ഏപ്രില്‍ 18ന് പതിന്നാല് മണിക്കൂര്‍ നേരത്തേക്ക് ആര്‍ടിജിഎസ് സേവനം ലഭിക്കില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏപ്രില്‍ 18 ഞായറാഴ്ച ആര്‍ടിജിഎസ് സേവനങ്ങള്‍ ലഭ്യമാകുകയില്ല എന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 00.00 മണി മുതല്‍ 14.00 മണി വരെ 14 മണിക്കൂര്‍ നേരത്തേക്കാണ് ആര്‍ടിജിഎസ് സേവനം തടസ്സപ്പെടുക എന്ന് പത്രക്കുറിപ്പിലൂടെ ആര്‍ബിഐ അറിയിച്ചു. സാങ്കേതിക നവീകരണത്തിന്റെ ഭാഗമായാണ് സേവനം നിര്‍ത്തിവയ്ക്കുന്നത്. 2021 ഏപ്രില്‍ 17ന് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടു കൂടി ആര്‍ടിജിഎസ് സേവനം നിലയ്ക്കും. 2021 ഏപ്രില്‍ 18 ഞായറാഴ്ച 14.00 മണി വരെ തുടര്‍ന്ന് സേവനം ലഭിക്കില്ല.

 

നെഫ്റ്റ്

നെഫ്റ്റ്

എന്നാല്‍ നെഫ്റ്റ് സംവിധാനത്തില്‍ ഈ സമയത്ത് തടസ്സങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി. നെഫ്റ്റ് വഴി പതിവു പോലെ സേവനം ലഭിക്കുന്നതാണ്. ഉപയോക്താക്കള്‍ക്ക് ഇതിനനുസരിച്ച് അവരുടെ ഇടപാടുകള്‍ ക്രമീകരിക്കുന്നതിനായി എല്ലാ ബാങ്കുകളും അവരുടെ ഉപയോക്താക്കള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കേണ്ടതാണ്. സിസ്റ്റം ബ്രോഡ്കാസ്റ്റ് വഴി ആര്‍ടിബിഎസ് അംഗങ്ങള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പുകള്‍ ലഭിക്കുമെന്നും ആര്‍ബിഐ പത്രക്കുറിപ്പില്‍ പറഞ്ഞു.

ആര്‍ടിജിഎസ് എന്നാലെന്ത്?

ആര്‍ടിജിഎസ് എന്നാലെന്ത്?

റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് എന്നതിന്റെ ചുരുക്കപ്പേരാണ് ആര്‍ടിജിഎസ് എന്നത്. തത്സമയം പണം കൈമാറ്റം ചെയ്യാനുപയോഗിക്കുന്ന ഉപാധിയാണിത്. ആര്‍ടിജിഎസിന്റെ പ്രവര്‍ത്തനം നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫ(നെഫ്റ്റ്)റില്‍ നിന്നും വ്യത്യസ്തമാണ്. നെഫ്റ്റില്‍ ഒരു സമയത്ത് ഇടപാട് സ്വീകരിക്കുകയും പിന്നീടത് ഘട്ടം ഘട്ടമായി പൂര്‍ത്തീകരിക്കുകയുമാണ് ചെയ്യുക. എന്നാല്‍ ആര്‍ടിജിഎസില്‍ തുടര്‍ച്ചയായി ഇടപാട് പ്രക്രിയകള്‍ നടക്കും. 2020 ഡിസംബര്‍ 14 മുതല്‍ ആര്‍ടിജിഎസ് സേവനം 24 മണിക്കൂറും ലഭ്യമാക്കിയിട്ടുണ്ട്.

