ഓരോ ജ്വല്ലറിയിലും സ്വര്‍ണ വില വ്യത്യസ്തമാണോ? എന്താണതിന്റെ കാരണം? അറിയാം!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണത്തിനോട് മലയാളിക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. ഒരു മലയാളിയുടെ ജീവിതത്തിലെ എല്ലാ സവിശേഷ ദിവസങ്ങളിലും സ്വര്‍ണവും കൂട്ടിനുണ്ടാകും. വാങ്ങിക്കാനൊന്നുമല്ലെങ്കിലും ഓരോ ദിവസവും രാവിലെ സ്വര്‍ണ വില എത്രയാണ് എന്ന് നോക്കുന്നതും നമ്മളില്‍ പലരുടേയും ശീലത്തിന്റെ ഭാഗമാണ്. സ്വര്‍ണത്തില്‍ നിക്ഷേപിക്കുവാന്‍ തയ്യാറെടുക്കുന്നവര്‍, അത് ജ്വല്ലറികളില്‍ നിന്ന് ആഭരണങ്ങള്‍ വാങ്ങിക്കുന്നവര്‍ ആയാലും, ഇനി സ്വര്‍ണ നാണയങ്ങളോ സ്വര്‍ണക്കട്ടിക്കളോ വാങ്ങിക്കുന്നവര്‍ ആയാലും അവ വാങ്ങിക്കുന്നതിന് മുമ്പ് തങ്ങളുടെ കൈയ്യിലുള്ള പണത്തിന് എത്ര അളവ് സ്വര്‍ണം ലഭിക്കും എന്നതിനെപ്പറ്റി ഒരേകദേശ ധാരണ ഉണ്ടാക്കേണ്ടത് ആവശ്യമാണ്.

 

 മുടക്കുന്ന തുകയ്ക്ക് തുല്യമായ മൂല്യത്തിലുള്ള സ്വര്‍ണം

മുടക്കുന്ന തുകയ്ക്ക് തുല്യമായ മൂല്യത്തിലുള്ള സ്വര്‍ണം

നിങ്ങള്‍ എത്ര രൂപയ്ക്ക് സ്വര്‍ണം വാങ്ങിക്കുന്നു എന്നതല്ല, നിങ്ങള്‍ മുടക്കുന്ന തുകയ്ക്ക് തുല്യമായ മൂല്യത്തിലുള്ള സ്വര്‍ണം നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. അതായത് നിങ്ങള്‍ വാങ്ങിയ്ക്കുന്നത് ഒരു പവന്‍ സ്വര്‍ണമാണെങ്കില്‍ പോലും ഇക്കാര്യം ശ്രദ്ധിക്കണം എന്നര്‍ഥം. ഒരു പവര്‍ സ്വര്‍ണത്തിന്റെ വില പത്രത്തില്‍ നോക്കി മനസ്സിലാക്കി ജ്വല്ലറിയില്‍ പോയാലും നിങ്ങള്‍ വാങ്ങിക്കുന്ന സ്വര്‍ണാഭരണത്തിന്റെ വില അതില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കാം. ഒപ്പം ഒരേ അളവ് സ്വര്‍ണാഭരണത്തിന്റെ വില പല ജ്വല്ലറികളിലും വ്യത്യാസപ്പെട്ടേക്കാം.

സ്വര്‍ണാഭരണ വില

സ്വര്‍ണാഭരണ വില

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ഓരോ ദിവസത്തെയും സ്വര്‍ണ വില നിശ്ചയിക്കപ്പെടുന്നത്. നിങ്ങള്‍ ഏത് ജ്വല്ലറിയില്‍ നിന്നാണ് സ്വര്‍ണം വാങ്ങിക്കുന്നത് എന്നതിനെ അനുസരിച്ചും വിലയില്‍ മാറ്റങ്ങള്‍ ഉണ്ടാകും. സ്വര്‍ണത്തിന്റെ വില, അതിന്റെ ശുദ്ധത, സ്വര്‍ണത്തിന്റെ തൂക്കം, ചാര്‍ജ്, ജിഎസ്ടി തുക എന്നിവ ചേര്‍ന്നാണ് ഓരോ ജ്വല്ലറികളിലും സ്വര്‍ണാഭരണങ്ങളുടെ വില നിശ്ചയിക്കുന്നത്.

