എസ്ബിഐ രക്ഷാ ബന്ധന്‍ ഓഫര്‍; എസ്ബിഐ യോനോ ആപ്പ് ഉപയോഗിച്ചുള്ള പര്‍ച്ചേസുകള്‍ക്കെല്ലാം 20% കിഴിവ്!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്ഷാ ബന്ധന്‍ അടുത്തതോടെ രാജ്യത്തെ വിപണി മുഴുവന്‍ പ്രത്യേക ഓഫറുകളും കിഴിവുകളുമായി നിറഞ്ഞിരിക്കുകയാണ്. വസ്ത്രങ്ങള്‍ക്ക്, പൂക്കള്‍ക്ക്, മധുര പലഹാരങ്ങള്‍ തുടങ്ങി സകല ഉത്പ്പന്നങ്ങളുമായി വിപണി മുഴുവന്‍ ഉപയോക്താക്കളെ വിവിധ തരത്തിലുള്ള കിഴിവുകള്‍ മുന്നോട്ട് വച്ച് ഉപയോക്താക്കളെ മാടി വിളിക്കുകയാണ്. കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുവാനുള്ള വിപണിയുടെ ശ്രമം കൂടിയാണ് ഈ ഉത്സവകാല വില്‍പ്പനയിലൂടെ ലക്ഷ്യമിടുന്നത്.

 

ഐപിഒകളില്‍ നിക്ഷേപം നടത്തും മുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

വിപണിയിലെ ഈ പലതരം ഓഫറുകള്‍ക്കിടയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) തങ്ങളുടെ ഉപയോക്താക്കള്‍ക്കായി വലിയ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. രക്ഷാ ബന്ധന്‍ ആഘോഷിക്കുന്നവര്‍ക്ക സഹോദരനും സഹോദരിയ്ക്കും സമ്മാനങ്ങള്‍ വാങ്ങിക്കുവാനും, ഉത്വകാല പര്‍ച്ചേസിംഗ് നടത്തുന്നവര്‍ക്ക് അതിനായും എസ്ബിഐയുടെ ഈ കിടിലന്‍ ഓഫര്‍ ഉപയോഗപ്പെടുത്താം.

Also Read : പിഎം കിസ്സാന്‍ സമ്മാന്‍ നിധിയുടെ 9-ാം ഗഡു ആഗസ്ത് 9ന്; പണം ലഭിച്ചോ എന്ന് ഓണ്‍ലൈനായി ഇങ്ങനെ പരിശോധിക്കാം

20 ശതമാനം വരെ കിഴിവ്

20 ശതമാനം വരെ കിഴിവ്

ഫ്രന്‍സ് ആന്റ് പെറ്റല്‍ല്‍സില്‍ നിന്നും സമ്മാനം വാങ്ങിക്കുന്ന വ്യക്തികള്‍ക്ക് 20 ശതമാനം വരെ കിഴിവ് ലഭിക്കും. എന്നാല്‍ ഈ കിഴിവ് ലഭിക്കുന്നതിനായി പെയ്‌മെന്റ് നല്‍കുന്നതിനായി ഉപയോക്താവ് എസ്ബിഐ യോനോ ആപ്പ് ഉപയോഗിക്കേണ്ടതുണ്ട്. പര്‍ച്ചേസ് നടത്തിയതിന്റെ പെയ്‌മെന്റ് എസ്ബിഐ യോനോ അപ്ലിക്കേഷനിലൂടെ നടത്തുന്നവര്‍ക്കാണ് ഈ 20 ശതമാനം കിഴിവ് ലഭിക്കുക.

Also Read : പിപിഎഫ് അക്കൗണ്ടിലൂടെ കുറഞ്ഞ നിരക്കില്‍ വായ്പയും! എങ്ങനെയെന്നറിയാം

പരമാവധി 999 രൂപ വരെ ഇളവ് ലഭിക്കും

പരമാവധി 999 രൂപ വരെ ഇളവ് ലഭിക്കും

ഇത് സംബന്ധിച്ച് എസ്ബിഐ ഉപയോക്താക്കള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള സംശയമോ ആശങ്കകളോ ഉണ്ടെങ്കില്‍ എസ്ബിഐ യോനോയുടെ ഔദ്യോഗിക വെബ്‌സൈറ്റായ sbiyono.sbi യില്‍ ലോഗ് ഇന്‍ ചെയ്യാം. ഈ വലിയ ഓഫറിനൊപ്പെ രക്ഷാ ബന്ധന്‍ ആഘോഷിക്കൂ! ഫ്രന്‍സ് N പെറ്റല്‍സില്‍ നിന്നും പര്‍ച്ചേസ് ചെയ്യൂ, യോനോ എസ്ബിഐയിലൂടെ 20% ശതമാനം വരെ ഡിസ്‌കൊണ്ട് സ്വന്തമാക്കൂ - എസ്ബിഐ ട്വിറ്ററില്‍ കുറിച്ചു. എല്ലാ പര്‍ച്ചേസുകള്‍ക്കും പരമാവധി 999 രൂപ വരെ ഇളവ് ലഭിക്കും.