പ്രവര്‍ത്തന ചാര്‍ജ്

പ്രവര്‍ത്തന ചാര്‍ജ്

ആര്‍ടിജിഎസ് ഇടപാടുകള്‍ക്കായി ഈടാക്കിയിരുന്ന പ്രവര്‍ത്തന ചാര്‍ജ് റിസര്‍വ് ബാങ്ക് നിര്‍ത്തലാക്കിയിരുന്നു. ബാങ്കുകള്‍ ആര്‍ടിജിഎസ് ഇടപാടുകള്‍ക്കായി ചാര്‍ജുകള്‍ ഈടാക്കുന്നുണ്ട്. ഇന്‍വാര്‍ഡ് ഇടപാടുകള്‍ സൗജന്യമാണ്. അവയ്ക്കായി യാതൊരു തരത്തിലുള്ള ചാര്‍ജുകളും ഈടാക്കുന്നില്ല. ഔട്ട്വേര്‍ഡ് ഇടപാടുകളില്‍ 2 മുതല്‍ 5 ലക്ഷം വരെയുള്ളവയ്ക്ക് 24.5 (നികുതി ഒഴികെ) രൂപയും 5 ലക്ഷത്തില്‍ കൂടുതലുള്ള ഇടപാടുകള്‍ക്ക് 49.5 രൂപയും (നികുതി ഒഴികെ) ഈടാക്കുന്നു. എന്നിരുന്നാലും ബാങ്കുകള്‍ക്ക് ഈ തുകയില്‍ കുറഞ്ഞ തുകയും ചാര്‍ജായി ഈടാക്കാം. എന്നാല്‍ ആര്‍ബിഐ നിശ്ചയിച്ചിരിക്കുന്ന തുകയ്ക്ക് മുകളിലുള്ള തുക ചാര്‍ജായി ഈടാക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കില്ല.

സമര്‍പ്പിക്കേണ്ട വിവരങ്ങള്‍

സമര്‍പ്പിക്കേണ്ട വിവരങ്ങള്‍

ആര്‍ടിജിഎസ് ഇടപാടുകള്‍ നടത്തുന്നതിനായി ഉപഭോക്താവ് ബാങ്കില്‍ ചില വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. അടയ്ക്കുന്ന തുക, അയക്കുന്ന അക്കൗണ്ട് നമ്പര്‍, ബെനഫിഷ്യറി ബാങ്ക് ബ്രാഞ്ച്, ഐഎഫ്എസ് സി കോഡ് തുടങ്ങിയ വിവരങ്ങള്‍ അതില്‍ ഉള്‍പ്പെടും. ആര്‍ടിജിഎസ് ഉപയോഗിക്കുന്നത് മറ്റ് ഇടപാട് മാര്‍ഗങ്ങളെക്കാള്‍ കൂടുതല്‍ പ്രയോജപ്രദം. പരമാവധി തുകയുടെ പരിധിയില്ലാതെ സുരക്ഷിതമായ പണ വിനിമയത്തിന് ഇതു വഴി നിങ്ങള്‍ക്ക് സാധിക്കും. മാത്രമല്ല എല്ലാ ദിവസവും 24x7 ഈ സേവനം ലഭിക്കുകയും ചെയ്യും.

ഓണ്‍ലൈന്‍ പെയ്‌മെന്റ്

ഓണ്‍ലൈന്‍ പെയ്‌മെന്റ്

ഓണ്‍ലൈനായി ഇന്റര്‍നെറ്റ് ബാങ്ക് മുഖേനയും നിങ്ങള്‍ക്ക് പണമയക്കാന്‍ സാധിക്കും. അതിന് നിങ്ങള്‍ക്ക് ചെക്കോ, ഡിമാന്‍ഡ് ഡ്രാഫ്റ്റോ പോലുള്ളവയുടെ ആവശ്യം വരുന്നില്ല. പണം സ്വീകരിക്കാന്‍ ബെനഫിഷ്യറിക്ക് ബാങ്കില്‍ നേരിട്ട് പോകേണ്ട ആവശ്യവും വരുന്നില്ല. റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്), നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍ ഇ എഫ് ടി) എന്നീ കേന്ദ്രീകൃത പണം കൈമാറ്റ സംവിധാനങ്ങള്‍ ഇത് വരെ ബാങ്കുകളിലൂടെ മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഇപ്പോള്‍ ഈ സേവനങ്ങള്‍ പ്രീ പേയ്ഡ് ഇന്‍സ്ട്രുമെന്റ് (പിപിഐ-കള്‍) എന്നറിയപ്പെടുന്ന മറ്റ് വിവിധ തരത്തിലുള്ള സാമ്പത്തിക സേവന ഉത്പന്നങ്ങളിലൂടെയും ഉപയോക്താക്കള്‍ക്ക് സാധ്യമാണ്.

Read more about: rtgs
English summary

RTGS facility will not available for 14 hours on 18th april

RTGS facility will not available for 14 hours on 18th april
Story first published: Tuesday, April 13, 2021, 14:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X