എസ്ബിഐ, എച്ച്ഡിഎഫ്‌സി ഭവന വായ്പകള്‍ 6.7% പലിശ നിരക്കില്‍!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉത്സവകാല സീസണ്‍ പരിഗണിച്ച് രാജ്യത്തെ മിക്ക ബാങ്കുകളും അവയുടെ ഭവന വായ്പാ പലിശ നിരക്കുകളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്കും താങ്ങാവുന്ന ചിലവില്‍ ഭവന വായ്പ ലഭ്യമാക്കുന്നതിനാണ് ഇത്തരമൊരു നീക്കത്തിലൂടെ ബാങ്കുകള്‍ ലക്ഷ്യമിടുന്നത്. ഏറ്റവും ഒടുവിലിപ്പോള്‍ ഭവന വായ്പ പലിശ നിരക്കില്‍ ഇളവുകള്‍ നല്‍കിക്കൊണ്ടുള്ള വാര്‍ത്ത പുറത്തു വന്നിരിക്കുന്നത് എച്ച്ഡിഎഫ്‌സി ബാങ്കില്‍ നിന്നുമാണ്. എച്ച്ഡിഎഫിസി ബാങ്കിന്റെ പുതിയ ഓഫര്‍ പ്രകാരം 2021 സെപ്തംബര്‍ 20 മുതല്‍ ഭവന വായ്പാ ഉപയോക്താക്കള്‍ക്ക് 6.70 ശതമാനമെന്ന കുറഞ്ഞ പലിശ നിരക്ക് മുതല്‍ ഭവന വായ്പകള്‍ ലഭ്യമാകും.

 

Also Read : മാസം 90,000 രൂപ വരെ നേടാം; എസ്ബിഐയുടെ ഈ പുതിയ സംവിധാനത്തെക്കുറിച്ച് അറിയാമോ?

എച്ച്ഡിഎഫ്‌സി ബാങ്ക് ഭവന വായ്പ

എച്ച്ഡിഎഫ്‌സി ബാങ്ക് ഭവന വായ്പ

എച്ച്ഡിഎഫ്‌സി ബാങ്ക് പുറത്തിറക്കിയിരിക്കുന്ന പത്രക്കുറിപ്പിലാണ് ഭവന വായ്പാ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്ന ഈ പുതിയ ഇളവിനെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഒരുകൂട്ടം ഓഫറുകളും ഇളവുകളും ഭവന വായ്പാ ഉപയോക്താക്കള്‍ക്കായി പ്രഖ്യാപിച്ചിരുന്നു. എസ്ബിഐയെ പോലെ എച്ച്ഡിഎഫ്‌സി ഭവന വായ്പ ഓഫറും വായ്പാ തുകയോ, തൊഴിലോ കണക്കിലെടുക്കാതെ എല്ലാ പുതിയ വായ്പാ അപേക്ഷകര്‍ക്കും ലഭ്യമാകും. പ്രത്യേക നിരക്ക് 800നോ അതിന് മുകളിലോ ക്രെഡിറ്റ് സ്‌കോര്‍ ഉള്ള വായ്പാ അപേക്ഷകരുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.

Also Read : എന്താണ് 'സീക്രട്ട്' ബാങ്ക് അക്കൗണ്ട്? എങ്ങനെ ആരംഭിക്കാം? എങ്ങനെ ക്ലോസ് ചെയ്യാം?

ഒക്ടോബര്‍ 31 വരെ

ഒക്ടോബര്‍ 31 വരെ

ഈ പ്രത്യേക ഓഫറിന് മുമ്പായി ശമ്പള വേതനക്കാരായ, 800 മുകളില്‍ ക്രെഡിറ്റ് സ്‌കോര്‍ ഉള്ള ഉപയോക്താക്കളുടെ 75 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പാ തുകയ്ക്ക് ഈടാക്കിയിരുന്നത് 7.15 ശതമാനം പലിശ നിരക്കായിരുന്നു. സ്വയം തൊഴില്‍ സംരഭകരായ വ്യക്തികള്‍ക്ക് 7.30 ശതമാനവും. അതിനാല്‍ ഈ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്ന ഇളവ് ശമ്പള വേതനക്കാര്‍ക്ക് 45 ബേസിസ് പോയിന്റുകള്‍ വരെയും,സ്വയം തൊഴില്‍ സംരഭകര്‍ക്ക് 60 ബേസിസ് പോയിന്റുകള്‍ വരെയുമായിരിക്കും. ഇതൊരു ക്ലോസ് എന്‍ഡഡ് സ്‌കീം ആണെന്നും 2021 ഒക്ടോബര്‍ 31 വരെയാണ് പുതിയ പദ്ധതി പ്രാബല്യത്തില്‍ ഉണ്ടാവുക എന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്.

