വീട് വാങ്ങിക്കുന്നവര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത; എസ്ബിഐയുടെ ഭവനവായ്പയ്ക്ക് 0% പ്രൊസസിംഗ് ഫീ!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണക്കാലത്തെ സാമ്പത്തീക ഞെരുക്കത്തില്‍ വീടെന്ന സ്വപ്‌നം പിന്നേയ്‌ക്കെന്ന് മാറ്റി വച്ച വ്യക്തിയാണോ നിങ്ങള്‍? സ്വന്തമായൊരു വീട് ഈ കൊറോണക്കാലത്ത് തന്നെ നിങ്ങള്‍ക്ക് സ്വപ്‌ന സാഫല്യമായാലോ? എങ്ങനെയെന്നല്ലേ? വീടെന്ന ചിരകാല കാല സ്വപ്‌നത്തിലേക്ക് നിങ്ങള്‍ക്ക് കൂട്ടായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും നിങ്ങള്‍ക്കൊപ്പമുണ്ടാകും.

 

യൗവ്വനകാലത്തു തന്നെ സാമ്പത്തീകാസൂത്രണം ആരംഭിക്കാം; ഇതാ 5 നിര്‍ദേശങ്ങള്‍

മണ്‍സൂണ്‍ ധമാക്ക

മണ്‍സൂണ്‍ ധമാക്ക

കോവിഡ് കാലത്തെ പ്രതിസന്ധികളില്‍ വലയുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി പുതിയൊരു ഓഫറാണ് കഴിഞ്ഞ ദിവസം എസ്ബിഐ അവതരിപ്പിച്ചിരിക്കുന്നത് ഭവന വായ്പയുമായി ബന്ധപ്പെട്ട ഈ പുതിയ ഓഫറിന്റെ പ്രത്യേകത പൂജ്യം ശതമാനം പ്രൊസസിംഗ് ഫീയില്‍ ഉപയോക്താക്കള്‍ക്ക് ഭവന വായ്പ ലഭിക്കുമെന്നതാണ്. അതായത് പ്രൊസസിംഗ് ചാര്‍ജിനത്തില്‍ ഒരു രൂപ പോലും നല്‍കാതെ നിങ്ങള്‍ക്ക് ബാങ്ക് വായ്പ അനുവദിച്ചു നല്‍കും. മണ്‍സൂണ്‍ ധമാക്ക എന്നാണ് ഈ പുതിയ ഭവന വായ്പാ ഓഫറിന് എസ്ബിഐ നല്‍കിയിരിക്കുന്ന പേര്.

എടിഎം ഇടപാടുകള്‍ മുതല്‍ പെന്‍ഷന്‍ വരെ; ആഗസ്ത് 1 മുതല്‍ നിത്യജീവിതത്തില്‍ വരുന്ന പ്രധാന സാമ്പത്തീക മാറ്റങ്ങള്‍

ഓഫര്‍ ആഗസ്ത് 31 വരെ

ഓഫര്‍ ആഗസ്ത് 31 വരെ

ആഗസ്ത് 31 വരെയായിരിക്കും ഈ മണ്‍സൂണ്‍ ധമാക്ക ഓഫറിന്റെ കാലാവധി. വീട് നിര്‍മിക്കുവാനോ, വീട് വാങ്ങിക്കുവാനോ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ആഗസ്ത് മാസം മുഴുവന്‍ എസ്ബിഐയില്‍ നിന്നും പ്രൊസസിംഗ് ഫീ ഇല്ലാത്ത ഭവന ഭവന വായ്പ ലഭിക്കും. നിലവില്‍ ഭവന വായ്പകള്‍ക്ക് ഏറ്റവും താഴ്ന്ന നിരക്ക് പലിശ ഈടാക്കുന്ന ബാങ്ക് എന്ന പ്രത്യേകയും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിംഗ് സ്ഥാപനമായ എസ്ബിഐയ്ക്കുണ്ട്.

തൊഴില്‍ ദാതാവില്‍ നിന്നും ആരോഗ്യ ഇന്‍ഷുറന്‍സ് എങ്ങനെ ക്ലെയിം ചെയ്യാം?

എസ്ബിഐയുടെ ട്വീറ്റ്

എസ്ബിഐയുടെ ട്വീറ്റ്

'പുതുതായി വീട് വാങ്ങിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായിതാ ഓഫറുകളെ പെരുമഴ പെയ്യുന്നു!പ്രൊസസിംഗ് ഫീ ഇല്ലാതെ ഇപ്പോള്‍ ഭവന വായ്പയ്ക്കായി അപേക്ഷിക്കൂ. നിങ്ങളെന്താണ് ഇനിയും കാത്തിരിക്കുന്നത്? ' - പുതിയ ഭവന വായ്പാ ഓഫറിനെക്കുറിച്ച് എസ്ബിഐ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിക്കുന്നു.

