ചിട്ടയായ നിക്ഷേപത്തിന് തയ്യാറാണോ? എങ്കില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ഒരുങ്ങിക്കോ; പറ്റിയ മ്യൂച്വല്‍ ഫണ്ടിതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപത്തിന് നല്ല വളർച്ച നേടണമെങ്കിൽ ഓഹരിയധിഷ്ഠിത നിക്ഷേപങ്ങളാണ് ഇന്നത്തെ കാലത്ത് ഉചിതം. പണപ്പെരുപ്പ നിരക്കിനെ മറികടന്ന് കാലത്തിനൊത്ത ആദായം നൽകുന്നവയാണ് ഓഹരി വിപണി നിക്ഷേപങ്ങൾ. ഇതിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ ചിട്ടയായ നിക്ഷേപത്തിന്റെ സാധ്യത നൽകുന്നവയാണ്. എസ്ഐപി വഴി നിക്ഷേപിക്കുന്നവർക്ക് ദീർഘകാലത്തേക്ക് നല്ല ആദായം നൽകുന്ന ചരിത്രം ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾക്കുണ്ട്.

ഇതേസമയം ഓ​​ഹരി വിപണി നിക്ഷേപത്തിന്റെ നഷ്ട സാധ്യത കൂടി നിക്ഷേപകന് ബോധ്യമുണ്ടായിരിക്കണം. ഇത്തരത്തിൽ 5 വർഷ കാലത്തേക്ക് മികച്ച ആദായം നൽകിയൊരു മ്യൂച്വൽ ഫണ്ടാണ് എസ്ബിഐ സ്മോൾ കാപ് ഫണ്ട്. ഫണ്ടിന്റെ വിശദാംശങ്ങളാണ് ചുവടെ. 

എസ്ബിഐ സ്മോൾ കാപ് ഫണ്ട്

എസ്ബിഐ സ്മോൾ കാപ് ഫണ്ട്

എസ്ബിഐ സ്‌മോള്‍ കാപ് ഫണ്ടിന്റെ ആസ്തി മൂല്യം 14,494 കോടി രൂപയാണ്. നിക്ഷേപത്തിനായി 5,000 രൂപ കുറഞ്ഞത് ആവശ്യമുണ്ട്. എസ്‌ഐപി ചെയ്യാന്‍ 500 രൂപ മതിയാകും. നിക്ഷേപം ആരംഭിച്ച് 1 വര്‍ഷത്തിന് ശേഷം പിന്‍വലിച്ചാല്‍ 1 ശതമാനം എക്‌സിറ്റ് ലോഡ് ഈടാക്കും. നിക്ഷേപങ്ങള്‍ പരിശോധിക്കുമ്പോള്‍ റീട്ടെയില്‍, ഇലക്ട്രോണിക്‌സ്, കെമിക്കല്‍, സ്റ്റീല്‍, ഹൗസ്#വെയര്‍ ഹോട്ടല്‍ മേഖലകളിലാണ് പ്രധാന നിക്ഷേപങ്ങള്‍ വരുന്നത്.

വേദന്ത് ഫാഷന്‍ ലിമിറ്റഡ്, ബ്ലൂ സ്റ്റാര്‍ ലിമിറ്റഡ്, ഫൈന്‍ ഓര്‍ഗാനിക് ഇന്‍ഡസ്ട്രീസ്, രാജ്#രതന്‍ ഗ്ലോബല്‍ വയര്‍ ലിമിറ്റഡ്, ഷീല ഫോം ലിമിറ്റഡ്, ലെമണ്‍ ട്രീ ഹോട്ടല്‍ ലിമിറ്റഡ് എന്നിവയാണ് പ്രധാന നിക്ഷേപങ്ങള്‍. 

നെറ്റ് അസറ്റ് വാല്യു ചരിത്രം

നെറ്റ് അസറ്റ് വാല്യു ചരിത്രം

ഈയിടെ ഏറ്റവും മികച്ച പ്രകടനം നടത്തിയ സ്‌മോള്‍കാപ് ഇക്വിറ്റി ഫണ്ടുകളില്‍ മുന്നിലാണ് എസ്ബിഐ സ്‌മോള്‍ കാപ് ഫണ്ട്. എസ്ബിഐ സ്‌മോള്‍ കാപ് മ്യൂച്വല്‍ ഫണ്ടിന്റെ കാര്യമെടുത്താല്‍ റെഗുലര്‍ ഗ്രോത്ത് പ്ലാനില്‍ നെറ്റ് അസറ്റ് വാല്യു 52 ആഴ്ചത്തെ ഉയര്‍ന്ന നിരക്കിനടുത്താണ്.

വെള്ളിയാഴ്ച 114.57 രൂപയാണ് ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യു. 118.1 രൂപയാണ് 52 ആഴ്ചത്തെ ഉയര്‍ന്ന നിരക്ക്. അതേസമയം ഡയറക്ട് പ്ലാനില്‍ 127.69 രൂപയാണ് നെറ്റ് അസറ്റ് വാല്യു. കോവിഡിന് ശേഷം വലിയ തിരിച്ചു വരവാണ് എസ്ബിഐ സ്മോൾ കാപ് ഫണ്ട് നടത്തിയത്. 

