ബാങ്കിൽ കാശ് നിക്ഷേപിച്ചിട്ട് ഇനി എന്തുകാര്യം? എസ്ബിഐ എഫ്ഡി പലിശ നിരക്കുകൾ കുത്തനെ കുറച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 3 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപ (എഫ്ഡി) പലിശനിരക്ക് 20 ബേസിസ് പോയിൻറുകൾ (ബിപിഎസ്) കുറച്ചു. പുതിയ എസ്ബിഐ എഫ്ഡി പലിശനിരക്ക് മെയ് 12 മുതൽ പ്രാബല്യത്തിൽ വരും. 3 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് മാറ്റമില്ലാതെ ബാങ്ക് നിലനിർത്തി. എന്നാൽ ബാങ്കിലെ മതിയായ പണലഭ്യത കണക്കിലെടുത്ത് എസ്‌ബി‌ഐ റീട്ടെയിൽ ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് 3 വർഷം വരെ കാലാവധിയിൽ 20 ബേസിസ് പോയിന്റ് കുറച്ചിട്ടുണ്ട്.

പുതിയ നിരക്ക്
 

പുതിയ നിരക്ക്

നിർദ്ദിഷ്ട പലിശ നിരക്കുകൾ പുതിയ നിക്ഷേപങ്ങൾക്കും കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങളുടെ പുതുക്കലിനും ബാധകമാകും. ഏറ്റവും പുതിയ പുതുക്കലിന് ശേഷം, 7 ദിവസം മുതൽ 45 ദിവസം വരെയുള്ള എസ്‌ബി‌ഐ എഫ്ഡിക്ക് ഇപ്പോൾ 3.3 ശതമാനം ലഭിക്കും. 46 ദിവസം മുതൽ 179 ദിവസം വരെയുള്ള നിക്ഷേപത്തിന് 4.3 ശതമാനം പലിശയാണ് ലഭിക്കുക. 180 ദിവസം മുതൽ ഒരു വർഷത്തിൽ താഴെയുള്ള എഫ്ഡിക്ക് 4.8 ശതമാനം ലഭിക്കും. 1 വർഷം മുതൽ 3 വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപത്തിന് 5.5% പലിശ ലഭിക്കും.

മാറ്റമില്ല

മാറ്റമില്ല

3 വർഷം മുതൽ 10 വർഷവും വരെ കാലാവധി പൂർത്തിയാകുന്ന ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് 5.7 ശതമാനമായി തന്നെ തുടരും. കാരണം ബാങ്ക് ഈ നിക്ഷേപങ്ങളിൽ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല.

പലിശ നിരക്കുകൾ ഇങ്ങനെ

പലിശ നിരക്കുകൾ ഇങ്ങനെ

  • 7 ദിവസം മുതൽ 45 ദിവസം വരെ - 3.3%
  • 46 ദിവസം മുതൽ 179 ദിവസം വരെ - 4.3%
  • 180 ദിവസം മുതൽ 210 ദിവസം വരെ - 4.8%
  • 211 ദിവസം മുതൽ 1 വർഷം വരെ - 4.8%
  • 1 വർഷം മുതൽ 2 വർഷം വരെ - 5.5%
  • 2 വർഷം മുതൽ 3 വർഷം വരെ - 5.5%
  • 3 വർഷം മുതൽ 5 വർഷം വരെ - 5.7%
  • 5 വർഷം മുതൽ 10 വർഷം വരെ - 5.7%
മുതിർന്ന പൗരന്മാർക്ക്

മുതിർന്ന പൗരന്മാർക്ക്

മുതിർന്ന പൗരന്മാർക്കുള്ള എസ്‌ബി‌ഐയുടെ ഏറ്റവും പുതിയ എഫ്ഡി പലിശ നിരക്കും മെയ് 12 മുതൽ പ്രാബല്യത്തിൽ വരും. മുതിർന്ന പൗരന്മാർക്ക് എസ്‌ബി‌ഐ എല്ലാ കാലാവധികളിലും 50 ബി‌പി‌എസ് അധിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഏറ്റവും പുതിയ പുനരവലോകനത്തിനുശേഷം, മുതിർന്ന പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന എഫ്ഡിയിൽ 3.8% മുതൽ 6,5% വരെ പലിശ ലഭിക്കും.

മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന പലിശ നിരക്ക്

മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന പലിശ നിരക്ക്

  • 7 ദിവസം മുതൽ 45 ദിവസം വരെ - 3.8%
  • 46 ദിവസം മുതൽ 179 ദിവസം വരെ - 4.8%
  • 180 ദിവസം മുതൽ 210 ദിവസം വരെ - 5.3%
  • 211 ദിവസം മുതൽ 1 വർഷം വരെ - 5.3%
  • 1 വർഷം മുതൽ 2 വർഷം വരെ - 6%
  • 2 വർഷം മുതൽ 3 വർഷം വരെ - 6%
  • 3 വർഷം മുതൽ 5 വർഷം വരെ - 6.2%
  • 5 വർഷം മുതൽ 10 വർഷം വരെ - 6.5%
എസ്‌ബി‌ഐ വീകെയർ ഡെപ്പോസിറ്റ്

എസ്‌ബി‌ഐ വീകെയർ ഡെപ്പോസിറ്റ്

മുതിർന്ന പൗരന്മാർക്കായി എസ്‌ബി‌ഐ ഉയർന്ന പലിശ നിരക്കിൽ വാഗ്ദാനം ചെയ്യുന്ന പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് എസ്‌ബി‌ഐ വീ കെയർ ഡെപ്പോസിറ്റ്. ഈ പുതിയ ഉൽ‌പ്പന്നത്തിന് കീഴിൽ, മുതിർന്ന പൗരന്മാരുടെ റീട്ടെയിൽ‌ ടേം ഡെപ്പോസിറ്റുകൾ‌ക്ക് 5 വർഷവും അതിനുമുകളിലും കാലാവധിയുള്ളവർക്ക് 30 ബി‌പി‌എസ് പലിശ അധികമായി നൽകുമെന്ന് ബാങ്ക് അറിയിച്ചു.

കഴിഞ്ഞ മാസം

കഴിഞ്ഞ മാസം

മാർച്ചിൽ, എസ്‌ബി‌ഐ എഫ്ഡികളുടെ പലിശ നിരക്ക് 20-50 ബി‌പി‌എസ് കുറച്ചിരുന്നു. 2020 മാർച്ച് 28 മുതലാണ് നിരക്ക് പ്രാബല്യത്തിൽ വന്നത്. മാർച്ചിൽ രണ്ട് തവണ പലിശ നിരക്ക് കുറച്ചിരുന്നു. മാർച്ച് 10 നും ബാങ്ക് എഫ്ഡികളുടെ പലിശ നിരക്ക് കുറച്ചിരുന്നു.

English summary

SBI cuts FD interest rates | ബാങ്കിൽ കാശ് നിക്ഷേപിച്ചിട്ട് ഇനി എന്തുകാര്യം? എസ്ബിഐ എഫ്ഡി പലിശ നിരക്കുകൾ കുത്തനെ കുറച്ചു

State Bank of India (SBI) has reduced its fixed deposit (FD) interest rate by 20 basis points (BPS) for a period of 3 years. The new SBI FD rate is effective from May 12. The bank has kept the interest rate of the term deposits unchanged from 3 years to 10 years. Read in malayalam.
Story first published: Sunday, May 10, 2020, 7:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X