ഒരു സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നിന്നും സ്വപ്രയത്നത്താല്‍ രാജ്യത്തെ അതിസമ്പന്നരുടെയും സംരംഭകരുടേയും മുന്‍ നിരയിലേക്ക് ഉയര്‍ന്നുവന്ന അത്ഭുത ജീവിത കഥയാണ് രാധാകിഷന്‍ ധമാനിയുടേത്. നേട്ടങ്ങളുടെയും പ്രശസ്തിയുടേയും നെറുകയില്‍ നില്‍ക്കുമ്പോഴും വാര്‍ത്താതാളുകളില്‍ ഇടംപിടിക്കാതെ മാറി നില്ക്കാന് ശ്രമിക്കുന്നതിലൂടെ ഇന്ത്യന്‍ ഓഹരി വിപണിയിലെ 'നിശ്ശബ്ദനായ രാജാവ്' എന്ന വിശേഷണവും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഈ വന്‍കിട ഓഹരി നിക്ഷേപകന് പ്രമുഖ റീട്ടെയില്‍ കമ്പനിയായ അവന്യൂ സൂപ്പര്‍മാര്‍ട്ടിന്റെ (DMart) മുഖ്യ സംരംഭകന് കൂടിയാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഈ വര്‍ഷം വിപണിയില്‍ നേരിടുന്ന ചാഞ്ചാട്ടത്തില്‍ കാര്യമായ പ്രഹരം അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഏവും പുതിയ രേഖകള്‍ പ്രകാരം ഒരു ശതമാനമെങ്കിലും വിഹിതം കരസ്ഥമാക്കിയിട്ടുള്ള 14 കമ്പനികളുടെ ഓഹരികളാണ് പൊതുസമക്ഷത്തില്‍ ധമാനി കൈവളശം വെച്ചിട്ടുള്ളത്. വെള്ളിയാഴ്ച രാവിലത്തെ വിപണി വിലയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ കൈവശമുള്ള ഓഹരികളുടെ ആകെ മൂല്യം 1.55 ലക്ഷം കോടി രൂപയാണ്. ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 23 ശതമാനത്തോളമാണ് നഷ്ടമാണ് ധമാനിയുടെ പോര്‍ട്ട്ഫോളിയോ കാണിക്കുന്നത്.

ഡിസംബര്‍ 31-ലെ രേഖകള്‍ പ്രകാരം ധമാനിയുടെ പക്കലുള്ള 14 ഓഹരികളുടേയും മൂല്യം 2.02 ലക്ഷം കോടി രൂപയായിരുന്നു. മാര്‍ച്ച് 31-ന് പുറത്തുവന്ന രേഖകള്‍ പ്രകാരം അദ്ദേഹത്തിന്റെ പോര്‍ട്ട്ഫോളിയോയില്‍ അഴിച്ചുപണി ഉണ്ടായിട്ടുമില്ല. അതിനാല്‍ ഈ വര്‍ഷം അദ്ദേഹത്തിന്റെ പോര്‍ട്ട്ഫോളിയോ നേരിടുന്ന മൂല്യനഷ്ടം 47,000 കോടിയോളമാണ്. ഇത് ദിവസക്കണക്കിലേക്ക് മാറ്റിയാല്‍ ധമാനിയുടെ പോര്‍ട്ട്ഫോളിയോ നേരിടുന്ന പ്രതിദിന നഷ്ടം 408.69 കോടിയോളം രൂപയാണെന്ന് കാണാം.
Also Read: ഒഴിവായി നില്ക്കാം! 30% വീഴ്ച നേരിട്ട ഈ മിഡ് കാപ് ഓഹരി ഇനിയും 17% കൂടി ഇടിയാം