Also Read : പെന്‍ഷന്‍ ഫണ്ടുകളുടെ ഐപിഒ നിക്ഷേപത്തില്‍ നിന്നും എന്‍പിഎസ് ഉപയോക്താക്കള്‍ക്ക് നേട്ടം ലഭിക്കുന്നതെങ്ങനെ? അറിയാം

പെയ്‌മെന്റ് എസ്ബിഐ യോനോ അപ്ലിക്കേഷനിലൂടെ

പെയ്‌മെന്റ് എസ്ബിഐ യോനോ അപ്ലിക്കേഷനിലൂടെ

ആഗസ്ത് 22 വരെയായിരിക്കും എസ്ബിഐ ഉപയോക്താക്കള്‍ക്ക് ഈ പ്രത്യേക ഓഫര്‍ ലഭ്യമാവുക. ഈ ഓഫര്‍ പ്രകാരമുള്ള കിഴിവ് ലഭിക്കുന്നതിനായി ചുരുങ്ങിയ പര്‍ച്ചേസ് വിലയൊന്നും ബാങ്ക് നിശ്ചയിച്ചിട്ടില്ല. അതിനാല്‍ ഉപയോക്താക്കളുടെ എല്ലാ പര്‍ച്ചേസുകളും കിഴിവിന് അര്‍ഹരാണ്. എന്നാല്‍ പെയ്‌മെന്റ് എസ്ബിഐ യോനോ അപ്ലിക്കേഷനിലൂടെ വേണമെന്ന നിബന്ധനയുണ്ടെന്ന് മാത്രം. പെയ്‌മെന്റ് നടത്തുമ്പോള്‍ SBI20 എന്ന കോഡ് ഉപയോഗിച്ചാലാണ് ഉപയോക്താക്കള്‍ക്ക് ഈ ഓഫറിന്റെ നേട്ടം ലഭിക്കുക.

Also Read : എല്‍ഐസിയുടെ ഈ പ്ലാനില്‍ നേടാം 1 കോടി രൂപയുടെ നേട്ടം!

എസ്ബിഐ ആസാദി കാ അമൃത് മഹോത്സവ്

എസ്ബിഐ ആസാദി കാ അമൃത് മഹോത്സവ്

സീറോ പ്രോസസ്സിങ്ങ് ഫീയ്‌ക്കൊപ്പം ഈ സ്വാതന്ത്ര്യദിനത്തില്‍ നിങ്ങളുടെ സ്വപ്ന ഭവനത്തിലേക്ക് എന്ന ക്യാംപയിനുമായി ഈ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഭവന വായ്പാ ഓഫറുകളും എസ്ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. എസ്ബിഐ ആസാദി കാ അമൃത് മഹോത്സവ് ക്യാമ്പയിന്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള സുവര്‍ണാവസരമാണ്. പ്രതിമാസ വാടക നല്‍കുന്നതില്‍ നിന്നും മുക്തി നേടുവാന്‍ ഈ ഓഫര്‍ ഉപയോഗപ്പെടുത്തൂ എന്നാണ് ഇത് സംബന്ധിച്ച് എസ്ബിഐ ട്വിറ്ററില്‍ പങ്കു വച്ചിരിക്കുന്നത്.

Also Read : വായ്പാ ബാധ്യതയുള്ള വീട് എങ്ങനെ വില്‍പ്പന നടത്താം? എളുപ്പത്തില്‍ വില്‍പ്പന നടത്തുവാന്‍ ഇക്കാര്യങ്ങള്‍ അറിയൂ

ഏറ്റവും കുറഞ്ഞ പലിശ നിരക്ക്

ഏറ്റവും കുറഞ്ഞ പലിശ നിരക്ക്

ഏറ്റവും കുറഞ്ഞ പലിശ നിരക്കിലാണ് രാജ്യത്തെ ഏറ്റവും പൊതു മേഖലാ ബാങ്കായ എസ്ബിഐ ഭവന വായ്പ നല്‍കുന്നത്. 30 ലക്ഷം രൂപക്ക് 6.70 ശതമാനം വരെ കുറഞ്ഞ പലിശ നിരക്കിലാണ് ഭവന വായ്പ. 30 ലക്ഷം മുതല്‍ 75 ലക്ഷം വരെയുള്ള ഭവനവായ്പകള്‍ക്ക് 6.95 ശതമാനം പലിശ നല്‍കിയാല്‍ മതിയാകും. നിലവില്‍ 75 ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ക്ക് പലിശ നിരക്ക് 7.05 ശതമാനമാണ്.

Also Read : ഇന്ധന വില വര്‍ധനയില്‍ നിന്ന് രക്ഷ നേടാന്‍ ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നിങ്ങളെ സഹായിക്കുമോ?

എസ്ബിഐ യോനോ ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് ഇതിലും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നേടാനുള്ള അവസരവും ബാങ്ക് നല്‍കുന്നു. യോനോ ആപ്പ് സേവനം ഉപയോഗിക്കുന്നതിലൂടെ 5 ബിപിഎസ് പലിശയിളവ് വരെ ലഭിക്കും. പ്രൊസസിംഗ് ഫീ പൂര്‍ണമായും ഒഴിവാക്കി നല്‍കിക്കൊണ്ടുള്ള പ്രത്യേക ഓഫറാണിത്.

Read more about: sbi
English summary

SBI New offers; 20% Discount on any purchase using SBI YONO App and nil processing fee for home loans | എസ്ബിഐ രക്ഷാ ബന്ധന്‍ ഓഫര്‍; എസ്ബിഐ യോനോ ആപ്പ് ഉപയോഗിച്ചുള്ള പര്‍ച്ചേസുകള്‍ക്കെല്ലാം 20% കിഴിവ്!

SBI New offers; 20% Discount on any purchase using SBI YONO App and nil processing fee for home loans
Story first published: Sunday, August 15, 2021, 18:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X