എസ്ബിഐ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത: യോനോ വഴി ഐടിആർ ഫയൽ ചെയ്യാം,

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാ എസ്ബിഐ പുതിയസേനവുമായി രംഗത്ത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബാങ്കിംഗ്, ലൈഫ് സ്റ്റൈൽ ആപ്ലിക്കേഷൻ യോനോ വഴി സൌജന്യമായി ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സംവിധാനമാണ് എസ്ബിഐ ഇതോടെ ഉപയോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്.

ഫാസ്റ്റ് ടാഗ് ഡിജിറ്റല്‍ രജിസ്ട്രേഷന്‍; ഗുഗിള്‍ പേയുമായി കൈകോര്‍ത്ത് ഐസിഐസിഐ ബാങ്ക്

 യോനോ ആപ്പിൽ
 

യോനോ ആപ്പിൽ

ഓൺ‌ലൈൻ ഐടിആർ ഫയലിംഗ് പോർട്ടൽ ടാക്സ് 2 വിൻ വഴി യോനോ ഉപയോക്താവിന് ഐടിആർ ഫയൽ ചെയ്യാമെന്നും സിഎ അസിസ്റ്റഡ് സേവനങ്ങൾ 199 രൂപ മുതൽ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാമെന്നും എസ്ബിഐ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

 തിയ്യതി നീട്ടി

തിയ്യതി നീട്ടി

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷം ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി കേന്ദ്ര ബോർഡ് ഓഫ് ഡയറക്ട് ടാക്സ് ഡിസംബർ 31 ലേക്ക് നീട്ടിയിരുന്നു. സാധാരണ ഗതിയിൽ നികുതിദായകർ ജൂലൈ 31നുള്ളിലാണ് ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കേണ്ടത്.

ഐടിആർ പൂരിപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും, എസ്‌ബി‌ഐയുടെ യോനോ ആപ്ലിക്കേഷൻ ഉപയോക്താക്കൾക്ക് ഐടിആർ ഫയലിംഗ് എളുപ്പമാക്കുന്നു.

ഐടിആർ എങ്ങനെ ഫയൽ ചെയ്യാം

ഐടിആർ എങ്ങനെ ഫയൽ ചെയ്യാം

യോനോ അപ്ലിക്കേഷനിൽ ലോഗിൻ ചെയ്ത ശേഷം, എസ്‌ബി‌ഐ ഉപഭോക്താക്കൾ ഷോപ്പ്& ഓർഡർ എന്ന ഓപ്ഷനിൽ പോയി ടാക്സ്& ഇൻവെസ്റ്റ്മെന്റ് എന്നിവയിൽ ക്ലിക്കുചെയ്ത് ടാക്സ് 2 വിന്നിൽ ക്ലിക്ക് ചെയ്ത് ഈ സൌകര്യം ഉപയോഗിക്കാം. ഒരു ചാർട്ടേർഡ് അക്കൌണ്ടന്റിന്റെ സേവനവും ആപ്പിൽ ലഭിക്കും. 199 രൂപയാണ് ഇതിനായി ഈടാക്കുന്ന കുറഞ്ഞ നിരക്ക്. ഐടിആർ ഫയൽ ചെയ്യുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, +91 9660-99-66-55 എന്ന നമ്പറിൽ വിളിച്ച് നിങ്ങൾക്ക് സഹായങ്ങൾ ആവശ്യപ്പെടാനും സാധിക്കും. അല്ലെങ്കിൽ നിങ്ങൾക്ക് support@tax2win.in ലേക്ക് ഇമെയിൽ ചെയ്യുകയുമാവാം.

 എങ്ങനെയെല്ലാം അടയ്ക്കാം

എങ്ങനെയെല്ലാം അടയ്ക്കാം

ആദായനികുതി വകുപ്പിന്റെ ഏറ്റവും പുതിയ ട്വീറ്റ് അനുസരിച്ച്, ഡിസംബർ 27 ന് രാത്രി 8 മണി വരെയുള്ള സമയത്തിനുള്ളിൽ 60,395 ഐടിആർ ഫയൽ ചെയ്യുകയും ദിവസം മുഴുവൻ 6,90,617 ഐടിആർ ഫയൽ ചെയ്യുകയും ചെയ്തുിട്ടുണ്ട്. ആദായ വകുപ്പിന്റെ വെബ്സൈറ്റിൽ നേരിട്ടും ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സൌകര്യമുണ്ട്. യൂസർ ഐഡിയ്ക്ക് പുറമേ പാൻ കാർഡ് നമ്പർ, പാസ് വേർഡ്, ജനന തിയ്യതി, ക്യാപ്ച എന്നിങ്ങനെയുള്ള അടിസ്ഥാന വിരങ്ങൾ നൽകിയാണ് ലോഗിൻ ചെയ്യേണ്ടത്.

Read more about: sbi എസ്ബിഐ
English summary

SBI's YONO app offers IRS filing facility to its customers

SBI's YONO app offers IRS filing facility to its customers
Story first published: Monday, December 28, 2020, 19:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X