60 കഴിഞ്ഞവര്‍ക്ക് നല്ല കാലം; 8.50% വരെ പലിശ നല്‍കും ബാങ്കുകള്‍; 1 ലക്ഷം നിക്ഷേപിച്ചാല്‍ നേട്ടമെത്ര?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

60 വയസു കഴിഞ്ഞവർ സുരക്ഷിതമായി നിക്ഷേപിക്കാൻ തിരഞ്ഞെടുക്കുന്നത് ബാങ്കുകളെയാണ്. മുതലിന്റെ സുരക്ഷിതത്വത്തിനൊപ്പം മാന്യമായ പലിശയും ചേർത്ത് കാലാവധിയിൽ ലഭിക്കുമെന്നതിനാൽ സ്ഥിര നിക്ഷേപം ഈ പ്രായക്കാരുടെ ഇഷ്ട ചോയ്സാണ്. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ നിക്ഷേപ പലിശ ഉയരുന്നത് ബാങ്ക് നിക്ഷേപങ്ങളെ ആശ്രയിക്കുന്നവർക്ക് നൽകുന്ന ആശ്വാസം ചെറുതല്ല.

8 ശതമാനത്തിന് മുകളിൽ പലിശ തേടുന്നവർക്ക് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളും പുത്തന്‍ തലമുറ സ്വകാര്യ ബാങ്കുകളുമാണ് ആശ്രയിക്കാവുന്നത്. ഇവയ്ക്ക് ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ ഗ്യാരണ്ടി ലഭിക്കുന്നതിനാല്‍ 5 ലക്ഷം രൂപ വരെയുള്ള സ്ഥിര നിക്ഷേപം സുരക്ഷിതമായിരിക്കും. ഇത്തരത്തിലുള്ള ബാങ്കുകളെ പരിചയപ്പെടാം. 

8.50 ശതമാനം പലിശ

8.50 ശതമാനം പലിശ

ജനസ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നവംബര്‍ 15നാണ് പലിശ നിരക്കുയര്‍ത്തിയത്. പുതിയ നിരക്ക് വര്‍ധനയോടെ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് നല്‍കുന്ന ബാങ്കായി ഇത് മാറി. 2-3 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് പൊതു വിഭാഗത്തിന് 7.55 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍്ക്ക് 8.50 ശതമാനം പലിശയും ലഭിക്കും. 1 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 3 വർഷത്തിന് ശേഷം 1,28,702 രൂപ തിരികെ ലഭിക്കും.

ഫിക്‌സഡ് ഡെപ്പോസിറ്റ് പ്ലസ് സ്‌കീം പ്രകാരം 1-2 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 8.35 ശതമാനം പലിശ ബാങ്ക് നല്‍കും. 15 ലക്ഷത്തിനും 2 കോടിക്കും ഇടയിലുള്ള തുകയാണ് നിക്ഷേപമായി സ്വീകരിക്കുക. സേവിംഗ്‌സ് അക്കൗണ്ടിന് 1 ലക്ഷം രൂപയുടെ ബാലന്‍സിന് 7 ശതമാനം പലിശ ലഭിക്കും.

8 ശതമാനം പലിശ

8 ശതമാനം പലിശ

സ്വകാര്യ ബാങ്കുകളായ ഡിസിബി ബാങ്ക്, ബന്‍ഡന്‍ ബാങ്ക് എന്നിവ മൂന്ന് വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് 8 ശതമാനം പലിശ നല്‍കുന്നുണ്ട്. സ്വകാര്യ ബാങ്കുകളില്‍ ഉയര്‍ന്ന പലിശ നല്‍കുന്ന ബാങ്കുകളാണിവ. സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കും 8 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കും. 1 ലക്ഷം രൂപയുടെ നിക്ഷേപം മൂന്ന് വര്‍ഷത്തിന് ശേഷം 1.27 ലക്ഷം രൂപയായി വളരും. 

Also Read: ദിവസം മിച്ചം പിടിക്കുന്നത് തുക നിക്ഷേപിക്കാൻ കാനറ ബാങ്ക് പി​ഗ്മി നിക്ഷേപ പദ്ധതി; സാധാരണക്കാർക്ക് അനുയോജ്യംAlso Read: ദിവസം മിച്ചം പിടിക്കുന്നത് തുക നിക്ഷേപിക്കാൻ കാനറ ബാങ്ക് പി​ഗ്മി നിക്ഷേപ പദ്ധതി; സാധാരണക്കാർക്ക് അനുയോജ്യം

7.90 ശതമാനം

7.90 ശതമാനം

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ ഫിനാന്‍സ് ബാങ്കായ ഇക്വിറ്റാസ് ബാങ്ക് 7.90 ശതമാനം പലിശയാണ് നല്‍കുന്നത്. 1 ലക്ഷം രൂപ നിക്ഷേപിച്ചവര്‍ക്ക് 1.26 ലക്ഷം രൂപ തിരികെ ലഭിക്കും. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, യെസ് ബാങ്ക്, സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവ മൂന്ന് വര്‍ഷത്തേക്ക് 7.50 ശതമാനം പലിശയാണ് നല്‍കുന്നത്.

മുതിര്‍ന്ന പൗരന്മാര്‍ 1 ലക്ഷം രൂപ 3 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ കാലാവധിയില്‍ 1.25 ലക്ഷം രൂപ തിരികെ ലഭിക്കും. കാനറാ ബാങ്ക് 666 ദിവസത്തേക്ക് 7.50 ശതമാനം പലിശ നൽകും. 

Also Read: ഈ നിക്ഷേപങ്ങളുടെ അടുത്തേക്ക് നികുതി വരില്ല; ലാഭം മുഴുവനും കീശയിലാക്കാം; 5 നിക്ഷേപങ്ങളിതാAlso Read: ഈ നിക്ഷേപങ്ങളുടെ അടുത്തേക്ക് നികുതി വരില്ല; ലാഭം മുഴുവനും കീശയിലാക്കാം; 5 നിക്ഷേപങ്ങളിതാ

7.30 ശതമാനം

7.30 ശതമാനം

യൂണിയന്‍ ബാങ്ക് പൊതുമേഖലയില്‍ ഉയര്‍ന്ന പലിശ നല്‍കുന്നു ബാങ്കുകളിലൊന്നാണ്. മൂന്ന് വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് 7.30 ശതമാനം പലിശയാണ് ബാങ്ക് നല്‍കുന്നത്. 1 ലക്ഷം നിക്ഷേപിച്ചൊരാള്‍ക്ക് 24,000 രൂപ പലിശയായി ലഭിക്കും. 3 വര്‍ഷത്തേക്ക് 7.05 ശതമാനം പലിശ നല്‍കുന്ന ആര്‍ബിഎല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 7.05 ലക്ഷം രൂപ ലഭിക്കും.

മൂന്ന് വര്‍ഷത്തേക്ക് 7.25 ശതമാനം പലിശ നല്‍കുന്ന ബാങ്കാണ് ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. 3 വര്‍ഷത്തേക്ക് 1 ലക്ഷം നിക്ഷേപിക്കുമ്പോള്‍ 1.24 ലക്ഷം രൂപ തിരികെ ലഭിക്കും.

Read more about: investment fixed deposit
English summary

Senior Citizen Get 8.50 Percentage For 3 Year Fixed Deposit; How Much Can Earn By Investing 1 Lakh

Senior Citizen Get 8.50 Percentage For 3 Year Fixed Deposit; How Much Can Earn By Investing 1 Lakh, Read In Malayalam
Story first published: Tuesday, November 15, 2022, 19:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X