Also Read : ഈ പദ്ധതിയില്‍ നിക്ഷേപം ആരംഭിക്കൂ, നേടാം 5 വര്‍ഷത്തില്‍ 21 ലക്ഷം രൂപ വരെ

എസ്ബിഐയുടെ ഭവന വായ്പകള്‍

എസ്ബിഐയുടെ ഭവന വായ്പകള്‍

ക്രെഡിറ്റ് സ്‌കോറുമായി ബന്ധിപ്പിച്ചിട്ടുള്ള ഭവന വായ്പകള്‍ 6.70 ശതമാനം പലിശ നിരക്കിലാണ് എസ്ബിഐ വാഗ്ദാനം ചെയ്തത്. ഭവന വായ്പാ തുക കണക്കിലെടുക്കാതെ എല്ലാ അപേക്ഷകര്‍ക്കും ഈ നിരക്കില്‍ വായ്പ ലഭിക്കും. നേരത്തെ 75 ലക്ഷം രൂപയ്ക്ക് മുകളില്‍ ഭവന വായ്പ എടുക്കുന്ന വ്യക്തി 7.15 ശതമാനം പലിശ നിരക്ക് നല്‍കേണ്ടിയിരുന്നു.

Also Read : മുതിര്‍ന്ന പൗരന്മാര്‍ക്കായി ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങള്‍ - നേട്ടങ്ങള്‍ അറിയാം

8 ലക്ഷം രൂപയ്ക്ക് മേല്‍ ലാഭിക്കാം

8 ലക്ഷം രൂപയ്ക്ക് മേല്‍ ലാഭിക്കാം

ഇപ്പോഴത്തെ ഉത്സവകാല പ്രത്യേക ഓഫര്‍ പ്രകാാരം ഉപയോക്താക്കള്‍ക്ക് ഏത് തുകയ്ക്കുള്ള ഭവന വായ്പയും 6.70 ശതമാനം പലിശ നിരക്കില്‍ ലഭ്യമാകും. ഓഫര്‍ പ്രകാരം 45 ബേസിസ് പോയിന്റുകളാണ് പലിശ നിരക്കില്‍ ഉപയോക്താവിന് ലാഭിക്കുവാന്‍ സാധിക്കുക. അതായത് 30 വര്‍ഷക്കാലയളവിലേക്കുള്ള 75 ലക്ഷം രൂപയുടെ വായ്പയില്‍ 8 ലക്ഷം രൂപയ്ക്ക് മേല്‍ ലാഭിക്കുവാന്‍ ഉപയോക്താവിന് സാധിക്കും.

Also Read : ക്രിസില്‍, വാല്യു റിസര്‍ച്ച് എന്നിവയുടെ 5 സ്റ്റാര്‍ റേറ്റിംഗ് ഉള്ള മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി പ്ലാനുകള്‍ ഇവയാണ്!

താങ്ങാനാകുന്ന ചിലവില്‍ ഭവന വായ്പകള്‍

താങ്ങാനാകുന്ന ചിലവില്‍ ഭവന വായ്പകള്‍

ഒപ്പം പ്രൊസിസംഗ് ചാര്‍ജും എസ്ബിഐ ഒഴിവാക്കിയുണ്ട്. പലിശ നിരക്കിലെ ഈ കിഴിവും അതിനോടൊപ്പം വായ്പാ പ്രൊസസിംഗ ചാര്‍ജ് പൂര്‍ണമായും ഒഴിവാക്കിയതും ചേരുമ്പോള്‍ ഉപയോക്താക്കള്‍ക്ക് താങ്ങാനാകുന്ന ചിലവില്‍ ഭവന വായ്പകള്‍ ലഭ്യമാകുമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക് കൂട്ടല്‍.

Read more about: home loan
English summary

SBI,HDFC home loan special offers; applicants will get the loan amount at 6.7 percentage | എസ്ബിഐ, എച്ച്ഡിഎഫ്‌സി ഭവന വായ്പകള്‍ 6.7% പലിശ നിരക്കില്‍!

SBI, HDFC home loan special offers; applicants will get the loan amount at 6.7 percentage
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X