സ്വര്‍ണാഭരണ വിലയിലെ ഏറ്റക്കുറച്ചിലുകള്‍

സ്വര്‍ണാഭരണ വിലയിലെ ഏറ്റക്കുറച്ചിലുകള്‍

അതിനൊപ്പം ആഭരണത്തിന്റെ പ്രത്യേകതകളായ അതിന്റെ ഡിസൈന്‍, ഫിനിഷിംഗ്, മറ്റ് കൊത്തുപണികള്‍, കല്ലുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് തുടങ്ങിയ ഘടകങ്ങളും സ്വര്‍ണാഭരണ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകുന്നു. കല്ല്, അരക്ക് തുടങ്ങിയവയുടെ ഭാരത്തിന്റെ ഒരു വിഹിതമെങ്കിലും യഥാര്‍ത്ഥ ഭാരമായി കൂട്ടി അതുകൂടെ ചേര്‍ത്ത് ചില ജ്വല്ലറികളെങ്കിലും വിലയിടാറുണ്ട്. ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം അത് നഷ്ടമാണ്. ഈ നഷ്ട സാധ്യത ഒഴിവാക്കുവാന്‍ ശ്രദ്ധിക്കേണ്ടത് വിശ്വാസ്യത ഉറപ്പുള്ള ജ്വല്ലറികളില്‍ നിന്നും മാത്രം സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കുക എന്നതാണ്.

വില കണക്കാക്കുന്നത് എങ്ങനെ?

വില കണക്കാക്കുന്നത് എങ്ങനെ?

നിര്‍മ്മാണ നിരക്ക് (അതാത് ദിവസത്തെ ആഭരണ വിലയുടെ 10 ശതമാനം മുതല്‍ 35 ശതമാനം വരെയാണ് സാധാരണഗതിയില്‍ ജ്വല്ലറികള്‍ ഈടാക്കുന്നത്), ആകെ നല്‍കേണ്ട നികുതി തുക (സ്വര്‍ണ വിലയുടെ ഏകദേശ നിര്‍മ്മാണ നിരക്കിന്റെ 10% ഉയര്‍ന്ന തുക), ഒപ്പം 3 ശതമാനം ജിഎസ്ടിയും കണക്കാക്കിയാണ് ഒരു ജ്വല്ലറിയില്‍ സ്വര്‍ണാഭരണത്തിന്റെ വില കണക്കാക്കുന്നത്. ജ്വല്ലറിയിലേക്ക് ഇറങ്ങും മുമ്പ് ഓണ്‍ലൈന്‍ അതാത് ദിവസത്തെ സ്വര്‍ണ വില കണ്ടെത്തിയാല്‍ കൈയ്യിലെ പണത്തിന് എത്രത്തോളം സ്വര്‍ണം വാങ്ങിക്കുവാന്‍ സാധിക്കുമെന്ന് ഏകദേശം കണക്കാക്കാം. ഒപ്പം സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കുമ്പോള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് മുദ്രയോ, 22 കാരറ്റ് മുദ്രയോ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും പരിശോധിക്കണം.

Read more about: gold
English summary

Reason Why The Gold Rate Is Varying From jewellery Shop, Know in Detail |ഓരോ ജ്വല്ലറിയിലും സ്വര്‍ണ വില വ്യത്യസ്തമാണോ? എന്താണതിന്റെ കാരണം? അറിയാം!

Reason Why The Gold Rate Is Varying From jewellery Shop, Know in Detail
Story first published: Saturday, May 22, 2021, 11:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X