ഈ പോസ്റ്റ് ഓഫീസ് മണി-ബാക്ക് ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ നിങ്ങള്‍ക്ക് ലഭിക്കും 6%ത്തിന് മുകളിലുള്ള ആദായം!

രാജ്യത്തെ ഗ്രാമ പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ധിപ്പിക്കുവാന്‍ ലക്ഷ്യമിട്ടു കൊണ്ടാണ് 1995ല്‍ റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് (ആര്‍പിഎല്‍ഐ) ആരംഭിക്കുന്നത്. ഇന്‍ഷുറന്‍സ് പരിരക്ഷയ്‌ക്കൊപ്പം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഗ്രാമ പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ധിപ്പിക്കുവാന്‍ ലക്ഷ്യമിട്ടു കൊണ്ടാണ് 1995ല്‍ റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് (ആര്‍പിഎല്‍ഐ) ആരംഭിക്കുന്നത്. ഇന്‍ഷുറന്‍സ് പരിരക്ഷയ്‌ക്കൊപ്പം ചുരുങ്ങിയ പ്രീമിയത്തില്‍ ഉയര്‍ന്ന നികുതി മുക്ത ആദായവും ഇതിലൂടെ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ചെറിയ തുകയിലൂടെ തങ്ങളുടെ ഭാവി സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായവയാണ് ഈ പദ്ധതികള്‍.

ഗ്രാം സുമംഗള്‍ റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് സ്‌കീം

ഗ്രാം സുമംഗള്‍ റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് സ്‌കീം

ആര്‍പിഎല്‍ഐയിലെ ഗ്രാം സുമംഗള്‍ റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് സ്‌കീമിലൂടെ മണി ബാക്ക് പ്ലാനാണ് നിക്ഷേപകര്‍ക്ക് ലഭിക്കുന്നത്. സ്ഥിരമായ ആദായവും ഒപ്പം മെച്വൂരിറ്റി സമയത്ത് തുക കൈയ്യില്‍ ലഭിക്കുകയും ചെയ്യും. എന്നാല്‍ ഇന്‍ഷുര്‍ ചെയ്യപ്പെട്ട വ്യക്തി അപ്രതീക്ഷിതമായി മരണപ്പെട്ടാല്‍ ആദായം ബോണസും ചേര്‍ത്ത് മുഴുവന്‍ തുകയും ഒറ്റത്തവണയായി നോമിനിയ്‌ക്കോ പ്രസ്തുത വ്യക്തിയുടെ നിയപരമായ പിന്‍ഗാമിക്കോ നല്‍കുകയാണ് ചെയ്യുക.

പ്രത്യേകതകള്‍

പ്രത്യേകതകള്‍

ഓരോ കാലയളവിലും പണം ആവശ്യമുള്ളവര്‍ക്ക് അനുയോജ്യമായ പദ്ധതിയാണിത്. മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുന്നതിന് മുമ്പ് 3 തവണ മണി ബാക്ക് സൗകര്യം ലഭിക്കും. 10 ലക്ഷം രൂപയാണ് പദ്ധതിയിലൂടെ ലഭിക്കുന്ന പരമാവധി തുക. 15 വര്‍ഷം, 20 വര്‍ഷം എന്നിങ്ങനെ രണ്ട് കാലാവധിയിലേക്കാണ് പദ്ധതിയുള്ളത്. 19 വയസ്സാണ് പദ്ധതിയില്‍ ചേരാനുള്ള ഏറ്റവും കുറഞ്ഞ പ്രായം. 15 വര്‍ഷ കാലാവധിയുള്ള പദ്ധതിയില്‍ ചേരാനുള്ള ഏറ്റവും ഉയര്‍ന്ന പ്രായം 45 വയസ്സാണ്. അതേ സമയം 20 വര്‍ഷ പദ്ധതിയില്‍ ചേരാനുള്ള പരമാവധി പ്രായം 40 വയസ്സുമാണ്.

