മ്യൂച്വൽ ഫണ്ടിനെ ഭയത്തോടെ കാണേണ്ടതില്ല. നിക്ഷേപത്തിനായി ഒരുങ്ങുന്നൊരാൾക്ക് തിരഞ്ഞെടുക്കാൻ മികച്ച ആദായം നൽകുന്ന നിരവധി ഫണ്ടുകൾ വിപണിയിലുണ്ട്. നിക്ഷേപകന് എടുക്കാൻ സാധിക്കുന്ന റിസ്ക് അനുസരിച്ച് നിക്ഷേപത്തിൽ നിന്നു ആദായവും കൂടുന്നു. റിസ്ക് സാധ്യതകളുള്ളതിനാൽ നഷ്ടത്തിൽ കലാശിക്കുമെന്ന് കരുതേണ്ട. ദീര്‍ഘ കാലത്തേക്ക് ആ നിക്ഷേപം നിലനിര്‍ത്തിയാല്‍ ഏറെ ആകര്‍ഷകമായ ആദായമായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക. മ്യൂച്വൽ ഫണ്ടിലെ എസ്ഐപി രീതി നിക്ഷേപകർക്ക് കൂടുതൽ അനുയോജ്യമാണ്. പുതുതായി എത്തുന്ന നിക്ഷേപകർക്ക് ചെറിയ തുക മാസത്തവണകളായി നിക്ഷേപിക്കാമെന്നത് എസ്ഐപി രീതിയുടെ സ്വീകാര്യതയാണ്. പണം കരുതിയാൽ ഏതില്‍ നിക്ഷേപിക്കണം എന്നതാണ് പ്രധാനം. നിരവധി ഫണ്ടുകളുണ്ടെങ്കിലും കഴിഞ്ഞ അഞ്ച് വർഷ കാലയളവിനുള്ളിൽ എസ്ഐപി നിക്ഷേപകർക്ക് മികച്ച റിട്ടേൺ നേടി കൊടുത്തൊരു വാല്യു ഇക്വുറ്റി ഫണ്ടിനെയാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്.

ദീര്‍ഘകാലത്തേക്ക് മികച്ച പ്രകടനം നടത്തുന്ന ഓഹരികളിലാണ് വാല്യു ഇക്വുറ്റി ഫണ്ടുകൾ നിക്ഷേപിക്കുന്നത് എന്നതിനാൽ കാത്തിരുന്നാൽ മികച്ച ആദായം ഇത്തരം ഫണ്ടുകൾ നൽകുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മ്യൂച്വൽ ഫണ്ടിന്റെ എസ്ബിഐ കോണ്ട്രാ ഫണ്ട് ഡയറക്ട് ഗ്രോത്ത് ഇത്തരത്തിലൊരു ഫണ്ടാണ്. ഗ്രേഡിംഗ് ഏജന്‍സിയായ ക്രിസിലിന്റെ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ ഈ ഫണ്ട വാല്യു ഇക്വുറ്റി ഫണ്ട് വിഭാഗത്തിൽ എസ്ഐപി നിക്ഷേപകർക്ക് കഴിഞ്ഞ അഞ്ച് വര്‍ഷം നൽകിയ ആദായത്തിൽ മുന്നിട്ട് നിൽകുന്നു.

എസ്ബിഐ കോണ്ട്രാ ഫണ്ട് ഡയറക്ട് ഗ്രോത്ത്
1999 ജൂലൈ പതിനാലിനാണ് എസ്ബിഐ കോണ്ട്രാ ഫണ്ട് ഡയറക്ട് ഗ്രോത്ത് അവതരിപ്പിച്ചത്. വാല്യു ഇക്വുറ്റി ഫണ്ടുകളില്‍ മീഡിയം സൈസ് ഫണ്ടാണിത്. 4490.53 കോടി രൂപയാണ് ഫണ്ടിന്റെ എഎംയു (അസ്റ്റ് അണ്ടര്‍ മാനേജ്മെന്റ്). 2022 മേയ് 24 പ്രകാരമുള്ള എന്‍എവി 206.42 രൂപയാണ്. എക്സ്പെന്‍സ് നിരക്ക് 1.28 ശതമാനവും കാറ്റഗറി ആവറേജ് 0.92 ശതമാനവുമാണ്.
Also Read: മൂന്ന് വർഷം കാത്തിരിക്കൂ; 10,000 നിക്ഷേപിച്ച് 5 ലക്ഷമാക്കാൻ സഹായിക്കുന്ന മ്യൂച്വൽ ഫണ്ടിതാ

