വായ്പ നോക്കുകയാണോ; ശമ്പള അക്കൗണ്ട് എസ്ബിഐയിൽ ആണെങ്കിൽ ഉടൻ 35 ലക്ഷം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കിൽ നിന്നൊരു വായ്പ കിട്ടാൻ എന്തൊരു പാടാണെന്നാണ് പലരുടെയും മനസിലുള്ളത്.. ബാങ്കിൽ കയറിയിറങ്ങി വായ്പ സംഘടിപ്പിച്ചാലും അത് കൈയ്യിൽ കിട്ടാൻ ജാമ്യക്കാരനെ കണ്ടെത്തുക എന്നതും വായ്പ വേണ്ടവന്റെ ജോലിയാണ്. എന്നാൽ പെട്ടന്നുള്ളൊരു ആവശ്യത്തിന് ഇത്തരത്തിൽ സമയം കളയാൻ ആർക്കാണ് സാധിക്കുക. അത്യാവശ്യ കാര്യങ്ങൾക്ക് സുഹൃത്തുക്കൾ പരസ്പരം സഹായിക്കും. അവർക്കും താങ്ങാൻ പറ്റാവുന്നതിലും അപ്പുറത്താണെങ്കിൽ വ്യക്തി​ഗത വായ്പകളാണ് തിരഞ്ഞെടുക്കുക. ആവശ്യങ്ങൾക്ക് പെട്ടന്ന് ലഭിക്കുന്നമെന്നതാണ് ഇതിന്റെ ഒരു ​ഗുണം.

 

 വ്യക്തിഗത വായ്പ

പല ബാങ്കുകളും വ്യക്തിഗത വായ്പ മാസ ശമ്പളും ക്രെഡിറ്റ് സ്‌കോറും അടിസ്ഥാനപ്പെടുത്തിയാണ് വ്യക്തി​ഗത വായ്പ അനുവദിക്കുന്നത്. ഭവന, വാഹന, വിദ്യാഭ്യാസ വായ്പകൾ പോലെ പ്രത്യേകം ആവശ്യം നിശ്ചയിട്ടില്ലാത്തതിനാൽ എന്ത് ആവശ്യത്തിനും ഉപയോ​ഗിക്കാമെന്നതും വ്യക്തിഗത വായ്പകളുടെ ​ഗുണമാണ്. വീടിന്റെ അറ്റകുറ്റപണിക്കോ, മക്കളുടെ വിവാഹത്തിനോ വിദ്യാഭ്യാസ ചെലവുകള്‍ക്കോ, ആരോഗ്യ ചെലവുകള്‍ക്കോ, യാത്ര ആവശ്യങ്ങള്‍ക്കോ അങ്ങനെ നിങ്ങളുടെ ഇഷ്ട പ്രകാരം വ്യക്തി​ഗത വായ്പ ചെലവാക്കാം.

Also Read: കയ്യിലെ കാശ് കടം ‌കൊടുത്താലും പ്രശ്നമോ? പിഴ പിന്നാലെയുണ്ട്; പണം കൊടുക്കും മുൻപ് അറിയേണ്ടതെല്ലാം

35 ലക്ഷം വരെ വായ്പ

വിവാഹം, പെട്ടന്നുണ്ടാകുന്ന മറ്റ് അത്യാവശ്യങ്ങൾ എന്നിവയ്ക്ക് വ്യക്തി​ഗത വായ്പകളെ ആശ്രയിക്കാവുന്നവരെ ബാങ്കിലേക്കുള്ള പോക്കും പേപ്പറുകൾ ശരിയാക്കലുമാണ് ബുദ്ധിമുട്ടിപ്പിക്കുന്നത്. ഇന്ന് ഡിജിറ്റൽ കാലത്ത് പേപ്പറും അപേക്ഷയുമായി വായ്പയ്ക്ക് കാത്തിരിക്കേണ്ട ആവശ്യമില്ല. ആപ്പിലൂടെ 35 ലക്ഷം വരെ വായ്പ നൽകുന്ന സ്കീമാണ് രാജ്യത്തെ പ്രധാന ബാങ്കായ എസ്ബിഐ അവതരിപ്പിച്ചിട്ടുള്ളത്. ബാങ്കിൽ അക്കൗണ്ടുള്ളവർക്ക് ഞൊടിയിടയിൽ വായ്പയാണ് ബാങ്ക് വാ​ഗ്ദാനം ചെയ്യുന്നത്.