Also Read: പലിശയില്‍ ഒരുപടി മുന്നില്‍ കേരളത്തില്‍ നിന്നുള്ള സ്വകാര്യ ബാങ്ക്; സ്ഥിര നിക്ഷേപത്തിന് 8 ശതമാനം പലിശ നേടാംAlso Read: പലിശയില്‍ ഒരുപടി മുന്നില്‍ കേരളത്തില്‍ നിന്നുള്ള സ്വകാര്യ ബാങ്ക്; സ്ഥിര നിക്ഷേപത്തിന് 8 ശതമാനം പലിശ നേടാം

വളര്‍ച്ച

2020 ഏപ്രിലില്‍ 43.70 രൂപയായിരുന്നു എസ്ബിഐ സ്മോൾ കാപ് ഡയറക്ട് പ്ലാനിന്റെ നെറ്റ് അസറ്റ് വാല്യു. ഇവിടെ നിന്നാണ് വളര്‍ന്ന് 127.69 രൂപയിലെത്തിയത്. 30 മാസത്തിനിടെ 190 ശതമാനത്തിന്റെ വളര്‍ച്ച. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 54.52 രൂപയില്‍ നിന്ന് 127.69 രൂപയിലേക്കാണ് നെറ്റ് അസ്റ്റ് വാല്യു എത്തിയത്. 135 ശതാനത്തിന്റെ വളര്‍ച്ച ഈ സമയത്തുണ്ടായി. 

Also Read: വർഷത്തിൽ 3,999 രൂപ മുടക്കിയാൽ മാസ വരുമാനം റെയിൽവെയുടെ ഉറപ്പ്; ഐആർസിടിസിയുടെ പദ്ധതിയറിയാംAlso Read: വർഷത്തിൽ 3,999 രൂപ മുടക്കിയാൽ മാസ വരുമാനം റെയിൽവെയുടെ ഉറപ്പ്; ഐആർസിടിസിയുടെ പദ്ധതിയറിയാം

ആദായം

ആദായം

എസ്ബിഐ സ്‌മോള്‍ കാപ് ഡയറക്ട് ഗ്രോത്ത് പ്ലാനി മൂന്ന് വര്‍ഷത്തെ വാര്‍ഷിക ആദായ നിരക്ക് 35.27 ശതമാനമാണ്. അഞ്ച് വര്‍ഷത്തിനിടെ 25.94 ശതമാനം വാര്‍ഷിക ആദായമാണ് ഫണ്ട് രേഖപ്പെടുത്തിയത്. ഫണ്ട് നൽകിയ ലാഭം നോക്കുകയാണെങ്കിൽ രണ്ട് വര്‍ഷം മുന്‍പ് എസ്ബിഐ സ്‌മോള്‍ കാപ് ഡയറക്ട് ഗ്രോത്ത് പ്ലാനില്‍ 10,000 രൂപ മാസ എസ്‌ഐപി വഴി നിക്ഷേപിച്ചൊരാള്‍ക്ക് ലഭിച്ച ലാഭംം 11.50 ശതമാനമാണ്. ഇതുവഴി നിക്ഷേപം 1.33 ലക്ഷം രൂപയായി.

Also Read: മാസ അടവ് പറ്റുന്നില്ലെങ്കിൽ ചിട്ടി ഒഴിയാം; മുടക്ക ചിട്ടി ഏറ്റെടുത്ത് നേട്ടം കൊയ്യാം; എങ്ങനെ എന്നറിയാംAlso Read: മാസ അടവ് പറ്റുന്നില്ലെങ്കിൽ ചിട്ടി ഒഴിയാം; മുടക്ക ചിട്ടി ഏറ്റെടുത്ത് നേട്ടം കൊയ്യാം; എങ്ങനെ എന്നറിയാം

നിക്ഷേപം

രണ്ട് വര്‍ഷം മുന്‍പ് ആരംഭിച്ച എസ്‌ഐപിയില്‍ നിന്ന് 30 ശതമാനം ലാഭം ലഭിച്ചു. 2.4 ലക്ഷത്തിന്റെ നിക്ഷേപം 3.12 ലക്ഷമായി ഉയര്‍ന്നു. 3 വര്‍ഷത്തിനിടെ 65 ശതമാനം ലാഭം നല്‍കിയത് വഴി 5.93 ലക്ഷം രൂപ നേടാനായി. 5 വര്‍ഷം മുന്‍പ് എസ്‌ഐപി ആരംഭിച്ചൊരാള്‍ക്ക് 11.39 ലക്ഷം രൂപയാണ് ഫണ്ട് തിരികെ നല്‍കിയത്. 6 ലക്ഷം രൂപ നിക്ഷേപിച്ചൊരാള്‍ക്ക് ഏകദേശം ഇരട്ടിയോളം തുക ഫണ്ടില്‍ നിന്ന് ലാഭം ലഭിച്ചു. 

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പേ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: investment mutual fund
English summary

SBI Small Cap Fund Gives 95 Percentage Profit To SIP Investor For Their Five Year Long Investments

SBI Small Cap Fund Gives 95 Percentage Profit To SIP Investor For Their Five Year Long Investments, Read In Malayalam
Story first published: Sunday, October 23, 2022, 23:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X