ഡെബിറ്റ്- ക്രെഡിറ്റ് കാർഡ് ചട്ടങ്ങൾ പരിഷ്കരിച്ച് ആർബിഐ: ഉപയോക്താക്കൾക്ക് പരിധി നിർണ്ണയിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ബാങ്ക് തട്ടിപ്പുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ അടുത്തിടെയാണ് കാർഡ് ദുരുപയോഗവും അടുത്തിടെയാണ് അ തട്ടിപ്പും തടയുന്നതിനായി റിസർവ് ബാങ്ക് പുതിയ മാനദണ്ഡങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്. എല്ലാ പുതിയ ഡെബിറ്റ്- ക്രെഡിറ്റ് കാർഡുകളും ഒക്ടോബർ മുതൽ എടിഎമ്മുകളും പിഒഎസ് ടെർമിനലുകളിലും ആഭ്യന്തര ഇടപാടുകൾ നടത്താൻ മാത്രമേ കഴിയൂ. ഓൺലൈൻ ഇടപാടുകൾക്ക് കാർഡ് ഉപയോഗിക്കേണ്ടതായി വന്നാൽ കാർഡ് ഉടമകൾ ബാങ്കിനെ സമീപിക്കേണ്ടതുണ്ട്. ഒക്ടോബർ ഒന്ന് മുതലാണ് ഈ പരിഷ്കാരങ്ങൾ നിലവിൽ വന്നിട്ടുള്ളത്.

 

പകുതി വിലയ്ക്ക് ടിവി ,മൊബൈൽ, വമ്പൻ കിഴിവിൽ വസ്ത്രങ്ങളും; ആമസോൺ ഫെസ്റ്റീവ് വിൽപന ഉടൻ

 പരിധി നിശ്ചയിക്കും

പരിധി നിശ്ചയിക്കും

ഇപ്പോൾ മുതൽ എല്ലാ ഡെബിറ്റ് കാർഡ്- ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്കും ഇടപാട് പരിധി സജ്ജീകരിക്കാൻ സാധിക്കും. ഇതിന് പുറമേ കാർഡ് ഉടമകൾക്ക് അവരുടെ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകൾ അന്താരാഷ്ട്ര ഇടപാടുകൾക്കും കോൺടാക്ട്ലെസ് ഇടപാടുകളിൽ ഉൾപ്പെടുത്താനും ഒഴിവാക്കാനുള്ള സംവിധാനവും നിലവിലുണ്ട്.

ബാങ്കുകൾക്ക് നിർദേശം

ബാങ്കുകൾക്ക് നിർദേശം

ഇന്ത്യയിലോ വിദേശത്തോ അല്ലെങ്കിൽ കോണ്ടാക്ട്ലെസ് ഇടപാടുകൾക്ക് ഒരിക്കലും ഉപയോഗിക്കാത്ത ഡെബിറ്റ്- ക്രെഡിറ്റ് കാർഡുകൾക്കുള്ള ഓൺലൈൻ പേയ്മെന്റുകൾ നിഷ്ക്രിയമാക്കാൻ ബാങ്കുകളോടും കാർഡുകൾ അനുവദിക്കുന്ന കമ്പനികളോടും നിർദേശിച്ചിട്ടുണ്ട്. ആഭ്യന്തര കാർഡ് ഇടപാടുകൾ എടിഎമ്മുകളിലും പിഒഎസ് മെഷീനുകളിലും മാത്രമേ അനുവദിക്കാവൂ എന്നും ബാങ്കുകളോട് നിർദേശിച്ചിട്ടുണ്ട്. കാർഡ് അനുവദിക്കുമ്പോഴോ വീണ്ടും അനുവദിക്കുമ്പോഴോ ഇക്കാര്യം ശ്രദ്ധിക്കാനാണ് നിർദേശിച്ചിട്ടുള്ളത്.

കോണ്ടാക്ട്ലെസ് ഇടപാട്

കോണ്ടാക്ട്ലെസ് ഇടപാട്

രാജ്യാന്തര ഇടപാടുകൾക്ക്, കാർഡുകൾ നിലവില്ലാത്ത ഇടപാടുകൾ, കോണ്ടാക്ട് ലെസ് ഇടപാടുകൾ എന്നിവയ്ക്ക് ഉപയോക്താക്കൾ തങ്ങളുടെ കാർഡുകളിൽ പ്രത്യേകം സർവീസുകൾ ഉൾപ്പെടുത്തണം. ഉപയോക്താക്കൾക്ക് 24x7 എന്ന ക്രമത്തിൽ മൊബൈൽ ആപ്പുകൾ, എടിഎം, ഇന്ററാക്ടീവ് വോയ്സ് റെസ്പോൺസ് എന്നിവ വഴി സ്വിച്ച് ഓഫ്/ സ്വിച്ച് ഓൺ ചെയ്യാനുള്ള സൌകര്യം ഉണ്ടായിരിക്കും. നിരവധി ബാങ്കുകൾ അടുത്ത കാലത്തായി നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. കാർഡ് ഉപയോക്താക്കൾ കാർഡ് ഇർസേർട്ട് ചെയ്യുകയോ സ്വൈയ്പ് ചെയ്യുകയോ ചെയ്യാതെ പണമിടപാട് നടത്താൻ ഇതുവഴി സാധിക്കുന്നു. ഇതാണ് കോണ്ടാക്ട്ലെസ് കാർഡുകൾ. ഉപയോക്താക്കൾക്ക് ഇപ്പോൾ നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി ആക്ടിവേറ്റ് ചെയ്യാനും നിഷ് ക്രിയമാക്കാനും സാധിക്കും.

നിയമം ഇങ്ങനെ

നിയമം ഇങ്ങനെ

പുതിയ നിയന്ത്രണങ്ങൾ ഡെബിറ്റ്- ക്രെഡിറ്റ് കാർഡുകൾക്ക് മാത്രമാണ് ബാധകമായിട്ടുള്ളതെന്നാണ് റിസർവ് ബാങ്ക് അടുത്തിടെ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുള്ളത്. പ്രീ പെയ്ഡ് ഗിഫ്റ്റ് കാർഡുകൾ മാസ് ട്രാൻസിറ്റ് സിസ്റ്റങ്ങളിൽ ഉപയോഗിക്കുന്ന കാർഡുകളോ ഇതിന്റെ പരിധിയിൽ വരില്ല. ഈ നിർദേശങ്ങൾ പേയ്മെന്റ് ആന്റ് സെറ്റിൽമെന്റ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട് 2007ലെ സെക്ഷൻ 10(2)ൽ വരുന്നതാണെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.

English summary

Reserve bank changes rules on Debit, credit card Now switch on, off

Reserve bank changes rules on Debit, credit card Now switch on, off
Story first published: Sunday, October 4, 2020, 13:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X