Also Read: മൂന്ന് വർഷം കാത്തിരിക്കൂ; 10,000 നിക്ഷേപിച്ച് 5 ലക്ഷമാക്കാൻ സഹായിക്കുന്ന മ്യൂച്വൽ ഫണ്ടിതാ

റിയൽ ടൈം എക്സ്പ്രസ് ക്രെഡിറ്റ്

റിയൽ ടൈം എക്സ്പ്രസ് ക്രെഡിറ്റ്

ഇത്തരത്തില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ വായ്പാ
പദ്ധതിയാണ് റിയൽ ടൈം എക്സ്പ്രസ് ക്രെഡിറ്റ് (ആർടിഎക്സ്‍സി). മികച്ച ക്രെഡിറ്റ് സ്കോറും സ്ഥിര വരുമാനവുമുള്ളവർക്ക് വ്യക്തി​ഗത വായ്പകൾ എളുപ്പത്തിൽ ലഭിക്കും. ഇത്തരത്തിൽ ലഭിക്കുന്ന വ്യക്തി​ഗത വായ്പകൾക്ക് ഉയർന്ന പലിശ നൽകേണ്ടി വരും. എന്നാൽ ചുരുങ്ങിയ പലിശ നിരക്ക് വാ​ഗ്​ദാനം ചെയ്യുന്നതാണ് റിയൽ ടൈം എക്സ്പ്രസ് ക്രെഡിറ്റിന്റെ ഒരു പ്രത്യേകത.

Also Read:മുടങ്ങിയാൽ കുടുങ്ങും; വായ്പയ്ക്ക് ജാമ്യക്കാരാകുന്നവർ ശ്രദ്ധിക്കൂ

കടലാസ് രഹിതം

കടലാസ് രഹിതം

എസ്ബിഐയിൽ ശമ്പള അക്കൗണ്ടുള്ളവർക്കാണ് ബാങ്ക് ഇത്തരത്തിൽ വേ​ഗത്തിലുള്ള വായ്പ സൗകര്യം ഒരുക്കിയത്. എസ്ബിഐയില്‍ സാലറി അക്കൗണ്ടുള്ള ഉപഭോക്താക്കള്‍ക്ക് 35 ലക്ഷം വരെ വായ്പ റിയൽ ടൈം എക്സ്പ്രസ് ക്രെഡിറ്റ് വാ​ഗ്ദാനം ചെയ്യുന്നു. കടലാസ് രഹിതമായിട്ടാണ് റിയൽ ടെെം എക്സപ്രസ് ക്രെ‍ഡിറ്റ് അനുവദിക്കുക. എസ്ബിഐയുടെ ആപ്പായ യോനോ വഴിയാണ് ഇടപാട്. പൂര്‍ണമായും ഡിജിറ്റലായി നടക്കുന്ന നടപടി ക്രമങ്ങൾ പൂർത്തിയായാൽ ഉപഭോക്താക്കൾക്ക് ആപ്പ് വഴി വായ്പ അനുവദിക്കും. പൂർണമായും ഡിജിറ്റലാകുന്നതോടെ വ്യക്തി​ഗത വായ്പയ്ക്ക് ബ്രാഞ്ചിനെ ആശ്രയിക്കേണ്ട ആവശ്യമില്ല. എട്ട് നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ റിയല്‍ ടൈം എക്‌സ്പ്രസ് ക്രെഡിറ്റ് വഴി ശമ്പള അക്കൗണ്ടുകാർക്ക് വായ്പ ലഭിക്കും. യോഗ്യത, ക്രെഡിറ്റ് സ്‌കോര്‍ പരിശോധന, മറ്റു പരിശോധനകൾ എന്നിവ ഡിജിറ്റലായി യോനോ ആപ്പ് വഴിയാണ് നടത്തേണ്ടത്.

യോ​ഗ്യത ആർക്കൊക്കെ

യോ​ഗ്യത ആർക്കൊക്കെ

ശമ്പള അക്കൗണ്ടുള്ള മുഴുവൻ പേർക്കും റിയല്‍ ടൈം എക്‌സ്പ്രസ് ക്രെഡിറ്റിന് യോ​ഗ്യതയില്ല എന്ന് നിക്ഷേപകർ അറിയേണ്ടതുണ്ട്. ഇതിനായി എസ്ബിഐ ചില യോ​ഗ്യതാ മാനദണ്ഡങ്ങൾ വെച്ചിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, പ്രതിരോധ മേഖലയിലെ ജീവനക്കാര്‍ക്കുമാണ് എസ്ബിഐ റിയല്‍ ടൈം എക്‌സ്പ്രസ് ക്രെഡിറ്റിന് അർഹതയുള്ളത്. ഇത്തരത്തിൽ വായ്പ എടുക്കുന്നവർക്ക് കുറഞ്ഞ പലിശ നിരക്കാണ് എസ്ബിഐ വാ​ഗ്ദാനം ചെയ്യുന്നത്.

Read more about: sbi personal loan loan
English summary

Real Time Express Credit; Sbi Providing Quick Loan To Salaried Account Holders Up To 35 Lakh

Real Time Express Credit; Sbi Providing Quick Loan To Salaried Account Holders Up To 35 Lakh
Story first published: Wednesday, May 25, 2022, 16:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X