സ്വര്‍ണത്തില്‍ മാത്രമല്ല, ഇനി വെള്ളിയിലും നിക്ഷേപിക്കാം; സില്‍വര്‍ ഇടിഎഫ് വൈകാതെ എത്തിയേക്കും

കൂടുതല്‍ ഉപയോക്താക്കളെ ഭവന വായ്പകളിലേക്ക് ആകര്‍ഷിക്കുവാന്‍ സാധിക്കും

കൂടുതല്‍ ഉപയോക്താക്കളെ ഭവന വായ്പകളിലേക്ക് ആകര്‍ഷിക്കുവാന്‍ സാധിക്കും

ഏറെ സന്തോഷത്തോടെയാണ് ഞങ്ങള്‍ ഞങ്ങളുടെ മണ്‍സൂണ്‍ ധമാക്ക ഓഫര്‍ ഉപയോക്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. പ്രൊസസിംഗ് ഫീ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള ഈ പുതിയ ഓഫര്‍, ഭവന വായ്പാ പലിശ നിരക്കുകള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കില്‍ നില്‍ക്കുന്ന ഈ സമയത്ത് കൂടുതല്‍ ഉപയോക്താക്കളെ ഭവന വായ്പകളിലേക്ക് ആകര്‍ഷിക്കുവാന്‍ കാരണമാകുമെന്നാണ് പ്രതീക്ഷ - എസ്ബിഐ മാനേജിംഗ് ഡയറക്ടര്‍ സിഎസ് ഷെട്ടി പറഞ്ഞു.

ഒക്ടോബര്‍ മുതല്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുവാന്‍ പുതിയ നിയമങ്ങള്‍

യോനോ അപ്ലിക്കേഷനിലൂടെ അപേക്ഷിക്കുന്നവര്‍ക്ക് നിരക്ക് ഇളവും

യോനോ അപ്ലിക്കേഷനിലൂടെ അപേക്ഷിക്കുന്നവര്‍ക്ക് നിരക്ക് ഇളവും

എസ്ബിഐയുടെ യോനോ അപ്ലിക്കേഷനിലൂടെ ഭവന വായ്പയ്ക്കായി അപേക്ഷിക്കുന്ന അപേക്ഷകര്‍ക്ക് വായ്പയ്ക്ക് മേല്‍ 0.05 ശതമാനം ഇളവ് ലഭിക്കുമെന്നും എസ്ബിഐ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. കൂടാതെ ഭവന വായ്പയ്ക്കായി അപേക്ഷ സമര്‍പ്പിക്കുന്ന വനിതാ വായ്പാ അപേക്ഷകര്‍ക്ക് വായ്പാ നിരക്കില്‍ 0.05 ശതമാനത്തിന്റെ ഇളവ് ലഭിക്കും.

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കുമ്പോള്‍ ഈ അബദ്ധങ്ങള്‍ നിങ്ങള്‍ക്കും സംഭവിച്ചേക്കാം

വായ്പയുടെ പ്രൊസസിംഗ് ചാര്‍ജ്

വായ്പയുടെ പ്രൊസസിംഗ് ചാര്‍ജ്

സാധാരണയായി ഏത് ധനകാര്യ സ്ഥാപനത്തില്‍ നിന്നായാലും നാം ഭവന വായ്പ എടുക്കുമ്പോള്‍ വായ്പയുടെ പ്രൊസസിംഗ് ചാര്‍ജ് കൂടി അതിനൊപ്പം നല്‍കേണ്ടതായുണ്ട്. നിലവില്‍ 0.40 ശതമാനം നിരക്കിലാണ് മിക്ക ബാങ്കുകളിലും ഭവന വായ്പാ പ്രൊസസിംഗ് ഫീയായി ഈടാക്കുന്നത്. 6.70 ശതമാനം മുതലാണ് ഇപ്പോള്‍ എസ്ബിഐ ഭവന വായ്പാ പലിശ നിരക്കുകള്‍. നേരത്തേ 0.40 ശതമാനമായിരുന്നു എസ്ബിഐ പ്രൊസസിംഗ് ചാര്‍ജായി ഈടാക്കിയിരുന്നത്.

Read more about: sbi home loan
English summary

SBI’s Monsoon Dhamaka Offer; home buyers will Get Home Loan at 0% Processing Fee Till August 31 | വീട് വാങ്ങിക്കുന്നവര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത; എസ്ബിഐയുടെ ഭവനവായ്പയ്ക്ക് 0% പ്രൊസസിംഗ് ഫീ!

SBI’s Monsoon Dhamaka Offer; home buyers will Get Home Loan at 0% Processing Fee Till August 31
Story first published: Sunday, August 1, 2021, 20:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X