)
 • 31 മുതല്‍ 45 ദിവസം - 3 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 3.5 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)
 • 46 മുതല്‍ 60 ദിവസം - 3.25 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 3.75 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)
 • 61 മുതല്‍ 90 ദിവസം - 3.4 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 3.9 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)
 • 91 മുതല്‍ 120 ദിവസം - 3.75 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 4.25 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)
1 വർഷം കൊണ്ട് കിട്ടുക
 • 121 മുതല്‍ 180 ദിവസം - 4.25 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 4.75 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)
 • 181 മുതല്‍ 210 ദിവസം - 4.6 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 5.1 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)
 • 211 മുതല്‍ 269 ദിവസം - 4.75 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 5.25 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)
 • 270 ദിവസം മുതല്‍ 354 ദിവസം - 5.5 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 6 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)
 • 355 മുതല്‍ 364 ദിവസം - 5.5 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 6 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)
 • 1 മുതല്‍ ഒന്നരവര്‍ഷം - 6 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 6.5 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)

Also Read: 2,100 രൂപ നിക്ഷേപത്തില്‍ നേടാം 1 ലക്ഷം രൂപ വീതം പ്രതിമാസ പെന്‍ഷന്‍; എസ്‌ഐപി നിക്ഷേപം ഇങ്ങനെ

2. ആര്‍ബിഎല്‍ ബാങ്ക്

2. ആര്‍ബിഎല്‍ ബാങ്ക്

മൂന്നു കോടി രൂപയ്ക്ക് താഴെയുള്ള ഡൊമസ്റ്റിക്, എന്‍ആര്‍ഓ, എന്‍ആര്‍ഇ, ഫ്‌ളെക്‌സി ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍ക്ക് ആര്‍ബിഎല്‍ ബാങ്ക് നല്‍കുന്ന പലിശ നിരക്കുകള്‍ ചുവടെ കാണാം. 2021 സെപ്തംബര്‍ 1 മുതല്‍ ഈ നിരക്കുകള്‍ പ്രാബല്യത്തിലുണ്ട്.

 • 7 മുതല്‍ 14 ദിവസം - 3.25 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 3.75 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)
 • 15 മുതല്‍ 45 ദിവസം - 3.75 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 4.25 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)
 • 46 മുതല്‍ 90 ദിവസം - 4 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 4.50 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)
 • 91 മുതല്‍ 180 ദിവസം - 4.50 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 5 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)
 • 181 മുതല്‍ 240 ദിവസം - 5 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 5.50 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)
 • 241 മുതല്‍ 364 ദിവസം - 5.25 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 5.75 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)
 • 12 മുതല്‍ 24 മാസം - 6 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 6.50 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)
3. യെസ് ബാങ്ക്

3. യെസ് ബാങ്ക്

രണ്ടു കോടി രൂപയ്ക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് (ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍ക്ക്) യെസ് ബാങ്ക് നല്‍കുന്ന പലിശ നിരക്കുകള്‍ ചുവടെ കാണാം. 2021 ഓഗസ്റ്റ് 5 മുതല്‍ ഈ നിരക്കുകള്‍ പ്രാബല്യത്തിലുണ്ട്.

 • 7 മുതല്‍ 14 ദിവസം - 3.25 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 3.75 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)
 • 15 മുതല്‍ 45 ദിവസം - 3.50 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 4 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)
 • 46 മുതല്‍ 90 ദിവസം - 4 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 4.50 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)
 • 3 മുതല്‍ 6 മാസം - 4.50 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 5 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)
 • 6 മുതല്‍ 9 മാസം - 5 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 5.50 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)
 • 9 മുതല്‍ 1 വര്‍ഷം - 5.25 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 5.75 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)
4. ഡിസിബി ബാങ്ക്

4. ഡിസിബി ബാങ്ക്

സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഡിസിബി ബാങ്ക് നല്‍കുന്ന പലിശ നിരക്കുകള്‍ ചുവടെ കാണാം. 2021 ഓഗസ്റ്റ് 17 മുതല്‍ ഈ നിരക്കുകള്‍ പ്രാബല്യത്തിലുണ്ട്.

 • 7 മുതല്‍ 14 ദിവസം - 4.35 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 4.85 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)
 • 15 മുതല്‍ 45 ദിവസം - 4.35 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 4.85 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)
 • 46 മുതല്‍ 90 ദിവസം - 4.35 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 4.85 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)
 • 91 മുതല്‍ 6 മാസം - 5.05 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 5.55 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)
 • 6 മുതല്‍ 12 മാസം - 5.45 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 5.95 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)
 • 12 മാസം - 5.55 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 6.05 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)

Also Read: ലക്ഷാധിപതിയായി മാറാന്‍ ഈ പോസ്റ്റ് ഓഫീസ് പദ്ധതികളില്‍ നിക്ഷേപിക്കാം!

5. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്

5. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്

രണ്ടു കോടി രൂപയ്ക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് (ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍ക്ക്) ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് നല്‍കുന്ന പലിശ നിരക്കുകള്‍ ചുവടെ കാണാം. 2021 സെപ്തംബര്‍ 15 മുതല്‍ ഈ നിരക്കുകള്‍ പ്രാബല്യത്തിലുണ്ട്.

 • 7 മുതല്‍ 14 ദിവസം - 2.50 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 3 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)
 • 15 മുതല്‍ 29 ദിവസം - 2.50 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 3 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)
 • 30 മുതല്‍ 45 ദിവസം - 2.75 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 3.25 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)
 • 46 മുതല്‍ 90 ദിവസം - 2.75 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 3.25 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)
 • 91 മുതല്‍ 180 ദിവസം - 3.25 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 3.75 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)
 • 181 ദിവസം മുതല്‍ 1 വര്‍ഷം - 4.50 ശതമാനം (സാധാരണ പൗരന്മാര്‍ക്ക്) | 5 ശതമാനം (മുതിര്‍ന്ന പൗരന്മാര്‍ക്ക്)

Read more about: smart investment interest banks
English summary

RBL Bank, Yes Bank And More; 5 Private Banks Offer Up To 6.50 Per Cent Interest Rate On 1-Year Fixed Deposits

RBL Bank, Yes Bank And More; 5 Private Banks Offer Up To 6.50 Per Cent Interest Rate On 1-Year Fixed Deposits. Read in Malayalam.
Story first published: Thursday, October 7, 2021, 18:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X