കോവിഡില്‍ ഉലഞ്ഞ് ഇന്‍ഷുറന്‍സ് മേഖലയും ; നല്‍കിത്തീര്‍ക്കാന്‍ ബാക്കിയുള്ളത് 7,000 കോടിയിലേറെ!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ എല്ലാ മേഖലകളിലും കോവിഡ് വ്യാപനം മൂലമുണ്ടാകുന്ന പ്രതിസന്ധികള്‍ വര്‍ധിക്കുകയാണ് ഇന്‍ഷുറന്‍സ് മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ക്ലെയിമുകളുടെ എണ്ണത്തില്‍ വലിയ ശതമാനം വര്‍ധനവ് ഉണ്ടാകുമ്പോഴും അവ കൃത്യമായി തീര്‍പ്പാക്കുവാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.

 

കോവിഡില്‍ ഉലഞ്ഞ് ഇന്‍ഷുറന്‍സ് മേഖലയും ; നല്‍കിത്തീര്‍ക്കാന്‍ ബാക്കിയുള്ളത് 7,000 കോടിയിലേറെ !

കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ആകെ 15,700 കോടി രൂപയുടെ ക്ലെയിമാണ് രാജ്യത്തെ വിവിധ ഇന്‍ഷുറന്‍സ് കമ്പനികളിലായി സ്വീകരിക്കപ്പെട്ടിരിക്കുന്നത്. ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതില്‍ 9,000 കോടി രൂപയുടെ ക്ലെയിമുകള്‍ മാത്രമാണ് തീര്‍പ്പാക്കിയിട്ടുള്ളത്. 6700 കോടി രൂപ ഇനിയും തീര്‍പ്പാക്കാന്‍ ബാക്കിനില്‍ക്കുകയാണ്. അതായത് ആകെ സ്വീകരിക്കപ്പെട്ട ക്ലെയിമുകളുടെ 57 ശതമാനം മാത്രമാണ് ഇതുവരെ തീര്‍പ്പാക്കിയിട്ടുള്ളത് എന്നര്‍ഥം. നല്‍കാനുള്ള ക്ലെയിമുകളില്‍ വ്യക്തികള്‍ക്കുള്ളതിന് പുറമേ ആശുപത്രികള്‍ക്കുള്ളവയും ഉള്‍പ്പെടുന്നു.

കഴിഞ്ഞ മാര്‍ച്ച് മാസത്തിലെ കണക്കുകളനുസരിച്ച് ആകെ 6660 കോടി രൂപയുടെ പോളിസി ക്ലെയിമുകളായിരുന്നു തീര്‍പ്പാക്കാനുണ്ടായിരുന്നത്. 9.17 ലക്ഷമായിരുന്നു മാര്‍ച്ചിലെ കോവിഡ് ക്ലെയിമുകളുടെ എണ്ണം. ഏപ്രില്‍ മാസമായപ്പോഴേക്കും കോവിഡ് പോളിസി ക്ലെയിമുകളുടെ എണ്ണം 22 ശതമാനം വര്‍ധിച്ച് 11.18 ലക്ഷമായി ഉയര്‍ന്നു.

നിരവധി പ്രയാസങ്ങളാണ് കോവിഡ് പോളിസികളുടെ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതില്‍ ഇന്‍ഷുറന്‍സ് കമ്പനികളും അതേ സമയം, ചികിത്സയ്ക്ക് ചിലവായ തുക നേടിയെടുക്കുന്നതില്‍ പോളിസി ഉടമയും അനുഭവിക്കുന്നത്. കോവിഡ് ചികിത്സയ്ക്ക് ചിലവായ മുഴുവന്‍ തുകയും ഇന്‍ഷുറന്‍സ് കമ്പനികള്‍ അനുവദിച്ചു നല്‍കുന്നില്ല എന്ന പരാതിയും വ്യാപകമാണ്. മിക്കപ്പോഴും പോളിസി ഉടമ സമര്‍പ്പിക്കുന്ന ബില്‍ തുകയുടെ പുതിയോളം മാത്രമാണ് കമ്പനികള്‍ കോവിഡ് ചികിത്സയുടെ കാര്യത്തില്‍ അനുവദിച്ചു നല്‍കുന്നത്. ഒപ്പം ക്യാഷ്‌ലെസ് ക്ലെയിമുകള്‍ എളുപ്പത്തില്‍ അനുവദിച്ചു നല്‍കുകയും ചെയ്യുന്നില്ല. ക്യാഷ്‌ലെസ് രീതിയില്‍ ഇന്‍ഷുറന്‍സ് ഉള്ള രോഗികളെ ആശുപത്രികളില്‍ കിടത്തി ചികിത്സിക്കുന്നതായി ആശുപത്രികളും താത്പര്യം കാണിക്കുന്നില്ല എന്നതാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍.

കോവിഡ് 19 രോഗ ചികിത്സയ്ക്കായുള്ള പോളിസികളില്‍ പ്രധാന ആശയക്കുഴപ്പമുണ്ടാകുന്നത് പോളിസിക്ക് കീഴില്‍ പരിരക്ഷ നല്‍കാത്ത ചിലവുകള്‍ കൂടി ഇതിനൊപ്പം വരുന്നു എന്നുള്ളതാണ്. ഇന്‍ഷുറന്‍സ് കവറേജ് ലഭ്യമല്ലാത്ത പിപിഇ കിറ്റ് പോലുള്ള ഉത്പ്പന്നങ്ങള്‍ക്ക് പോളിസി ക്ലെയിമില്‍ കമ്പനികള്‍ പരിഗണിക്കുകയില്ല. മിക്ക ആശുപത്രികളും കോവിഡ് ചികിത്സയ്ക്ക് ഉയര്‍ന്ന തുക ഈടാക്കുന്നതും ചികിത്സാ ചിലവ് ഉയരുവാന്‍ കാരണമാകുന്നു. എന്നാല്‍ ഇത്രയും തുക അനുവദിച്ചു നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളും തയ്യാറാകുന്നില്ല.

Read more about: insurance
English summary

Recent Pandemic Affected The Insurance Sector, More than Rs 7,000 crore left to be paid |കോവിഡില്‍ ഉലഞ്ഞ് ഇന്‍ഷുറന്‍സ് മേഖലയും ; നല്‍കിത്തീര്‍ക്കാന്‍ ബാക്കിയുള്ളത് 7,000 കോടിയിലേറെ !

Recent Pandemic Affected The Insurance Sector, More than Rs 7,000 crore left to be paid
Story first published: Friday, May 7, 2021, 13:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X