ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി എസ്ബിഐ, ഐസിഐസിഐ, പിഎന്‍ബി ബാങ്കുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പണം തട്ടിപ്പുകള്‍ വഴി നഷ്ടപ്പെടാതിരിക്കാന്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുകയാണ് രാജ്യത്തെ മുന്‍നിര ബാങ്കുകള്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത് ഈ സമയം സൈബര്‍ തട്ടിപ്പുകാരും മുതലെടുക്കുകയാണ്.

 

ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി എസ്ബിഐ, ഐസിഐസിഐ, പിഎന്‍ബി

ക്യുആര്‍ കോഡുകള്‍ വഴിയുള്ള പണം തട്ടലുകള്‍, വ്യാജ ഇമെയിലുകള്‍ മുഖേനയുള്ള തട്ടിപ്പുകള്‍, കസ്റ്റമര്‍ കെയറില്‍ നിന്ന് വിളിക്കുന്നതാണെന്ന് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും പിന്‍ നമ്പറുകളും സിവിവിയുമൊക്കെ ചോദിച്ചറിഞ്ഞ് അതുപയോഗിച്ച് പണം തട്ടുന്നവര്‍ അങ്ങനെ തട്ടിപ്പുകള്‍ പല തരത്തില്‍ വ്യാപിക്കുകയാണെന്ന് ബാങ്കുകള്‍ പുറത്തുവിട്ടിരിക്കുന്ന മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. അതില്‍ സംശയം തോന്നുന്ന ഫോണ്‍ കോളുകളില്‍ നിന്നും ഇമെയിലുകളില്‍ നിന്നും അനാവശ്യ ക്യുആര്‍ കോഡ് സ്‌കാനിങ്ങില്‍ നിന്നും മാറി നില്‍ക്കണമെന്ന് ഉപയോക്തളോട് ബാങ്കുകള്‍ നിര്‍ദേശം നല്‍കുന്നു.

ഫോണ്‍കോള്‍ മുഖേനയോ, ഇമെയിലുകള്‍ വഴി ഒരു ബാങ്കും നിങ്ങളുടെ കസ്റ്റമര്‍ ഐഡി, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് പിന്‍ നമ്പറുകള്‍, സിവിവി നമ്പര്‍ തുടങ്ങിയവ ആവശ്യപ്പെടുകയില്ല എന്ന് എല്ലാ ബാങ്കുകളും ഒറ്റ സ്വരത്തില്‍ പറയുന്നു. പണം അയക്കാന്‍ ഉദ്ദേശ്യമില്ലെങ്കില്‍ അനാവശ്യമായി ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുന്നത് എന്തിനാണെന്നും ബാങ്കുകള്‍ ചോദിക്കുന്നു.

ഇമെയില്‍ തട്ടിപ്പുകളെക്കുറിച്ച് പഞ്ചാബ് നാഷണല്‍ ബാങ്കും തങ്ങളുടെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. അത്തരം ഇമെയിലുകള്‍ തുറക്കുക പോലും ചെയ്യാതെ ഒഴിവാക്കണമെന്നാണ് ബാങ്ക് ഉപയോക്താക്കളോട് പറയുന്നത്. അനാവശ്യമായി അവ ക്ലിക്ക് ചെയ്യുന്നത് നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെടാന്‍ കാരണമാകും.

കസ്റ്റമര്‍ ഐഡി, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് പിന്‍ നമ്പറുകള്‍, സിവിവി തുടങ്ങിയ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മറ്റാര്‍ക്കും ഫോണിലൂടെയോ എസ്എംഎസ് വഴിയോ കൈമാറരുതെന്ന് ഐസിഐസിഐ ബാങ്ക് ഉപയോക്താക്കളെ ഓര്‍മപ്പെടുത്തുന്നു. ലോഗ് ഇന്‍ വിവരങ്ങളോ, ഇടപാടുകള്‍ നടത്തുന്നതിനുള്ള പാസ്‌വേഡുകളോ, വണ്‍ ടൈം പാസ്‌വേഡ്് (ഒടിപി) നമ്പറുകളോ യുനീക്ക് റെഫറന്‍സ് നമ്പറോ (യുആര്‍എന്‍) തുടങ്ങിയ വിവരങ്ങള്‍ ബാങ്ക് ഒരിക്കലും ഉപയോക്താക്കളോട് ചോദിക്കുകയില്ല എന്നും ഐസിഐസി ബാങ്ക് പറയുന്നു.

കോവിഡ് കാരണം ഡിജിറ്റല്‍ ഇടപാടുകളും ഓണ്‍ലൈന്‍ പണമിടപാടുകളും നമ്മുടെ നിത്യ ജീവിത്തില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ നാമുള്ളത്. ഓരോ തവണയും സൂക്ഷ്മതയോടെ ഇടപാടുകള്‍ നടത്തുക എന്നതാണ് നാം കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കുന്ന നമ്മുടെ പണം തട്ടിപ്പുകാര്‍ കൊണ്ടു പോകാതിരിക്കാനുള്ള ഏക മാര്‍ഗം. അലസതയോടെയോ അശ്രദ്ധയോടെയോ ബാങ്കിംഗ് ഇടപാടുകള്‍ കൈകാര്യം ചെയ്യാതിരിക്കുക എന്നതാണ് എല്ലാ ബാങ്കുകളും നല്‍കുന്ന മുന്നറിയിപ്പുകള്‍.

Read more about: banking
English summary

sbi, pnb, icici banks gives warning to customers about online frauds | ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി എസ്ബിഐ, ഐസിഐസിഐ, പിഎന്‍ബി ബാങ്കുകള്‍

sbi, pnb, icici banks gives warning to customers about online frauds
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X