ധമാനിയുടെ കൈവശമുള്ള ഓഹരികളില്‍ പ്രധാനം ഡിമാര്ട്ടിലെ (അവന്യൂ സൂപ്പര്‍മാര്‍ട്ട്സ്) പങ്കാളിത്തമാണ്. ഡിമാര്‍ട്ടില്‍ അദ്ദേഹത്തിന് 65.2 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ഇതിന്റെ ഇന്നത്തെ മൂല്യം 1,47,966.8 കോടിയാണ്. ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 25 ശതമാനത്തോളം ഇതിന്റെ ഓഹരി വില ഇടിഞ്ഞു. അതുപോലെ വിഎസ്ടി ഇന്ഡസ്ട്രീസില് അദ്ദേഹത്തിന്റെ ബ്രൈറ്റ് സ്റ്റാര്‍ ഇന്‍വസ്റ്റ്മെന്റ് കമ്പനി മുഖേന 32.5 ശതമാനം പങ്കാളിത്തം നേടിയിട്ടുണ്ട്. ഇതിന്റെ മൂല്യം 1,619.20 കോടിയാണ്. മാര്‍ച്ച് പാദത്തില്‍ വിഎസ്ടി ഇന്‍ഡസ്ട്രീസിലെ ധമാനിയുടെ ഓഹരി വിഹിതം 1 ശതമാനം വര്‍ധിച്ചിട്ടുമുണ്ട്.

അദ്ദേഹത്തിന്റെ പോര്‍ട്ട്ഫോളിയോയില്‍ മൂന്നാം സ്ഥാനത്തുള്ളത് ഇന്ത്യ സിമന്റ്സിനാണ്. ഈ വര്‍ഷം ഈ ഓഹരി 17 ശതമാനത്തോളമാണ് ഇടിഞ്ഞത്. നിലവില്‍ ഇതിന്റെ മൂല്യം 632 കോടിയാണ്. ധമാനിയുടെ കൈവശമുള്ള ടാറ്റ ഗ്രൂപ്പ് കമ്പനിയായ ട്രെന്റിന്റെ ഓഹരി വില 2022-ല്‍ 2 ശതമാനവും യുണൈറ്റഡ് ബ്രൂവറീസ് 6 ശതമാനവും സുന്ദരം ഫൈനാന്‍സ് 33 ശതമാനവും സാങ്കേതികവിദ്യ കമ്പനിയായ 3എം ഇന്ത്യയുടെ ഓഹരി വില 32 ശതമാനത്തോളവും ഇടിഞ്ഞു. അദ്ദേഹത്തിന്റെ പക്കലുള്ള മെട്രോപൊളീസ് ഹെല്‍ത്ത്കെയര്‍ ഓഹരികള്‍ ഈവര്‍ഷം 53 ശതമാനത്തോളവും തകര്‍ച്ച നേരിട്ടു.

സമാനമായി ധമാനിയുടെ പോര്‍ട്ട്ഫോളിയോയില്‍ ഇടം നേടിയിട്ടുള്ള കെമിക്കല്‍ കമ്പനിയായ മംഗളം ഓര്‍ഗാനിക്സിന്റെ ഓഹരി വില 40 ശതമാനവും ബിഎഫ് യൂട്ടിലിറ്റീസിന്റെ വില 23 ശതമാനവും ടെലികമ്മ്യൂണിക്കേഷന്‍ ഇലക്ട്രോണിക്സ് കമ്പനിയായ ആസ്ട്രാ മൈക്രോവേവ് 9 ശതമാനവും നഷ്ടം നേരിട്ടു. അദ്ദേഹത്തിന്റെ കൈവശമുള്ള മറ്റൊരു ഓഹരിയായ സുന്ദരം ഫൈനാന്‍സ് ഹോള്‍ഡിംങ്സിന്റെ വില 33 ശതമാനം ഇടിഞ്ഞു. അതേസമയം ധമാനിയുടെ കൈവശമുള്ള ബ്ലൂ ഡാര്‍ട്ട് എക്സ്പ്രസ് ഈ വര്‍ഷം 13 ശതമാനത്തോളം ഉയര്‍ച്ച കൈവരിച്ചിട്ടുണ്ട്.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ട്രെന്‍ഡി ലൈനിന്റെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.