സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നവംബർ ഒന്ന് മുതൽ നിക്ഷേപ പലിശ നിരക്ക് വീണ്ടും കുറച്ചു. ഒരു ലക്ഷം രൂപ വരെയുള്ള സേവിംഗ്സ് അക്കൗണ്ട് നിക്ഷേപ പലിശ നിരക്ക് 3.5 ശതമാനത്തിൽ നിന്ന് 3.25 ശതമാനമായാണ് കുറച്ചിരിക്കുന്നത്. കഴിഞ്ഞ മാസം എസ്ബിഐ സ്ഥിര നിക്ഷേപത്തിന്റെ പലിശനിരക്ക് കുറച്ചിരുന്നു. ആസ്തി, നിക്ഷേപം, ശാഖകൾ, ഉപഭോക്താക്കൾ, ജീവനക്കാർ എന്നിവരുടെ കാര്യത്തിൽ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബിഐക്ക് 30 ലക്ഷം കോടിയിലധികം നിക്ഷേപ അടിത്തറയാണുള്ളത്.

സേവിംഗ്സ് അക്കൗണ്ട്
എസ്ബിഐ സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് 25 ബേസിസ് പോയിൻറാണ് കുറച്ചിരിക്കുന്നത്. അതായത് 3.5 ശതമാനത്തിൽ നിന്ന് പലിശ നിരക്ക് 3.25 ശതമാനമായി കുറച്ചു. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള എസ്ബിഐ സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരും. 3% ആണ് ഒരു ലക്ഷത്തിന് മുകളിലുള്ള നിക്ഷേപത്തിന്റെ പലിശ.

എംസിഎൽആർ നിരക്ക്
ഉത്സവ സീസണിന് മുന്നോടിയായി എല്ലാ ഉപഭോക്താക്കൾക്കും ആനുകൂല്യങ്ങൾ നൽകുന്നതിനായി എസ്ബിഐ കഴിഞ്ഞ മാസം എല്ലാ കാലാവധികളിലുമുള്ള എംസിഎൽആർ നിരക്ക് 10 ബേസിസ് പോയിൻറ് കുറച്ചിരുന്നു. ഒക്ടോബർ 10 മുതൽ പ്രാബല്യത്തിൽ വന്ന ഒരു വർഷത്തെ എംസിഎൽആർ 8.15 ശതമാനത്തിൽ നിന്ന് 8.05 ശതമാനമായാണ് കുറച്ചത്.
എസ്ബിഐ ഉപഭോക്താവാണോ? നിങ്ങൾക്കും ഗ്രീന്‍ റിവാര്‍ഡ് പോയിന്റ് നേടാം

എഫ്ഡി പലിശ നിരക്ക്
ഒക്ടോബർ 10 മുതൽ പ്രാബല്യത്തിൽ വന്ന എസ്ബിഐയുടെ വിവിധ കാലാവധികളിലുള്ള ഏറ്റവും പുതിയ എഫ്ഡി പലിശ നിരക്കുകൾ ചുവടെ ചേർക്കുന്നു.
- 7 ദിവസം മുതൽ 45 ദിവസം വരെ - 4.50%
- 46 ദിവസം മുതൽ 179 ദിവസം വരെ - 5.50%
- 180 ദിവസം മുതൽ 210 ദിവസം വരെ - 5.80%
- 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ - 5.8%
- 1 വർഷം മുതൽ 2 വർഷം വരെ - 6.4%
- 2 വർഷം മുതൽ 3 വർഷം വരെ - 6.25%
- 3 വർഷം മുതൽ 5 വർഷം വരെ - 6.25%
- 5 വർഷം മുതൽ 10 വർഷം വരെ - 6.25%
ഇനി കാർഡ് സ്വൈപ് ചെയ്യേണ്ട, മെഷീനിൽ തൊട്ടാൽ മാത്രം മതി, എന്താണ് എസ്ബിഐ കാർഡ് പേ?

ടേം ഡിപ്പോസിറ്റ്
ഒന്ന് മുതൽ രണ്ട് വർഷം വരെയുള്ള എസ്ബിഐയുടെ ബൾക്ക് ടേം ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് 30 ബേസിസ് പോയിൻറ് കുറച്ചിട്ടുണ്ട്. 2 കോടിയിലധികം നിക്ഷേപമുള്ള അക്കൗണ്ടുകൾക്ക് മുമ്പ് 6.3 ശതമാനം പലിശയാണ് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 6 ശതമാനം പലിശനിരക്കാണ് ലഭിക്കുക.
റിക്കറിംങ് ഡെപ്പോസിറ്റുകൾക്ക് പലിശനിരക്ക് വെട്ടിക്കുറച്ച് എസ്ബിഐ; പുതുക്കിയ നിരക്കുകൾ ഇപ്രകാരം
malayalam.goodreturns.in