സീറോ ബാലന്‍സ് അക്കൗണ്ടുകളുടെ സര്‍വീസ് ചാര്‍ജുകള്‍ എസ്ബിഐ പുതുക്കി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സീറോ ബാലന്‍സ് അക്കൗണ്ടുകളില്‍ ഈടാക്കുന്ന വിവിധ സര്‍വീസ് ചാര്‍ജുകള്‍ പുതുക്കി നിശ്ചയിച്ചു. ജൂലായ് ഒന്ന് മുതലാണ് പുതിയ ചാര്‍ജുകള്‍ നിലവില്‍ വരിക. പണം പിന്‍വലിക്കല്‍, ചെക്ക് ബുക്ക്, മറ്റ് പണവിനിമയം എന്നിയ്ക്കെല്ലാം പുതുക്കിയ നിരക്ക് വര്‍ധന ബാധകമാണ്.

 

സീറോ ബാലന്‍സ് അക്കൗണ്ടുകളുടെ സര്‍വീസ് ചാര്‍ജുകള്‍ എസ്ബിഐ പുതുക്കി

സമൂഹത്തിലെ സാമ്പത്തീകമായി താഴെത്തട്ടിലുള്ളവര്‍ക്ക് അധിക ബാധ്യതകളില്ലാതെ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സഹായിക്കുന്നതാണ് എസ്ബിഐയുടെ സീറോ ബാലന്‍സ് അഥവാ ബേസിക് സേവിങ്‌സ് ബാങ്ക് ഡിപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ടുകള്‍. മറ്റ് അക്കൗണ്ടുകളിലേതിന് സമാനമായ പലിശ നിരക്ക് ഈ അക്കൗണ്ടുകള്‍ക്കും എസ്ബിഐ വാഗ്ദാനം ചെയ്യുന്നുണ്ട്.

റെക്കറിംഗ് നിക്ഷേപങ്ങള്‍; 8.5% വരെ പലിശ വാഗ്ദാനം ചെയ്യുന്ന ബാങ്കുകള്‍ ഇവയാണ്

ബിഎസ്ബിഡി അക്കൗണ്ടുകളിലെ വിവിധ സേവനങ്ങള്‍ക്കാണ് പുതിയ ചാര്‍ജ് ബാധകമാവുക. ബിഎസ്ബിഡി അക്കൗണ്ടുടമകള്‍ക്ക് മാസത്തില്‍ നാല് തവണ സൗജന്യമായി പണം പിന്‍വലിക്കുവാന്‍ സാധിക്കും. എടിഎമ്മം പിന്‍വലിക്കലുകളും ബാങ്കുകളില്‍ നിന്നുള്ള നേരിട്ടുള്ള പിന്‍വലിക്കലുകളും ഉള്‍പ്പെടെയാണിത്. പിന്‍വലിക്കലുകളുടെ എണ്ണം പരിധി കടന്നാല്‍ പിന്നീടുള്ള ഒരോ തവണ പിന്‍വലിക്കലുകള്‍ക്കും 15 രൂപയും ചരക്ക് സേവന നികുതിയും ചേര്‍ത്തുള്ള തുക പിഴയായി നല്‍കണം.

ക്രമരഹിതമായ വരുമാനത്താല്‍ പ്രയാസപ്പെടുന്നോ? ക്രെഡിറ്റ് ലൈന്‍ വായ്പകള്‍ ഉപയോഗിക്കാമല്ലോ

ബിഎസ്ബിഡി അക്കൗണ്ടുടമകള്‍ക്ക് സാധാരണയായി 10 ചെക്ക് ലീഫുകളാണ് സൗജന്യമായി ബാങ്ക് അനുവദിക്കാറ്. അതിന് ശേഷം വാങ്ങിയാല്‍ ഫീസ് നല്‍കണം. അധികമായി വാങ്ങുന്ന 10 ലീഫിന് 40 രൂപയും ജിഎസ്ടിയും ചേര്‍ന്നുള്ള തുകയാണ് നല്‍കേണ്ടത്. ലീഫിന്റെ എണ്ണം 25 ആണെങ്കില്‍ 75 രൂപയും ജിഎസ്ടിയുമാണ് ഫീസായി ഈടാക്കുക.

Read more about: sbi
English summary

sbi renewed zero balance account service charges|സീറോ ബാലന്‍സ് അക്കൗണ്ടുകളുടെ സര്‍വീസ് ചാര്‍ജുകള്‍ എസ്ബിഐ പുതുക്കി

sbi renewed zero balance account service charges
Story first published: Friday, May 28, 2021, 20:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X