പോര്‍ട്ട്ഫോളിയോ
ഇക്വുറ്റിയിലും ഇക്വുിറ്റി ബേസ്ഡ് സെക്യൂരിറ്റികളിലുമാണ് ഫണ്ട് പ്രധാനമായും നിക്ഷേപിച്ചുട്ടുള്ളത്. ഷിനാന്‍ഷ്യല്‍ സര്‍വീസ്, ഓട്ടോ മൊബൈല്‍, ഐടി, കണ്‍സ്യൂമര്‍ ഗുഡ്സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവയാണ് നിക്ഷേപം നടത്തിയ പ്രധാന മേഖലകൾ. 81.05 ശതമാനം ഇന്ത്യന്‍ ഓഹരികളിാണ് ഫണ്ട് പണം നിക്ഷേപിച്ചത്. ഇതില്‍ 35.39 ശതമാനം ലാര്‍ജ് കാപ് ഫണ്ടുകളിലാണ്. 10.65 ശതമാനം മിഡ് കാപ് ഫണ്ടിലും 25.37 സ്മോള്‍ കാപ് ഫണ്ടിലുമാണ്. 1.1 ശതമാനം സര്‍ക്കാര്‍ സെക്യൂരിററികളിലും നിക്ഷേപമുണ്ട്. നിഫ്റ്റി 50, ടിഐ ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ്, ഗെയില്‍ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ചസിഎല്‍ എന്നി കമ്പനികളുടെ ഓഹരികളിലാണ് പ്രധാന നിക്ഷേപമുള്ളത്
എസ്ബിഐ കോണ്ട്രാ ഫണ്ടിലുള്ള ഒറ്റത്തവണ നിക്ഷേപത്തിന് ചുരുങ്ങിയത് 5000 രൂപയാണ് ആവശ്യം. എസ്ഐപി വഴി നിക്ഷേപിക്കുന്ന ഒരാൾക്ക് മാസത്തിൽ 500 രൂപയിൽ നിക്ഷേപം തുടങ്ങാം. നിക്ഷേപം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കുമ്പോള്‍ 1 ശതമാനം ചാർജ് ഈടാക്കും.
Also Read: 60 വയസ് കഴിഞ്ഞവർക്ക് ലോട്ടറി; ഉയർന്ന പലിശക്കൊപ്പം സുരക്ഷിത്വവും നൽകുന്ന സ്കീമിൽ ചേരാം

ഉയർന്ന ആദായം
എസ്ഐപി വഴി അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപം നടത്തുന്നയാള്‍ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഫണ്ട് നൽകിയ മൊത്ത ആദായം 69.61 ശതമാനമാണ്. മൂന്ന് വര്‍ഷത്തേക്ക് നിക്ഷേപിച്ചയാള്‍ക്ക് 60.37 ശതമാനം മൊത്ത ആദായം ലഭിച്ചു. രണ്ട് വര്‍ഷത്തെ നിക്ഷേപത്തില്‍ നിന്ന് 39.26 ശതമാനം ആദായമാണ് ഫണ്ട് നല്‍കിയത്. എസ്ഐപി നിക്ഷേപത്തിന് ആദ്യ വർഷത്തിൽ ലഭിച്ച ആദായം 4.24 ശതമാനമായിരുന്നു.