പോളിസികള്‍

പോളിസികള്‍

15 വര്‍ഷ പോളിസിയില്‍ 6,9,12 വര്‍ഷങ്ങളില്‍ ആകെ അഷ്വര്‍ ചെയ്ത തുകയുടെ 20 ശതമാനം വീതം മണി ബാക്ക് ആയി ഉപയോക്താവിന് ലഭിക്കും. ബാക്കി 40 ശതമാനം പോളിസി കാലാവധിയായ 15 വര്‍ഷം പൂര്‍ത്തിയായതിന് ശേഷം ബോണസ് ഉള്‍പ്പെടെ നിക്ഷേപകന് നല്‍കും. 50 വര്‍ഷ പോളിസിയില്‍ 8,12,16 വര്‍ഷങ്ങളില്‍ ആകെ അഷ്വര്‍ ചെയ്ത തുകയുടെ 20 ശതമാനം വീതം മണി ബാക്ക് ലഭിക്കും. ബാക്കി 40 ശതമാനം 20 വര്‍ഷത്തെ പോളിസി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ബോണസ് തുകയും ചേര്‍ത്ത് ഉപയോക്താവിന് ലഭിക്കും.

നിക്ഷേപിച്ചാല്‍ എത്ര തുക നേടാം?

നിക്ഷേപിച്ചാല്‍ എത്ര തുക നേടാം?

25 വയസ്സുള്ള ഒരു വ്യക്തി 20 വര്‍ഷത്തെ പോളിസി വാങ്ങിച്ചുവെന്ന് കരുതുക. 10 ലക്ഷമാണ് അഷ്വര്‍ ചെയ്ത തുക. 10 വര്‍ഷത്തേക്ക് അയാള്‍ നല്‍കേണ്ടി വരുന്ന പ്രതിവര്‍ഷ പ്രീമിയം തുക 57,350 രൂപയായിരിക്കും. മാസത്തിലോ, പാദ വാര്‍ഷികമായോ, അര്‍ധവാഷികമായോ അങ്ങനെ ഉപയോക്താവിന്റെ സൗകര്യപ്രദമായ രീതിയില്‍ പ്രീമിയം അടവ് രീതി തെരഞ്ഞെടുക്കാം.

മെച്യൂരിറ്റി തുകയ്‌ക്കൊപ്പം ബോണസും

മെച്യൂരിറ്റി തുകയ്‌ക്കൊപ്പം ബോണസും

8,12,16 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഉപയോക്താവിന് 2 ലക്ഷം രൂപാ വീതം ലഭിക്കും. 20ാം വര്‍ഷം അവസാനിക്കുമ്പോള്‍ ബാക്കി 4 ലക്ഷവും ബോണസും ചേര്‍ന്നുള്ള തുകയും ലഭിക്കും. 1000 രൂപയ്ക്ക് 47 രൂപയാണ് നിലവില്‍ വാഗ്ദാനം ചെയ്യുന്ന ബോണസ്. അങ്ങനെയാണെങ്കില്‍ ഇവിടെ മെച്യുരിറ്റി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 9.40 ലക്ഷം രൂപയാണ് ലഭിക്കുക. 20 വര്‍ഷം കൊണ്ട് ഉപയോക്താവിന് ലഭിക്കുന്ന ആകെ തുക 19.40 ലക്ഷം രൂപയാണ്. പോളിസി കാലയളവില്‍ ആകെ അടയ്ക്കുന്ന പ്രീമിയം തുക 11.47 ലക്ഷം രൂപ വരും.

Read more about: smart investment insurance
English summary

Rural Postal life Insurance: How To Get tax free income above 6% through this Post Office Money-Back Scheme | ഈ പോസ്റ്റ് ഓഫീസ് മണി-ബാക്ക് ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ നിങ്ങള്‍ക്ക് ലഭിക്കും 6%ത്തിന് മുകളിലുള്ള ആദായം!

Rural Postal life Insurance: How To Get tax free income above 6% through this Post Office Money-Bank Scheme
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X